കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: ബിഗ് ബോസ് നിര്‍ത്തിവച്ചേക്കും? നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന...

  • By Desk
Google Oneindia Malayalam News

മുംബൈ: അന്താരാഷ്ട്ര രംഗത്ത് ഏറെ ശ്രദ്ധ നേടിയ റിയാലിറ്റി ഷോ ആണ് ബിഗ് ബ്രദര്‍. ഇതിന്റെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. വിവിധ ഭാഷകളില്‍ ഇപ്പോള്‍ ഇന്ത്യയില്‍ ബിഗ് ബോസ് റിയാലിറ്റി ഷോ സംപ്രേഷണം ചെയ്തുവരികയാണ്. മലയാളത്തിലും ഏറെ ശ്രദ്ധ നേടിയ പരിപാടിയാണ് ബിഗ് ബോസ്.

രജിത് കുമാറിനെ പൊങ്കാലയിടുന്നവരേ... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേ! എന്തിനും ഒരു പരിധിയില്ലേരജിത് കുമാറിനെ പൊങ്കാലയിടുന്നവരേ... നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടേ! എന്തിനും ഒരു പരിധിയില്ലേ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോകളും തത്കാലം നിര്‍ത്തിവച്ചേക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ ബിഗ് ബോസ് റിയാലിറ്റി ഷോ നിര്‍മാതാക്കളായ എന്‍ഡമോള്‍ ഷൈന്‍ ഇന്ത്യ അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഇങ്ങനെ ഒരു സൂചന നല്‍കിയിരിക്കുന്നത്. എന്നാൽ ബിഗ് ബോസ്സ് നിർത്തിവയ്ക്കുമെന്ന് പ്രത്യേകമായി പ്രഖ്യാപനം ഒന്നുമില്ല.

Bigg boss

എന്‍ഡെമോള്‍ ഷൈന്‍ ഇന്ത്യ തങ്ങളുടെ ജീവനക്കാരുടേയും കലാകാരന്‍മാരുടേയും അണിയറപ്രവര്‍ത്തകരുടേയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നല്‍ നല്‍കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ അഡ്മിനിസ്‌ട്രേറ്റീവ്, പൊഡക്ഷന്‍ വിഭാഗങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സ്വയം നിര്‍ത്തിവച്ചിരിക്കുന്നു എന്നാണ് അവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

ആലുവ സ്റ്റേഷനിൽ 3 മണിക്കൂർ ചോദ്യം ചെയ്യൽ, താൻ പറഞ്ഞിട്ടല്ല ഒന്നും എന്ന് രജിത് കുമാർ, ജാമ്യം!ആലുവ സ്റ്റേഷനിൽ 3 മണിക്കൂർ ചോദ്യം ചെയ്യൽ, താൻ പറഞ്ഞിട്ടല്ല ഒന്നും എന്ന് രജിത് കുമാർ, ജാമ്യം!

ഇതൊരു താത്കാലിക നടപടിയാണ്. വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. തങ്ങളുടെ സ്ഥാപനത്തില്‍ ആര്‍ക്കും ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിട്ടില്ല എന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. വെല്ലുവിളി നേരിടുന്ന ഈ സമയത്ത് തങ്ങള്‍ക്ക് പിന്തുണ നല്‍കിയ എല്ലാ ജീവനക്കാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും കലാകാരന്‍മാര്‍ക്കും ബിസിനസ് പങ്കാളികള്‍ക്കും നന്ദിപറയുകയും ചെയ്യുന്നുണ്ട് ഫേസ്ബുക്ക് പോസ്റ്റില്‍. പ്രേക്ഷകരെ രസിപ്പിക്കാന്‍ ഉടന്‍ തിരിച്ചുവരാം എന്ന പ്രതീക്ഷ പങ്കുവച്ചുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Recommended Video

cmsvideo
Bigg Boss Malayalam : ബിഗ് ബോസ് ഷോ നിര്‍ത്തുന്നു | Oneindia Malayalam

ആഗോളതലത്തില്‍ ഇതുവരെ 198,718 കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആകെ മരണം 7,989 ആയി. 82,779 പേര്‍ സുഖം പ്രാപിച്ചിട്ടും ഉണ്ട്. ഇന്ത്യയില്‍ ഇതുവരെ 147 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മൂന്ന് പേര്‍ ഇതിനകം മരിച്ചിട്ടുണ്ട്. ഏറ്റവും അധികം പേര്‍ മരണത്തിന് കീഴടങ്ങിയത് ചൈനയില്‍ ആണ് 3,237 പേര്‍. ഏറ്റവും അധികം ഭയപ്പെടുന്ന രീതിയിലുള്ള രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഇറ്റലിയില്‍ ആണ്. 31,506 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 2,503 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.

English summary
Coronavirus: Reality Shows like Bigg Boss may suspend- Report.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X