കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി നിര്‍ദേശത്തില്‍ അയവില്ല'; സുപ്രീംകോടതിയില്‍ പ്രത്യേകം ക്രമീകരണം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് വ്യാപകമാവുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിര്‍ദേശങ്ങളും മുന്‍കരുതല്‍ നടപടികളുമാണ് സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി സുപ്രീംകോടതിയും ചില തീരുമാനങ്ങള്‍ കൈകൊണ്ടിരുന്നു. വളരെ അടിയന്തിര പ്രധാന്യമുള്ള കേസുകള്‍ മാത്രമെ പരിഗണിക്കുകയുള്ളൂവെന്നും അതുമായി ബന്ധപ്പെട്ട അഭിഭാഷകരെ മാത്രമേ കോടതി മുറിക്കുള്ളില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും സുപ്രീംകോടതി വിക്തമാക്കിയിരുന്നു.

പിന്നാലെ മാധ്യമങ്ങള്‍ക്കും ചില പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സുപ്രീംകോടതി. കൊറോണയെ പ്രതിരോധിക്കാന്‍ സ്വീകരിച്ച നടപടികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം അയവ് വരുത്താനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു.

എസ് എ ബോബാഡെ

എസ് എ ബോബാഡെ

തൊഴിലിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും പ്രത്യേകം പരിഗണന നല്‍കാന്‍ കഴിയില്ലെന്നായിരുന്നു എസ് എ ബോബ്‌ഡെയുടെ പ്രസ്താവന. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകുറിപ്പുകള്‍ ലഭിക്കുന്നതിനായി ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്താനും സെക്രട്ടറി ജനറലിന് നിര്‍ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും അത് ഒരാഴ്ച്ച എടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഇതിലൂടെ കോടതി മാധ്യമ പ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുകയല്ല ഉദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോടതിമുറികളില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ വരാന്തയില്‍ തിരക്കേറിയതോടെ അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും സംഭവം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

കൂട്ടം അനുവദിക്കരുത്

കൂട്ടം അനുവദിക്കരുത്

മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് സുപ്രീംകോടതിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു സമയം മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ കോടതി മുറിയില്‍ പ്രവേശനം അനുവദിക്കുകയുള്ളു. അത് പരമാവധി അഞ്ചായി ഉയര്‍ത്തും. പാര്‍ലമെന്റില്‍ പോലും ഇങ്ങനെയൊരു വ്യവസ്ഥയില്ലല്ലോയെന്ന ചോദ്യത്തിന് എന്തുകൊണ്ട് പാര്‍ലമെന്റ് ഇത് നടപ്പാക്കുന്നില്ല എന്നറിയില്ലയെന്ന് ചാഫ് ജസ്റ്റിസ് അറിയിച്ചു.

നടപടികള്‍

നടപടികള്‍

കൊറോണ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു സുപ്രീംകോടതി കൊറോണയെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്. പിന്നാലെ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നത് മെല്‍ഷനിംഗ് ഓഫീസറുടെ മുന്നില്‍ മാത്രം മതിയെന്ന് തീരുമാനിച്ചു. നിലവില്‍ ജഡ്ജിമാരുടെ മുന്നിലാണ് ഇത് ചെയ്യാറുള്ളത്. ഹോളി അവധി കഴിഞ്ഞ് ഇന്നാണ് സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ തുടങ്ങിയത്.

 ദില്ലി ഹൈക്കോടതി

ദില്ലി ഹൈക്കോടതി

സുപ്രീംകോടതിക്ക് പിന്നാലെ ദില്ലി ഹൈക്കോടതിയും മാര്‍ച്ച് 16 മുതല്‍ അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ മാത്രം കേട്ടാല്‍ മതിയെന്ന് തീരുമാനിച്ചിരിക്കുകയാണ്. അത്യാവശ്യ സാഹചര്യത്തിലല്ലാത്ത കക്ഷികളും പ്രതിനിധികളുമൊന്നും കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും വ്യക്തമാക്കി.

 കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

കൊറോണ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് കേരള ഹൈക്കോടതിയും സ്വീകരിച്ചിട്ടുള്ളത്. അദാലത്തുകള്‍ രണ്ടാഴ്ച്ച നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. കോടതി മുറികളില്‍ കേസുമായി ബന്ധമുള്ളവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് തീരുമാനം.
കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതികളിലെത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും നിബന്ധനകള്‍ പാലിക്കാന്‍ നിര്‍ദേശമുണ്ട്. ഐഡി കാര്‍ഡുകള്‍ കൈവശം വെച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളിലെത്താം. കോടതിയിലേക്കുള്ള എല്ലാ ഗേറ്റിലും തെര്‍മല്‍ സ്‌കാനിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

English summary
Coronavirus Restrictions in Supreme Court : Rules cannot be relaxed for journalists said CJI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X