കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണഭീതി: വിദേശികള്‍ക്ക് വിലക്കുമായി അരുണാചല്‍പ്രദേശ്, പെര്‍മിറ്റ് നിര്‍ത്തലാക്കി സര്‍ക്കാര്‍..

Google Oneindia Malayalam News

ഇറ്റാനഗര്‍: വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അരുണാചല്‍പ്രദേശ് ഭരണകൂടം. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് അരുണാചല്‍ അധികൃതര്‍ താല്‍ക്കാലികമായി പ്രൊട്ടക്ടഡ് ഏരിയ പെര്‍മിറ്റ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചിട്ടുള്ളത്. ഞായാറാഴ്ചയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലേക്ക് പ്രവേശിക്കുന്നതിന് വിദേശികള്‍ക്ക് പ്രൊട്ടക്ടഡ് ഏരിയ പെര്‍മിറ്റ് ആവശ്യമാണ്. ചീഫ് സെക്രട്ടറി നരേഷ് കുമാറാണ് പിഎപി അനുവദിക്കുന്ന ​എല്ലാ അധികൃകരോടും പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കൊറോണ ഭീതി: ക്രൂയിസ് കപ്പലിന് ചുവപ്പുകാര്‍ഡ് കാണിച്ച് മലേഷ്യയും തായ് ലന്‍ഡും, 64 പേര്‍ ഇന്ത്യക്കാര്‍കൊറോണ ഭീതി: ക്രൂയിസ് കപ്പലിന് ചുവപ്പുകാര്‍ഡ് കാണിച്ച് മലേഷ്യയും തായ് ലന്‍ഡും, 64 പേര്‍ ഇന്ത്യക്കാര്‍

ഇന്ത്യയില്‍ ദിനംപ്രതി കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയില്‍ കൊറോണ ബാധിച്ചവര്‍ വിദേശികളോ അടുത്ത കാലത്ത് വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയവരോ ആണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. അരുണാചല്‍ പ്രദേശില്‍ കൊറോണ വൈറസ് പടരുന്നത് ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ പ്രൊട്ടക്ടഡ് ഏരിയ പെര്‍മിറ്റ് അനുവദിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

coronavirus23

സിക്കിം വിദേശികളായ വിനോദസഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അരുണാചല്‍ പ്രദേശ് സര്‍ക്കാരിന്റെ നീക്കം. ഹിമാലയന്‍ രാഷ്ട്രമായ ഭൂട്ടാനും കൊറോണ ഭീതിയെത്തുടര്‍ന്ന് അതിര്‍ത്തി അടച്ചിട്ടിരുന്നു. ചൈനയില്‍ നിന്ന് കഴിഞ്ഞ ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് മൂലം ഇതിനകം97 രാജ്യങ്ങളിലായി 102, 180 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,500 പേര്‍ മരണമടയുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ അധികവും ചൈനയിലാണ്.

ഇന്ത്യയില്‍ ഇതിനകം 40 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കേരളത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് പുറമേ ഒരു തമിഴ്നാട് സ്വദേശിക്ക് കൂടി ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയില്‍ നിന്ന് അടുത്തിടെ മടങ്ങിയെത്തിയ ഒരേ കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. പത്തനംതിട്ട സ്വദേശികളാണ് രോഗം സ്ഥിരീകരിച്ച അഞ്ച് പേരും. രോഗം സ്ഥിരീകരിച്ച അഞ്ച് പേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണുള്ളത്. ശനിയാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

English summary
Coronavirus Scare: Arunchal Pradesh Suspends Entry Of Foreigners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X