കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ ഭീതി: ഇന്ത്യയിലെ കോഴിവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നേരിടുന്നത് ഒരു ബില്യണ്‍ ഡോളറിന്റെ നഷ്ടം

  • By S Swetha
Google Oneindia Malayalam News

പൂനെ: കൊറോണ വൈറസിനെ കുറിച്ച് തെറ്റായ സന്ദേശങ്ങള്‍ പ്രചരിക്കുന്നതിനെ തുടര്‍ന്ന് ഇന്ത്യയിലെ കോഴി വ്യവസായം നേരിടുന്നത് 1 ബില്യണ്‍ ഡോളറിന്റെ നഷ്ടമെന്ന് റിപ്പോര്‍ട്ട്. ജനുവരി ആദ്യവാരം മഹാരാഷ്ട്രയില്‍ കിലോയ്ക്ക് 80 രൂപയുണ്ടായിരുന്ന കോഴി ഇറച്ചി വില 30 രൂപയിലേക്കാണ് എത്തിയത്. കോഴി ഇറച്ചി ഉപയോഗിക്കുന്നത് വഴി കൊറോണ വൈറസ് ശരീരത്തില്‍ എത്തുമെന്ന പ്രചാരണം വ്യാപകമാണ്.

paultryfam-1

 കൊറോണ​ വൈറസ്: ഇന്ത്യയില്‍ 31 പേര്‍ക്ക് രോഗബാധ, മലേഷ്യയില്‍ നിന്നെത്തിയ 45കാരന് രോഗം സ്ഥിരീകരിച്ചു! കൊറോണ​ വൈറസ്: ഇന്ത്യയില്‍ 31 പേര്‍ക്ക് രോഗബാധ, മലേഷ്യയില്‍ നിന്നെത്തിയ 45കാരന് രോഗം സ്ഥിരീകരിച്ചു!

 കോഴികഴില്‍ വൈറസ് ബാധയില്ല

കോഴികഴില്‍ വൈറസ് ബാധയില്ല

ഫെബ്രുവരി പത്താം തിയ്യതി കേന്ദ്ര മൃഗസംരക്ഷണ കമ്മീഷണര്‍ പ്രവീണ്‍ മാലിക് കോഴി ഉല്‍പന്നങ്ങളില്‍ നോവല്‍ കൊറോണ വൈറസ് കണ്ടെത്തിയില്ലെന്ന് ചൂണ്ടിക്കാണിച്ച് പ്രസ്താവന പുറത്തിറക്കി. മാത്രമല്ല കൊറോണയുടെ പ്രധാന ലക്ഷണം ജലദോഷമാണെന്നും ലോകത്തെവിടെയും കോഴി ഇറച്ചി ഇതിന് കാരണമായി കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്കിലും സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങള്‍ക്ക് കുറവില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കോഴിവില കുത്തനെ താഴേക്ക്

കോഴിവില കുത്തനെ താഴേക്ക്


2020 ജനുവരിയില്‍ മഹാരാഷ്ട്രയിലെ ബ്രോയിലര്‍ കോഴിയുടെ ശരാശരി വില കിലോഗ്രാമിന് 75.56 രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ ശരാശരി നിരക്കായ 72.97 രൂപയേക്കാള്‍ കൂടുതലായിരുന്നു ഇത്. അതേസമയം, 2020 ഫെബ്രുവരിയില്‍ കിലോഗ്രാമിന് 43 രൂപയായി വില കുത്തനെ താഴേക്ക് വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 69 രൂപയായിരുന്നു വില. വ്യാഴാഴ്ചയിലെ കണക്കുകള്‍ പ്രകാരം കിലോയ്ക്ക് 32 രൂപയാണ് സംസ്ഥാനത്തെ കോഴി വില.

 ശരാരിശരി വില 42 ലേക്ക്

ശരാരിശരി വില 42 ലേക്ക്


ബ്രോയിലര്‍ കോഴികളുടെ ഉല്‍പാദനച്ചെലവ് കിലോയ്ക്ക് 75 രൂപ മുതല്‍ 80 രൂപ വരെയാണ്. അതേസമയം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ജനുവരി പകുതി വരെ 80-85 രൂപയാണ് വില. കൊറോണ വൈറസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിന് മുന്‍പായിരുന്നു അത്. ഫെബ്രുവരി 2ാം തിയതിയോടെ മഹാരാഷ്ട്ര പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ബ്രീഡേഴ്സ് അസോസിയേഷന്‍ കോഴിയുടെ ശരാശരി വില കിലോയ്ക്ക് 70 രൂപയായി പ്രഖ്യാപിച്ചു. എന്നാല്‍ ഫെബ്രുവരി പത്താം തിയ്യതിയോടെ കോഴിയുടെ ശരാശരി വില 42 രൂപയായി കുത്തനെ താഴേക്ക് വന്നു.

Recommended Video

cmsvideo
Corona Virus In Delhi : All primary schools shut as The Virus spreads | Oneindia Malayalam
 തിരിച്ചടി കോഴിവിപണിക്ക്

തിരിച്ചടി കോഴിവിപണിക്ക്

വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലൂടെയുള്ള തെറ്റായ വിവരങ്ങളുടെ പ്രചാരണമാണ് കോഴിവില കുറഞ്ഞതിനുള്ള പ്രധാന കാരണമെന്ന് പൂനെയിലെ ഭൈരവ് പൗള്‍ട്രി ഫാംസ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ ശ്രീലങ്കേശ്വര്‍ വാഗോള്‍ പറയുന്നു. ഇന്ത്യയിലെ ഭൂരിഭാഗമാളുകളും സ്ഥിരമായി കോഴിയിറച്ചി കഴിക്കുന്നവരല്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമായാലും മിഥ്യയായാലും ഒരു മുന്‍കരുതല്‍ എന്ന നിലയ്ക്ക് അവര്‍ കോഴിയിറച്ചി ഒഴിവാക്കും. ഇത് ആത്യന്തികമായി കര്‍ഷകരെയാണ് പ്രതികൂലമായി ബാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Coronavirus scare: Meanwhile, poultry faces $1-bn loss over false virus fears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X