കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് ആശങ്ക ഓഹരിവിപണിയിലും; സെന്‍സെക്സില്‍ നഷ്ടം 1400 പോയിന്‍റ്

Google Oneindia Malayalam News

മുംബൈ: ഓഹരിവിപണിയിലും കനത്ത നഷ്ടം വിതച്ച് കോവിഡിന്‍റെ രണ്ടാം തരംഗം. രണ്ട് ദിവസത്തെ അവധിക്ക് ശേഷം വിപണി ഒപ്പണ്‍ ചെയ്തപ്പോള്‍ തുടക്കത്തില്‍ തന്നെ വലിയ നഷ്ടമാണ് ഉണ്ടായത്. സെന്‍സെക്സ് 48778 ലും നിഫ്റ്റി 14589 ലാണ് വ്യാപാരം ആരംഭിച്ചത്. രണ്ടിടത്തും യഥാക്രമം ഉണ്ടായത് 813, 245 പോയിന്‍റുകളുടെ നഷ്ടം. പത്ത് മണിയോടെ തന്നെ സെൻസെക്‌സിലെ നഷ്ടം 1214 പോയന്റായി. നിഫ്റ്റി 360 പോയന്റുംതാഴ്ന്നു. ഒരു ഘട്ടത്തിലെ സെന്‍സെക്സ് നഷ്ടം 1400 പോയിന്‍റായിരുന്നു.

രാജ്യത്തെ വര്‍ധിച്ച് വരുന്ന കൊവിഡ് കേസുകളുടെ എണ്ണം ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ വീണ്ടും നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത് വിപണിയെ ബാധിക്കുമോയെന്ന ആശങ്ക ആളുകളില്‍ ശക്തമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1.69 ലക്ഷമായി ഉയര്‍ന്നിരുന്നു. ഇതാണ് വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ തന്നെ ഓഹരിവിപണിയെ കനത്ത നഷ്ടത്തിലേക്ക് തള്ളിവിട്ടത്.

stockexchange

Recommended Video

cmsvideo
വാക്‌സിനേഷനും നിയന്ത്രണങ്ങളും വര്‍ധിപ്പിക്കുന്നു | Oneindia Malayalam

ഭക്തിസാന്ദ്രമായി ഹാരിദ്വാർ; കുംഭമേളയിൽ നിന്നുമുള്ള ചിത്രങ്ങൾ

ബിഎസ്ഇയിലെ 1181 കമ്പനികളുടെ ഓഹരികൾ മാത്രമാണ് നേട്ടത്തിലുള്ളത്. 386 ഓഹരികള്‍ നഷ്ടത്തിലാണ്. 76 ഓഹരികളുടെ നിരക്കുകകള്‍ മാറ്റമില്ലാതെ തുടരുന്നു. ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, നെസ് ലെ,ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഏഷ്യൻ പെയിന്റ്‌സ്, ഐടിസി, ഭാരതി എയർടെൽ, റിലയൻസ്, എൽആൻഡ്ടി, ഒഎൻജിസി, പവർഗ്രിഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായിരിക്കുന്നത്. നിഫ്റ്റിയില്‍ ഐടി സൂചിക ഒഴികേയുള്ളവയെല്ലാം നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനമാണ് നഷ്ടത്തിലേക്ക് കൂപ്പുകൂത്തി.

അതീവ ഗ്ലാമറസായി മോക്ഷിത രാഘവ്; ബിച്ച് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

English summary
coronavirus second wave concerns in stock market; Big losses in Sensex and Nifty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X