കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസ്: എന്‍95 മാസ്‌കുകളുടെ കയറ്റുമതി ഇന്ത്യ നിരോധിച്ചു, മാസ്‌ക്കുകളുടെ വില വര്‍ധിച്ചു!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലും കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എന്‍95 മാസ്‌കുകളുടെ കയറ്റുമതി കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും നിരോധിച്ചു. ആഗോളതലത്തില്‍ പ്രത്യേകിച്ചും ചൈനയില്‍ നിന്നും മാസ്‌കുകള്‍ക്ക് ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരത്തിലൊരു നീക്കം. മാസ്‌കുകളുടെ കയറ്റുമതി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഫുഡ് ആന്‍ഡ് ഡ്രഗ് ലൈസന്‍സ് അസോസിയേഷന്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. പ്രാദേശിക വിപണികളില്‍ മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ സര്‍ജിക്കല്‍ ഫേസ് മാസ്‌ക്കുകളും എന്‍95 മാസ്‌കുകളും കയറ്റുമതി ചെയ്യുന്നത് നിരോധിക്കണമെന്ന് കത്തില്‍ പറയുന്നു.

കൊറോണ വൈറസ്; ഇന്ത്യയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി കൊറോണ വൈറസ്; ഇന്ത്യയിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക സമിതി


നിര്‍മ്മാതാക്കള്‍ക്ക് അവരുടെ യഥാര്‍ത്ഥ വിലയേക്കാള്‍ 10 ഇരട്ടി വിലയ്ക്കാണ് മാസ്‌ക്കുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. ഇതുകാരണം ഇന്ത്യയിലുള്ളവര്‍ക്ക് മാസ്‌കുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ല. അതിനാല്‍ മാസ്‌കുകളുടെ കയറ്റുമതി നിരോധിക്കണമെന്നും വില നിയന്ത്രിക്കണമെന്നും അസോസിയേഷന്‍ കത്തില്‍ ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണികളിലെ ഉയര്‍ന്നതും ലാഭകരവുമായ ആവശ്യകത കണക്കിലെടുത്ത് നിര്‍മ്മാതാക്കള്‍ പ്രാദേശിക വിപണികളിലെ ആവശ്യകതയെ അവഗണിച്ച് കയറ്റുമതി ചെയ്യുകയാണെന്ന് അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് അഭയ് പാണ്ഡെ പറഞ്ഞു.

corona-158

Recommended Video

cmsvideo
സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധക്ക് സാധ്യത

ഇത് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അപകടകരമായ സാഹചര്യമാണ്. പ്രത്യേകിച്ചും കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍. അതിനാലാണ് വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെടുന്നതെന്നും പാണ്ഡെ കഴിഞ്ഞ ദിവസം പറഞ്ഞു. ആളുകളുടെ മുഖത്തോട് വളരെ അടുത്ത രീതിയിലാണ് എന്‍95 മാസ്‌ക്കുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുകാരണം വായുവിലെ കണങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ഫില്‍റ്റര്‍ ചെയ്യപ്പെടുന്നു. പക്ഷേ ഈ മാസ്‌ക്കുകള്‍ ഓര്‍ഡര്‍ ചെയ്താല്‍ ഡെലിവറിക്ക് രണ്ടാഴ്ച വരെ സമയമെടുക്കുന്നു. ഇതുകാരണം രോഗികള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്.

English summary
Coronavirus outbreak: Shortage of N95 masks in India as demand rises, drug association seeks ban on export
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X