കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ലക്ഷണം, ബിജെപി വക്താവ് സമ്പിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Google Oneindia Malayalam News

ദില്ലി: ബിജെപി ദേശീയ വക്താവ് സമ്പിത് പത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതോടെ ഗുരുഗ്രാമിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. കൊവിഡ് പരിശോധന നടത്തിയോ എന്നുള്ള കാര്യങ്ങള്‍ പുറത്തുവന്നിട്ടില്ല. ദേശീയ വാര്‍ത്താ ചാനലുകളില്‍ ബിജെപിയുടെ മുഖമാണ് സമ്പിത് പത്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ അദ്ദേഹം കഴിഞ്ഞ ദിവസം കൂടി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരുന്നു.

bjp

അതേസമയം, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനഫലം പോസിറ്റീവായതോടെ ഇദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് മന്ത്രിയുടെ പരിശോധനഫലം പറത്തുവന്നത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

അശോക് ചവാന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അശോക് ചവാന്‍ സ്ഥിരമായി മുംബൈയില്‍ നിന്നും അദ്ദേഹത്തിന്റെ നാടായ മറാത്തവാഡയില്‍ യാത്ര ചെയ്യുന്നുണ്ട്. നിലവില്‍ ഇദ്ദേഹവുമായി അടുത്ത് ഇടപഴകിയ എല്ലാവരും നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പേഴ്സണല്‍ സ്റ്റാഫ്, സുരക്ഷ ചുമതലയുള്ളവര്‍ എല്ലാവരും ക്വാറന്റീനില്‍ പ്രവേശിക്കും. നേരത്തെ ഭവന വകുപ്പ് മന്ത്രി ജിതേന്ദ്ര അവാഡിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് അശോക് ചവാന്‍. രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജിതേന്ദ്ര അവാഡിന് രോഗം ഭേദമായി ആശുപത്രി വിട്ടിരുന്നു.

English summary
Coronavirus symptoms, BJP spokesperson Sampit Patra admitted to hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X