കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് രോഗികൾക്ക് കൊവിഡ്: ആശുപത്രിയിൽ ഡോക്ടർമാരുൾപ്പെടെ 21 പേർക്ക് രോഗം

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് മൂന്ന് ക്യാൻസർ രോഗികൾക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ദില്ലി സ്റ്റേറ്റ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ച മൂന്നുപേരെയും രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.

'കൂടെ ആരുമില്ല എന്ന തോന്നല്‍ വേണ്ട; പോയതൊക്കെ വീണ്ടെടുക്കും' പ്രവാസികളെ ചേർത്ത് പിടിച്ച് മോഹൻലാൽ!'കൂടെ ആരുമില്ല എന്ന തോന്നല്‍ വേണ്ട; പോയതൊക്കെ വീണ്ടെടുക്കും' പ്രവാസികളെ ചേർത്ത് പിടിച്ച് മോഹൻലാൽ!

ഈ ആഴ്ചയാണ് ആശുപത്രിയിലെ ഒരു ഡോക്ടർക്കും ഒമ്പത് പാരാമെഡിക്കൽ ജീവനക്കാർക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ദില്ലിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഇതോടെ രണ്ട് ഡോക്ടർമാരുടെ ആശുപത്രിയിലെ 21 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. ദില്ലിയിൽ ഇതുവരെ 720 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 51 പുതിയ കേസുകളാണ് തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മൂന്ന് പേരാണ് കഴിഞ്ഞ ദിവസം മരിച്ചതെന്നാണ് ദില്ലി സർക്കാർ മരിച്ചത്. നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനവുമായി ബന്ധപ്പെട്ട് 430 പേർക്കാണ് ദില്ലിയിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മാർച്ച് 13നും 18നും ഇടയിൽ മർക്കസ് ബിൽഡിംഗിൽ വെച്ച് നടന്ന പരിപാടിയുമായി ബന്ധപ്പെട്ട് 1500 ലധികം പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്.

coronavirus-pandemic-1

രാജ്യത്ത് 199 കൊറോണ ബാധിച്ച് മരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 പുതിയ കേസുകളും ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വരെ 6,412 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ മാത്രം 1,364 പേർക്ക് രോഗം സ്ഥരീകരിച്ചിട്ടുള്ളത്. 97 പേർ ഇതിനകം മരിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മാത്രം 25 പേരാണ് മരിച്ചത്. ഇതോടെ കർശന നിയന്ത്രണങ്ങളാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളത്. മുംബൈയിലാണ് സംസ്ഥാനത്ത് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഒരു മാസത്തിനിടെ 1000 പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ത്യയുടെ മരണനിരക്കിനേക്കാൾ അധികമാണ് മഹാരാഷ്ട്രയിലേത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്. മാർച്ച് ഒമ്പതിനാണ് മഹാരാഷ്ട്രയിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. പൂനെയിൽ നിന്നുള്ള ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഇവർക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നഗരത്തിൽ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരുന്നു. ദമ്പതിമാരുമായി സമ്പർത്തിലേർപ്പെട്ട മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Recommended Video

cmsvideo
കൊവിഡിന്റെ പുത്തന്‍ ലക്ഷണങ്ങള്‍ | Oneindia Malayalam

മഹാരാഷ്ട്രയിൽ ഓഫീസുകൾ, മീറ്റിംഗുകൾ, എല്ലാ പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലും മാസ്ക് ധരിച്ച് മാത്രമേ പ്രത്യക്ഷപ്പെടാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്. വാഹനങ്ങൾക്ക് അകത്തും മാസ്ക് ധരിക്കുന്നതും ഉടൻ നിർബന്ധമാക്കും. 1897ലെ പകർച്ചാവ്യാധി നിയമ പ്രകാരമാണ് ബിഎംസി അധികൃതർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ആരെ കണ്ടാലും ശിക്ഷിക്കുമെന്നും ഉത്തരവിൽ പറയുന്നു. തെരുവ്, ആശുപത്രി, ഓഫീസ്, മാർക്കറ്റ് എന്നിവിടങ്ങളിൽ പോകുന്നവരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

English summary
Coronavirus: Three Cancer Patients at Delhi Cancer Instiutes tests positive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X