• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കാറില്‍ ജീവിക്കുന്ന രണ്ട് ഡോക്ടര്‍മാര്‍... ഇവര്‍ക്ക് വട്ടല്ല; കൊവിഡ് രോഗികളെ ചികിത്സിക്കുന്നവര്‍

  • By Desk

ഭോപ്പാല്‍: കൊവിഡ് രോഗികളെ പരിശോധിക്കുന്ന ഡോക്ടര്‍മാരും രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരും എല്ലാം ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ പുറത്ത് വരുന്നുണ്ട്. ആളുകളുടെ ഭയമാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നില്‍. പക്ഷേ, അതിന്റെ പേരില്‍ ഇതൊന്നും വെള്ളപൂശാനും പറ്റില്ല.

ഇതിനിടയില്‍ മധ്യ പ്രദേശില്‍ നിന്നുള്ള ഈ രണ്ട് ഡോക്ടര്‍മാരെ കുറിച്ച് ഒന്ന് അറിയാം. രണ്ട് പേരും ഭോപ്പാലിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. ഏതാണ്ട് മുഴുവന്‍ സമയവും കൊവിഡ് രോഗികള്‍ക്കൊപ്പം ചെലവഴിക്കുന്നവര്‍.

സ്വന്തം കാറുകളിലാണ് ഇവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത്. സ്വന്തമായി കിടന്നുറങ്ങാന്‍ ഇടമില്ലാത്തവരല്ല ഇവര്‍ എന്നത് കൂടി ഓര്‍ക്കണം.

രണ്ട് സച്ചിന്‍മാര്‍!

രണ്ട് സച്ചിന്‍മാര്‍!

സച്ചിന്‍ നായക്, സച്ചില്‍ പട്ടീദാര്‍... ഇവരാണ് ആ രണ്ട് ഡോക്ടര്‍മാര്‍. രണ്ട് പേരും കുറച്ച് ആഴ്ചകളായി സ്വന്തം കാറുകളിലാണ് അന്തിയുറക്കം. നേരെ ഒന്ന് നടുനിവര്‍ത്താന്‍ പോലും ഈ കാറുകളില്‍ സ്ഥലമില്ലെന്നത് വേറെ കാര്യം. പക്ഷേ, ഇവര്‍ അത്തരം ഒരു തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഐസൊലേഷന്‍

ഐസൊലേഷന്‍

കൊവിഡ് രോഗികളെ ചികിത്സിക്കുന്നവരാണ് സച്ചിന്‍ നായകും സച്ചിന്‍ പട്ടീദാറും. അതുകൊണ്ട് തന്നെ അതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നത് അത്ര സുരക്ഷിതമാവില്ലെന്നാണ് ഇവരുടെ വിലയിരുത്തല്‍. മാത്രമല്ല, ഈ സാഹചര്യത്തില്‍ വീട്ടില്‍ പോയി ചെലവിടാന്‍ സമയവും കുറവ്. അപ്പോള്‍ ഇങ്ങനെ സ്വയം ഐസൊലേറ്റ് ചെയ്യുകയാണിവര്‍.

ചക്ര വീടുകള്‍!!!

ചക്ര വീടുകള്‍!!!

ഹോം ഓണ്‍ വീല്‍സ് എന്നൊക്കെ പറയുമ്പോള്‍ കേള്‍ക്കാന്‍ നല്ല രസമാണ്. എന്നാല്‍ ഇതൊരു വീടൊന്നും അല്ലല്ലോ. സ്വന്തം കാറിനുള്ളിലേക്ക് ഉറക്കവും വിശ്രമവും ഒതുക്കുന്നു എന്ന് മാത്രം. ബെഡ് ഷീറ്റുകളും വസ്ത്രങ്ങളും ലാപ് ടോപ്പും മറ്റ് അവശ്യവസ്തുക്കളും എല്ലാം ഈ കാറുകളില്‍ ഇവര്‍ തയ്യാറാക്കി വച്ചിട്ടുണ്ട്.

ഫ്രീം ടൈം

ഫ്രീം ടൈം

ഈ കൊവിഡ് കാലത്ത് ഡോക്ടര്‍മാര്‍ക്ക് ഫ്രീ ടൈം കിട്ടുമോ എന്നത് ചോദ്യം. എന്തായാലും കിട്ടുന്ന അല്‍പ സമയം ഇവര്‍ കാറിനുള്ളില്‍ എത്തി ചെറുതായി ഒന്ന് മയങ്ങും. അല്‍പ സമയം വായിക്കും. പിന്നെ വീട്ടുകാരുമായി ഫോണില്‍ അല്‍പം സല്ലാപവും. അതോടെ തീരും ഫ്രീം ടൈം എല്ലാം.

വൈറല്‍ ഡോക്ടര്‍മാര്‍

സച്ചിന്‍ നായിക് മൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ അച്ഛനാണ്. കൊവിഡ് രോഗികള്‍ക്കുള്ള ഐസൊലേഷന്‍ വാര്‍ഡിലാണ് ഡ്യൂട്ടി. രോഗം പകരാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. സച്ചിന്‍ പട്ടീദാര്‍ ആണെങ്കില്‍ അനസ്തീഷ്യ വിഭാഗത്തിലാണ്. ഇവിടേയും രോഗബാധയ്ക്കുള്ള സാധ്യത കുറവൊന്നും അല്ല.

എന്തായാലും ഈ രണ്ട് ഡോക്ടര്‍മാരും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രണ്ട് പേരേയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.

English summary
Coronavirus: Two doctors in Bhopal, living in their cars, to protect their Families.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X