കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

34 ദിവസങ്ങൾ കൊണ്ട് ഒരു കോടി പേര്‍ക്ക് വാക്സിന്‍: ചരിത്രം കുറിച്ച് ഇന്ത്യ

Google Oneindia Malayalam News

ദില്ലി: കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ. 2021 ഫെബ്രുവരി 19, രാവിലെ 8 വരെയുള്ള കണക്കുകൾ പ്രകാരം ഒരു കോടിയിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർക്കും മുൻനിര പോരാളികൾക്കുമാണ് ഇതുവരെ വാക്സിന്‍ നല്‍കിയത്.

34 ദിവസങ്ങൾ കൊണ്ടാണ് ഇന്ത്യ ഈ ചരിത്ര നേട്ടം കൈവരിച്ചത്. ഒരു കോടി വാക്സിനുകൾ എന്ന നേട്ടം അതിവേഗം കൈവരിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇതോടെ രണ്ടാമതായി ഇന്ത്യ. 2,11,462 സെഷനുകളിലായി 1,01,88,007 പേർ ഇതിനകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. നിലവിൽ 1.39 ലക്ഷം പേരാണ് (1,39,542) രാജ്യത്ത് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 1.27% മാത്രമാണ് ഇത്. ഇതുവരെ 1.06 കോടിയോളം പേരാണ് (1,06,67,741) രോഗത്തിൽ നിന്നും മുക്തി നേടിയത്. 97.30% ആണ് നിലവിലെ രോഗമുക്തി നിരക്ക്.

 vaccination-driv

പുതുതായി രോഗമുക്തി നേടിയവരിൽ 83.15% ശതമാനം 6 സംസ്ഥാനങ്ങളിലാണ്. 5,193 പേർ രോഗമുക്തി നേടിയ കേരളമാണ് പട്ടികയിൽ ഒന്നാമത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,193 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 86.6 ശതമാനം 6 സംസ്ഥാനങ്ങളിലാണ്. 5,427 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രമാണ് പട്ടികയിൽ ഒന്നാമത്. കേരളമാണ് രണ്ടാമത് - 4,584 കേസുകൾ.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 97 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 76.29% അഞ്ച് സംസ്ഥാനങ്ങളിൽ ആണ്. മഹാരാഷ്ട്രയിൽ 38 ഉം, കേരളത്തിൽ 14 മരണങ്ങളും ഇന്നലെ റിപ്പോർട്ട് ചെയ്തു

ഹോട്ടായി ഹീന പഞ്ചൽ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
WHO approved covishield vaccine for emergency use

English summary
coronavirus vaccine for one crore people in 34 days in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X