കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് വീണ്ടും ശുഭവാർത്ത.! രാജ്യത്തെ കമ്പനികൾ സ്പുട്‌നിക് നിർമ്മിച്ചേക്കും, ചർച്ചകൾ സജീവം..!

Google Oneindia Malayalam News

ദില്ലി: ലോകത്ത് ആദ്യമായി കൊവിഡിനെതിരെ കണ്ടുപിടിച്ച വാക്സിന്‍ തങ്ങളുടേതാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്. സ്പുട്‌നിക് വി എന്ന് പേരിട്ടിരിക്കുന്ന ഈ വാക്‌സിന്‍ കഴിഞ്ഞ ദിവസമാണ് ജനങ്ങള്‍ക്ക് നല്‍കി തുടങ്ങിയത്. വാക്സിന്റെ പ്രാദേശിക വിതരണം ഉടന്‍ ആരംഭിക്കുമെന്ന് റഷ്യന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Recommended Video

cmsvideo
India May Allow Pharma Companies To Manufacture Sputnik Vaccine | Oneindia Malayalam

വിറ്റാമിന്‍ ഡിയും കൊവിഡും തമ്മിലെന്ത് ബന്ധം? വൈറസ് ബാധ തടയുമോ ?, പുതിയ പഠനം പറയുന്നത് ഇങ്ങനെ..!വിറ്റാമിന്‍ ഡിയും കൊവിഡും തമ്മിലെന്ത് ബന്ധം? വൈറസ് ബാധ തടയുമോ ?, പുതിയ പഠനം പറയുന്നത് ഇങ്ങനെ..!

വാക്‌സിന്‍ പുറത്തുവന്നതിന് പിന്നാലെ ഇത് ഇന്ത്യയിലേക്ക് എപ്പോള്‍ വരുമെന്ന രീതിയില്‍ രാജ്യത്ത് ചര്‍ച്ചകള്‍ നടന്നിരുന്നു. ഇന്ത്യയില്‍ സ്പുട്‌നിക് വാക്‌സിന്‍ പരീക്ഷണം നടത്തുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ വാക്‌സിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ ആരംഭിച്ചേക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് നീതി ആയോഗ്. വിശദാംശങ്ങളിലേക്ക്..

ലോകത്തെ ആദ്യത്തെ വാക്‌സിന്‍

ലോകത്തെ ആദ്യത്തെ വാക്‌സിന്‍

ആഗസ്റ്റ് 11നാണ് റഷ്യന്‍ സര്‍ക്കാര്‍ സ്പുട്‌നിക് വി വാക്‌സിന്‍ ഔദ്യോഗികമായി അംഗീകരിച്ചത്. പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്റെ മകള്‍, റഷ്യന്‍ പ്രതിരോധമന്ത്രി എന്നിവര്‍ വാക്‌സിന്‍ കുത്തിവച്ചിരുന്നു. കൂടാതെ വാക്‌സിന്‍ കൊവിഡിനെ പ്രതിരോധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് പഠനങ്ങളും പുറത്തുവന്നിരുന്നു. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലായിരുന്നു ഇതുമായി ബന്ധപ്പെട്ട പഠനം പുറത്തിറക്കിയത്.

 പരീക്ഷണം വിജയം

പരീക്ഷണം വിജയം

റഷ്യയിലെ സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്്. പരീക്ഷണത്തിന്റെ ഘട്ടത്തില്‍ മനുഷ്യശരീരത്തില്‍ ഈ വാക്‌സിന്‍ എത്രത്തോളം സുരക്ഷിതമായി പ്രവര്‍ത്തിക്കും എന്ന് കണ്ടെത്തുകയായിരുന്നു. ഇത് വിജയകരമായെന്ന് സെഷ്‌നോവ് യൂണിവേഴ്‌സിറ്റിയിലെ ഡയറക്ടര്‍ അലക്‌സാണ്ടര്‍ ലുക്കാഷെവ് പറഞ്ഞത്. നൂറ് ശതമാനം സുരക്ഷിതത്വമുള്ളതാണ് ഈ വാക്‌സിന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൂന്നാം ഘട്ട പരീക്ഷണം

മൂന്നാം ഘട്ട പരീക്ഷണം

വാക്സിന് റഷ്യ അംഗീകാരം നല്‍കിയത് മുതല്‍, ഇത് ഏപ്പോള്‍ രാജ്യത്തേക്ക് എത്തുമെന്ന ആക്ഷാക്ഷയിലായിരുന്നു ഇന്ത്യക്കാര്‍. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഒരു ശുഭ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വാക്സിന്റെ മൂന്നാം ഘട്ട ട്രെയല്‍ ഇന്ത്യയില്‍ നടത്തുമെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

നിര്‍മ്മാണത്തിന് അനുമതി

നിര്‍മ്മാണത്തിന് അനുമതി

ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളുമായി ചേര്‍ന്ന് റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയേക്കുമെന്നാണ്് ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു ശുഭവാര്‍ത്ത. നീതി ആയോഗ് അംഗം വികെ പോളാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കൊവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഇന്ത്യയില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യ സമീപിച്ചു

റഷ്യ സമീപിച്ചു

ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിനും ഇന്ത്യന്‍ കമ്പനികളില്‍ വാക്‌സിന്‍ നിര്‍മ്മിക്കണം എന്ന ആവശ്യവുമായി റഷ്യ ഇന്ത്യയെ സമീപിക്കുകയായിരുന്നെന്ന് വികെ പോള്‍ അറിയിച്ചു. ഇത് ഇന്ത്യയെയും ലോകത്തെയും സംബന്ധിച്ചിടത്തോളം വിജയകരമായ ഒരു സാഹചര്യമാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ കഴിവിനെയും അദ്ദേഹം അടിവരയിട്ട് പറഞ്ഞു.

 ഇന്ത്യയ്ക്ക് കൈമാറി

ഇന്ത്യയ്ക്ക് കൈമാറി

മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിനായി റഷ്യ നടത്തിയ പരീക്ഷണ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് വിവരം. ഇന്ത്യയില്‍ അടുത്ത മാസം മുതല്‍ പരീക്ഷണം നടത്താനാണ് തീരുമാനം. എന്നാല്‍ ഈ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം നിലനില്‍ക്കെയാണ് റഷ്യയില്‍ വാക്സിന്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്ക് വിതരണം ചെയ്തത്.

ലാന്‍സെറ്റ് പഠനം

ലാന്‍സെറ്റ് പഠനം

അതേസമയം, റഷ്യന്‍ വാക്‌സിന്‍ പരീക്ഷണത്തിലെ പ്രാരംഭ ഘട്ടത്തില്‍ പങ്കെടുത്തവരില്‍ ആന്റിബോഡി കൃത്യമായി പ്രതികരിച്ചെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍- ജൂലൈ മാസങ്ങളില്‍ നടന്നിട്ടുള്ള വാക്‌സിന്‍ പരീക്ഷണങ്ങളില്‍ 76 പേരാണ് പങ്കെടുത്തത്. 100% പേരിലും ആന്റിബോഡിയും രൂപപ്പെട്ടിട്ടുണ്ടെന്നും വാക്‌സിന്‍ സുരക്ഷിതമാണെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്. വാക്‌സിന്‍ പരീക്ഷിച്ചവരില്‍ പാര്‍ശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ജേണലില്‍ പറയുന്നു.

ഇടുക്കിയില്‍ ജാതിവിവേചനം: താഴ്ന്ന ജാതിക്കാര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ വിലക്ക്, അടച്ചുപൂട്ടിഇടുക്കിയില്‍ ജാതിവിവേചനം: താഴ്ന്ന ജാതിക്കാര്‍ക്ക് ബാര്‍ബര്‍ ഷോപ്പില്‍ വിലക്ക്, അടച്ചുപൂട്ടി

പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!പ്രതീക്ഷ വാനോളം, കൊവിഡ് പ്രതിരോധ വാക്സിനുകൾ പൊതുജനത്തിന് മുന്നിൽ പ്രദർശിപ്പിച്ച് ചൈന!

English summary
Coronavirus Vaccine Update: India may allow pharma companies to manufacture Sputnik vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X