കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ പ്രതിരോധം:100 വര്‍ഷത്തിനിടയില്‍ ആദ്യമായി വിക്‌ടോറിയ മെമ്മോറിയയില്‍ സന്ദര്‍ശകവിലക്ക്

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍കത്തയുടെ മുഖമുദ്രയായ വിക്‌ടോറിയ മെമ്മോറിയലിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം നാല്‍ക്കാലികമായി നിര്‍ത്തി വെച്ചു. മാര്‍ച്ച് 19 മുതല്‍ 31 വരെയാണ് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം നിര്‍ത്തിവെക്കുന്നത്. പശ്ചിമബംഗാളില്‍ ആദ്യത്തെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടിയെന്നോളമാണ് കൊല്‍ക്കത്തിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ അടിച്ചിടാന്‍ തീരുമാനിക്കുന്നത്.

വിക്ടോറിയ മെമ്മോറിയലിന്റെ നൂറ് വര്‍ഷകാലത്തെ ചരിത്രത്തിലാദ്യമായാണ് ഇവിടെ സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം നിര്‍ത്തുന്നത്. നേരത്തെ അറ്റകുറ്റപണികള്‍ക്കായി കെട്ടിടം ഭാഗികമായി അടച്ചിട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പൂര്‍ണ്ണമായും അടച്ചിടുന്നത്.

victoria

ദിനം പ്രതി 7000-10000 വരെ ആളുകള്‍ വിക്ടോറിയ മെമ്മോറിയല്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. അതില്‍ 20 ശതമാനത്തോളം വിദേശികളാണ്. എന്നാല്‍ ആഗോളതലത്തില്‍ കൊറോണ വൈറസ് പടര്‍ന്നതിന് പിന്നായെ യാത്ര വിലക്കുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ എണ്ണത്തിലും കുറവുണ്ടായിരുന്നു.

ലണ്ടനില്‍ നിന്നും പശ്ചിമ ബംഗാളിലെത്തിയാള്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത്. കൊറോണ വൈറസ് രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതിന് പിന്നാലെ ഇയാള്‍ ബെലിഗത്ത ഐഡി ഹോസ്പിറ്റലില്‍ പ്രവേശിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ചയാളുടെ രക്ഷിതാക്കളും ഡ്രൈവറും നിരീക്ഷണത്തിലാണ്.

'കൊറോണ വരാതെ രാമന്‍ നോക്കിക്കോളും'; ഉത്തര്‍പ്രദേശില്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് രാം നവമി'കൊറോണ വരാതെ രാമന്‍ നോക്കിക്കോളും'; ഉത്തര്‍പ്രദേശില്‍ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് രാം നവമി

നേരത്തെ വിക്ടോറിയയുടെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. വിക്ടോറിയയുടെ പേര് റാണിലക്ഷിമി ഭായിയുടെ പേരിലാക്കി മാറ്റണമെന്നായിരുന്നു ആവശ്യം.

ആഗോളതലത്തില്‍ 200000 ലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 8000 പേര്‍ മരണപ്പെട്ടു.
ഇന്ത്യയിലും കൊറോണ വൈറസ് പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരേയും 164 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് രണ്ട് പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 45 ആയി. ഉത്തര്‍പ്രദേശിലും ഇന്ന് പുതുതായി രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

ആയിരം സംസ്‌കാരിക നായകർക്ക് അര സന്തോഷ് പണ്ഡിറ്റ്... കൊറോണയിൽ കേരളത്തെ പഴിച്ച്, തമിഴ്നാടിനെ പുകഴ്ത്തി!ആയിരം സംസ്‌കാരിക നായകർക്ക് അര സന്തോഷ് പണ്ഡിറ്റ്... കൊറോണയിൽ കേരളത്തെ പഴിച്ച്, തമിഴ്നാടിനെ പുകഴ്ത്തി!

Recommended Video

cmsvideo
അമേരിക്കയിൽ മാത്രം 12 ലക്ഷം പേർ മരിക്കും | Oneindia Malayalam

കൊറോണ വൈറസ് ബാധ പല രാജ്യങ്ങളേയും നിശ്ചലമാക്കിയിട്ടുണ്ട്. കോറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹര്യത്തില്‍ ലോകത്താകമാനം പകര്‍ച്ചവ്യാധികളും തൊഴിലില്ലായ്മയും രൂക്ഷമാകുമെന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്. 25 ലക്ഷം പേര്‍ തൊഴില്‍ രഹിതരായേക്കുമെന്നുള്ള ഭീതിജനകമായ സ്ഥിതിവിശേഷമാണ് വരാന്‍ പോകുന്നതെന്നു യു എന്‍ പറയുന്നു.

English summary
Coronavirus Victoria Memorial lawn Shutdown For Public First time In 100 Years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X