കലക്ക വെള്ളത്തിൻ മീൻ പിടിക്കാന്‍ വിജയ് മല്യ! വാങ്ങിയത് മുഴുവൻ നയാപൈസ കുറയാതെ തിരിച്ചടയ്ക്കാമെന്ന്...
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വന്‍ തുക ലോണ്‍ എടുത്ത് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. അതിനിടെ പലതവണ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് മുതിര്‍ന്നിരുന്നു മല്യ.
ഇപ്പോഴിതാ ഈ കൊറോണ കാലത്ത് വീണ്ടും അതിനുള്ള ശ്രമവുമായി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ എടുത്ത പണം മുഴുവനായി തിരിച്ചടയ്ക്കാം എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമനോട് മല്യ പറയുന്നത്.
എന്തായാലും രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് പോകുന്നത്. ഈ സമയത്ത് മല്യ ശതകോടികള്‍ തിരിച്ചടയ്ക്കാം എന്ന് പറഞ്ഞാല്‍, ആ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. സമ്പൂര്‍ണമായും നല്ലപിള്ള ചമഞ്ഞുകൊണ്ടാണ് മല്യയുടെ ഇത്തവണത്തെ നീക്കം.

9,000 കോടി രൂപ
ഒന്നും രണ്ടും കോടി രൂപയല്ല വിജയ് മല്യ തട്ടിച്ചുകളഞ്ഞത്. 9,000 കോടി രൂപയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ സംബന്ധിച്ച് അതൊരു ചെറിയ തുകയല്ല. കാരണം, കേരളം പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് പോലും 20,000 കോടി രൂപയുടേതായിരുന്നു.
കിങ് ഫിഷര്‍ എയന്‍ലൈന്‍സിന്റെ പേരിലുള്ള കടം മുഴുവന്‍ തിരിച്ചടയ്ക്കാം എന്നാണ് മല്യയുടെ ഓഫര്‍. ഇതിന് മുമ്പ് പലതവണ ഇതേ ഓഫര്‍ മുന്നോട്ട് വച്ചിരുന്നു.

ഇപ്പോഴെങ്കിലും കേള്‍ക്കണം
കിങ് ഫിഷര്‍ എയര്‍ലൈന്‍സ് കടം വാങ്ങിയ പണം മുഴുവന്‍ ബാങ്കുകളില്‍ തിരിച്ചടയ്ക്കാമെന്ന് പലതവണ താന്‍ വാഗ്ദാനം ചെയ്തതാണ് എന്നാണ് മല്യ പറയുന്നത്. എന്നാല്‍ പണം സ്വീകരിക്കാന്‍ ബാങ്കുകളോ, ജപ്തി ചെയ്തവ തിരിച്ചുനല്‍കാന്‍ എന്‍ഫോഴ്സ്മെന്റോ തയ്യാറാകുന്നില്ല എന്നതാണ് മല്യയുടെ പരാതി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് എങ്കിലും താന്‍ പറയുന്നത് കേള്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മല്യ പറഞ്ഞു.

സര്‍ക്കാരിന് സ്തുതി
ഇത്രയും കൊണ്ട് തീര്‍ന്നില്ല. അല്പം സര്‍ക്കാര്‍ സ്തുതി കൂടിയുണ്ട്. ചിന്തിക്കാന്‍ പോലും ആകാതിരുന്ന ലോക്ക് ഡൗണ്‍ ഇന്ത്യാ ഗവണ്മെന്റ് രാജ്യം മുഴുവന്‍ നടപ്പിലാക്കി. അതിനെ ഞങ്ങളെല്ലാം ബഹുമാനിക്കുന്നു. ഇന്ത്യയിലുള്ള തന്റെ എല്ലാ കമ്പനികളും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ ഉത്പാദനവും നിര്‍ത്തിയെന്നും മല്യ പറയുന്നുണ്ട്.

സര്‍ക്കാര്‍ സഹായിക്കണം
ഒരു ജീവനക്കാരനെ പോലും തങ്ങള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിരിച്ചുവിടുന്നില്ലെന്നാണ് മല്യയുടെ മറ്റൊരു വാദം. ജീവനക്കാരെ വീട്ടില്‍ വിട്ട്, അവര്‍ക്ക് വെറുതേ ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സഹായം വേണം എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം എന്നുകൂടി അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.

തിരികെയെത്തുമോ?
ഈ സാഹചര്യം മുതലെടുത്ത് വിജയ് മല്യ ഇന്ത്യയില്‍ തിരികെ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാരിലെ പല പ്രബലരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മല്യ. അദ്ദേഹം രാജ്യം വിട്ടത് തന്നെ ചിലരുടെ സഹായത്തോടെ ആണെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. എന്തായാലും ഇതില്‍ ഇനി എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications