• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കലക്ക വെള്ളത്തിൻ മീൻ പിടിക്കാന്‍ വിജയ് മല്യ! വാങ്ങിയത് മുഴുവൻ നയാപൈസ കുറയാതെ തിരിച്ചടയ്ക്കാമെന്ന്...

  • By Desk

ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് വന്‍ തുക ലോണ്‍ എടുത്ത് മുങ്ങിയ മദ്യ രാജാവ് വിജയ് മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണ്. അതിനിടെ പലതവണ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് മുതിര്‍ന്നിരുന്നു മല്യ.

വുഹാനിൽ മാത്രം കൊവിഡ് മരണം 42,000? അവർ ലോകത്തെ പറ്റിച്ചതോ? ലോകം ഞെട്ടുന്ന വാര്‍ത്തകൾ... സത്യമെന്ത്?

ഇപ്പോഴിതാ ഈ കൊറോണ കാലത്ത് വീണ്ടും അതിനുള്ള ശ്രമവുമായി ഇറങ്ങിയിരിക്കുകയാണ് അദ്ദേഹം. കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വായ്പ എടുത്ത പണം മുഴുവനായി തിരിച്ചടയ്ക്കാം എന്നാണ് ധനമന്ത്രി നിര്‍മല സീതാരാമനോട് മല്യ പറയുന്നത്.

സൂപ്പര്‍ താരം വിജയ്, പക്ഷേ കൊറോണ വൈറസിന് മുന്നിൽ ഇളവില്ല; താരത്തിന്റെ വീട്ടില്‍ അപ്രതീക്ഷിത പരിശോധന

എന്തായാലും രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് പോകുന്നത്. ഈ സമയത്ത് മല്യ ശതകോടികള്‍ തിരിച്ചടയ്ക്കാം എന്ന് പറഞ്ഞാല്‍, ആ ഓഫര്‍ സര്‍ക്കാര്‍ അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. സമ്പൂര്‍ണമായും നല്ലപിള്ള ചമഞ്ഞുകൊണ്ടാണ് മല്യയുടെ ഇത്തവണത്തെ നീക്കം.

9,000 കോടി രൂപ

9,000 കോടി രൂപ

ഒന്നും രണ്ടും കോടി രൂപയല്ല വിജയ് മല്യ തട്ടിച്ചുകളഞ്ഞത്. 9,000 കോടി രൂപയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യത്തെ സംബന്ധിച്ച് അതൊരു ചെറിയ തുകയല്ല. കാരണം, കേരളം പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് പോലും 20,000 കോടി രൂപയുടേതായിരുന്നു.

കിങ് ഫിഷര്‍ എയന്‍ലൈന്‍സിന്റെ പേരിലുള്ള കടം മുഴുവന്‍ തിരിച്ചടയ്ക്കാം എന്നാണ് മല്യയുടെ ഓഫര്‍. ഇതിന് മുമ്പ് പലതവണ ഇതേ ഓഫര്‍ മുന്നോട്ട് വച്ചിരുന്നു.

ഇപ്പോഴെങ്കിലും കേള്‍ക്കണം

ഇപ്പോഴെങ്കിലും കേള്‍ക്കണം

കിങ് ഫിഷര്‍ എയര്‍ലൈന്‍സ് കടം വാങ്ങിയ പണം മുഴുവന്‍ ബാങ്കുകളില്‍ തിരിച്ചടയ്ക്കാമെന്ന് പലതവണ താന്‍ വാഗ്ദാനം ചെയ്തതാണ് എന്നാണ് മല്യ പറയുന്നത്. എന്നാല്‍ പണം സ്വീകരിക്കാന്‍ ബാങ്കുകളോ, ജപ്തി ചെയ്തവ തിരിച്ചുനല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റോ തയ്യാറാകുന്നില്ല എന്നതാണ് മല്യയുടെ പരാതി. ഈ പ്രതിസന്ധി ഘട്ടത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ എങ്കിലും താന്‍ പറയുന്നത് കേള്‍ക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും മല്യ പറഞ്ഞു.

സര്‍ക്കാരിന് സ്തുതി

സര്‍ക്കാരിന് സ്തുതി

ഇത്രയും കൊണ്ട് തീര്‍ന്നില്ല. അല്‍പം സര്‍ക്കാര്‍ സ്തുതി കൂടിയുണ്ട്. ചിന്തിക്കാന്‍ പോലും ആകാതിരുന്ന ലോക്ക് ഡൗണ്‍ ഇന്ത്യാ ഗവണ്‍മെന്റ് രാജ്യം മുഴുവന്‍ നടപ്പിലാക്കി. അതിനെ ഞങ്ങളെല്ലാം ബഹുമാനിക്കുന്നു. ഇന്ത്യയിലുള്ള തന്റെ എല്ലാ കമ്പനികളും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. എല്ലാ ഉത്പാദനവും നിര്‍ത്തിയെന്നും മല്യ പറയുന്നുണ്ട്.

സര്‍ക്കാര്‍ സഹായിക്കണം

സര്‍ക്കാര്‍ സഹായിക്കണം

ഒരു ജീവനക്കാരനെ പോലും തങ്ങള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിരിച്ചുവിടുന്നില്ലെന്നാണ് മല്യയുടെ മറ്റൊരു വാദം. ജീവനക്കാരെ വീട്ടില്‍ വിട്ട്, അവര്‍ക്ക് വെറുതേ ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ സഹായം വേണം എന്നതാണ് അദ്ദേഹത്തിന്റെ മറ്റൊരു ആവശ്യം. എല്ലാവരും വീടുകളില്‍ സുരക്ഷിതരായി ഇരിക്കണമെന്നും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കണം എന്നുകൂടി അദ്ദേഹം ആഹ്വാനം ചെയ്യുന്നുണ്ട്.

തിരികെയെത്തുമോ?

തിരികെയെത്തുമോ?

ഈ സാഹചര്യം മുതലെടുത്ത് വിജയ് മല്യ ഇന്ത്യയില്‍ തിരികെ എത്തുമോ എന്നാണ് ഇനി അറിയേണ്ടത്. സര്‍ക്കാരിലെ പല പ്രബലരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണ് മല്യ. അദ്ദേഹം രാജ്യം വിട്ടത് തന്നെ ചിലരുടെ സഹായത്തോടെ ആണെന്ന് കൃത്യമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. എന്തായാലും ഇതില്‍ ഇനി എന്ത് നടപടിയെടുക്കും എന്ന് കാത്തിരുന്ന് കാണാം.

English summary
Coronavirus: Vijay Mallya asks Finance Minister Nirmala Sitharaman to consider his offer to repay all dues of Kingfisher Airlines
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X