Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്തില്ലെങ്കിൽ പണികിട്ടും? സംഗതി ഗൗരവം... യാത്ര ചെയ്യാൻ 'ഇ-പാസ്'? സൂചനകൾ

ദില്ലി: എല്ലാവരും ആരോഗ്യ സേതു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രം പോര, കൂടുതല്‍ പേരെ അതിന് പ്രേരിപ്പിക്കുകയും വേണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.

Recommended Video

cmsvideo
    Will Aarogya Sethu app be used as E-Pass? | Oneindia Malayalam

    ആരോഗ്യ സേതു ആപ്പിനെ കുറിച്ച് പൊതുവേ നല്ല അഭിപ്രായമാണുള്ളത്. ആപ്പ് പുറത്തിറക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ഒന്നര കോടിയില്‍ പരം ആളുകളാണ് ഇത് ഡൗണ്‍ലോഡ് ചെയ്തത്.

    എന്നാല്‍ ഈ ആപ്പ് അല്‍പസമയത്തിനുള്ളില്‍ മറ്റൊരര്‍ത്ഥത്തില്‍ നിര്‍ണായകമായി മാറും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചനകള്‍. ജനങ്ങള്‍ക്ക് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് നീങ്ങുന്നതിനുള്ള ഇ-പാസ്സ് ആയി ഇത് മാറ്റിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

     സ്വയം സാക്ഷ്യം

    സ്വയം സാക്ഷ്യം

    കൊറോണ വൈറസ് ബാധയില്ലെന്ന് ഓരോവ്യക്തിയ്ക്കും സ്വയം സാക്ഷ്യപ്പെടുത്തുന്ന സംവിധാനം കൂടി ആപ്പില്‍ ഉള്‍പ്പെടുത്തിയേക്കും എന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ ഈ ആപ്പ് ആയിരിക്കും ആളുകള്‍ക്ക് യാത്രാനുമതി നല്‍കുന്നതിനുള്ള 'ഇ-പാസ്സ്' ആയി മാറുക എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

    സര്‍ക്കാരിന് വിലയിരുത്താം

    സര്‍ക്കാരിന് വിലയിരുത്താം

    ഈ ആപ്പ് ഉപയോഗിച്ച് സര്‍ക്കാരിന് ജനങ്ങളുടെ നീക്കങ്ങളെ നിയന്ത്രിക്കാനും വിലയിരുത്താനും ആകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് രോഗ നിയന്ത്രണത്തിനും സഹായകരമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും ആപ്പ് ഇത്തരത്തില്‍ ഉപയോഗിക്കുന്നതില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

    സ്വകാര്യതാലംഘനം

    സ്വകാര്യതാലംഘനം

    കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സാങ്കേതികമായ ചില പ്രശ്‌നങ്ങളും ഇതോടൊപ്പം ഉയരുന്നുണ്ട്. സൈബര്‍ സുരക്ഷ പ്രശ്‌നങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകളും ഉയരുന്നുണ്ട്. വ്യക്തികളുടെ നീക്കങ്ങള്‍ പോലും രേഖപ്പെടുത്തപ്പെടുന്നത് സ്വകാര്യതാ ലംഘനം ആകുമെന്നും ആക്ഷേപം ഉയരുന്നുണ്ട്.

    ആപ്പ് പിന്തുടരും

    ആപ്പ് പിന്തുടരും

    ഉപയോക്താക്കള്‍ മറ്റുള്ളവരുമായി ഇടപെടുന്നത് പോലും ആപ്പ് ട്രാക്ക് ചെയ്യുമെന്നും സംശയകരമായ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് അധികൃതരെ അറിയിക്കുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ഒരു പ്രശ്‌നമുണ്ട്... ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ അപ്ലോഡ് ചെയ്തവരുടെ കാര്യത്തില്‍ മാത്രമേ ഇതെല്ലാം സാധിക്കൂ.

    എത്ര പേര്‍ ഡൗണ്‍ലോഡ് ചെയ്യും

    എത്ര പേര്‍ ഡൗണ്‍ലോഡ് ചെയ്യും

    135 കോടിയോളം ജനങ്ങളുണ്ട് ഇന്ത്യാ മഹാരാജ്യത്ത്. അവരില്‍ എത്രപേര്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടാവും? അവരില്‍ തന്നെ എത്ര പേര്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യും എന്നതും ചോദ്യമാണ്. ആപ്പ് പുറത്തിറക്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ഒന്നര കോടി പേര്‍ ഡൗണ്‍ലോഡ് ചെയ്തു എന്നത് ചെറിയ കാര്യമല്ല.

    വിജയിക്കണമെങ്കില്‍ ഇതൊക്കെ വേണം

    വിജയിക്കണമെങ്കില്‍ ഇതൊക്കെ വേണം

    വലിയൊരു വിഭാഗം ആളുകള്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു എന്ന് തന്നെ വിചാരിക്കുക. എന്നാല്‍ പോലും ചില കാര്യങ്ങള്‍ ശരിയാവാതെ ഈ ആപ്പുകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല.

    കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ അതിന്റെ വിവരങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുകയുള്ളു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ആള്‍ ടെസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ആള്‍ക്ക് രോഗബാധയുണ്ടോ ഇല്ലയോ എന്ന് കണ്ടെത്താന്‍ സാധിക്കില്ലല്ലോ.

    ബ്ലൂ ടൂത്തും ജിപിഎസും

    ബ്ലൂ ടൂത്തും ജിപിഎസും

    ഈ ആപ്പ് പ്രവര്‍ത്തിക്കണമെങ്കില്‍ ബ്ലൂ ടൂത്തും വേണം ജിപിഎസ് ആക്ടിവേറ്റ് ചെയ്യുകയും വേണം. ഇത് രണ്ടും ഇല്ലെങ്കില്‍ ആപ്പ് കൃത്യമായി പ്രവര്‍ത്തിക്കില്ല. അതുപോലെ തന്നെ ചില വൈഫൈ റൂട്ടറുകള്‍ പ്രവര്‍ത്തിക്കുമ്പോഴും ആപ്പിന്റെ പ്രവര്‍ത്തനം പ്രശ്‌നത്തിലാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+