കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിച്ച ബാബ രാംദേവ് പുലിവാല് പിടിച്ചു..!മുട്ടന്‍പണി; രാജസ്ഥാനില്‍ എഫ്‌ഐആര്‍

  • By Desk
Google Oneindia Malayalam News

ജയ്പൂര്‍: ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരെയുള്ള മരുന്നും വാക്‌സിനും കണ്ടുപിടിക്കുന്ന തിരക്കിലാണ് ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിലെ വിദഗ്ദര്‍. പലരും പ്രതിരോധ മരുന്നുകളും ആരോഗ്യവിദഗ്ദര്‍ കണ്ടെത്തിയെങ്കിലും ഫലപ്രദമായില്ല. ചില രാജ്യങ്ങളില്‍ കണ്ടെത്തിയ മരുന്നുകള്‍ മനുഷ്യരില്‍ പരീക്ഷിക്കുന്ന ഘട്ടങ്ങളിലേക്ക് വരെ എത്തിയിരുന്നു.

എന്നാല്‍ ഇതൊക്കെ നടക്കുന്നതിനിടെ ലോകത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു ബാബ രാംദേവ് കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടപിടിച്ചെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. കൊറോണില്‍ എന്ന് പേരിട്ടിരിക്കുന്ന മരുന്ന് കൊറോണ വൈറസിനെ തുരത്തുമെന്നാണ് ബാബ രാംദേവ് അവകാശപ്പെടുന്നത്. ഹരിദ്വാറില്‍ പതഞ്ജലി ആസ്ഥാനത്ത് വച്ച് ബാബ രാംദേവ് തന്നെയാണ് മരുന്ന് അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോഴിതാ ബാബ രാംദേവിനെതിരെ രാജസ്ഥാന്‍ ജയ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

രാം ദേവിന്റെ കൊറോണില്‍

രാം ദേവിന്റെ കൊറോണില്‍

കൊറോണ വൈറസിനെതിരെയുള്ള ആയുര്‍വേദ മരുന്ന് എന്ന രീതിയില്‍ ആണ് ബാബ രാംദേവ് 'കൊറോണില്‍' എന്ന മരുന്ന് അവതരിപ്പിക്കപ്പെടുന്നത്. കൊവിഡിനെതിരെയുള്ള മരുന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍ എന്ന് ഒരു മാസം മുമ്പ് തന്നെ പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ജൂണ്‍ മാസത്തോടെ മരുന്ന് പുറത്തിറക്കുകയായിരുന്നു.

ഫലപ്രദം

ഫലപ്രദം

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മരുന്ന് വികസിപ്പിച്ചെടുത്തിട്ടുള്ളത് എന്നാണ് പതഞ്ജലിയുടെ അവകാശവാദം. 100 ശതമാനം ഫലപ്രദമാണ് മരുന്ന് എന്നാണ് ബാബ രാംദേവ് അവകാശപ്പെടുന്നത്. പതഞ്ജലിയുടെ കീഴിലുള്ള പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സംയുക്തമായാണ് മരുന്ന് ഗവേഷണം നടത്തിയത്.

Recommended Video

cmsvideo
Rajasthan Government To File Case Against Ramdev For Coronil Claims‌ | Oneindia Malayalam
പരീക്ഷണം

പരീക്ഷണം

ഏകദേശം 100ഓളം രോഗികളില്‍ ആണ് മരുന്ന് പരീക്ഷിച്ചത് എന്നാണ് ബാബ രാംദേവ് അവകാശപ്പെടുന്നത്. ഇതില്‍ 65 പേരും മൂന്ന് ദിവസത്തിനുള്ള കൊറോണവൈറസ് നെഗറ്റീവ് ആയി എന്നാണ് അവകാശവാദം. 100 ശതമാനം രോഗികളും ഏഴ് ദിവസത്തിനുള്ളില്‍ സുഖം പ്രാപിച്ചു എന്നും രാംദേവ് അവകാശപ്പെടുന്നുണ്ട്.

എഫ്‌ഐആര്‍

എഫ്‌ഐആര്‍

എന്നാല്‍ മരുന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിയുമ്പോഴേക്കും ബാബ രാംദേവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് ജയ്പൂര്‍ പൊലീസ്. കൊറോണില്‍ മരുന്ന് കഴിച്ചാല്‍ കൊവിഡ് രോഗം മാറുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, അനുമതിയില്ലാതെ മരുന്ന് പരീക്ഷണം നടത്തി എന്ന കാരണങ്ങളെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. രാംദേവിനൊപ്പം പതജ്ഞലി സിഇഒ ആചാര്യ ബാലകൃഷ്ണയ്‌ക്കെതിരെയും പൊലീസ് കെസടുത്തിട്ടുണ്ട്.

ജയ്പൂര്‍ പൊലീസ്

ജയ്പൂര്‍ പൊലീസ്

രാജസ്ഥാനിലെ ജയ്പൂരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ചയാണ് ബാബ രാംദേവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പതഞ്ജലി ആയുര്‍വേദ എംഡി ആചാര്യ ബാല്‍കൃഷ്ണ, ശാസ്ത്രജ്ഞന്‍ അനുരാഗ് വര്‍ഷ്‌നി, നിംസ് ചെയര്‍മാന്‍ ബല്‍ബീര്‍ സിംഗ് തോമര്‍, ഡയറക്ടര്‍ അനുരാഗ് തോമര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഐപിസി 420 അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് ഇപ്പോള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഗവേഷണം ഒറ്റയ്ക്കല്ല

ഗവേഷണം ഒറ്റയ്ക്കല്ല

പതഞ്ജലിയുടെ കീഴിലുള്ള പതഞ്ജലി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും സംയുക്തമായാണ് മരുന്ന് ഗവേഷണം നടത്തിയത്. പതഞ്ജലിയുടെ കീഴില്‍ ഉള്ള ദിവ്യ ഫാര്‍മസി ആണ് മരുന്ന് ഉത്പാദിപ്പിക്കുന്നത്.

ലോകത്തിന് മുന്നില്‍

ലോകത്തിന് മുന്നില്‍

കൊറോണ വൈറസിനെതിരെ ആരെങ്കിലും ഒരു മരുന്ന് കണ്ടെത്താന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു. ഇന്ന്, ആദ്യമായി കൊറോണ വൈറസിനെതിരെ ആയുര്‍വേദ മരുന്ന് കണ്ടെത്തിയതില്‍ തങ്ങള്‍ അഭിമാനിക്കുന്നു എന്നാണ് മരുന്ന് അവതരിപ്പിച്ചുകൊണ്ട് ബാബ രാംദേവ് പറഞ്ഞത്. മരുന്നിന്റെ പേരും രാംദേവ് തന്നെയാണ് പ്രഖ്യാപിച്ചത്.

ഒടുവില്‍ എല്ലാം സമ്മതിച്ചു, തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു; വെളിപ്പെടുത്തലുമായി ചൈനീസ് അംബാസഡര്‍ഒടുവില്‍ എല്ലാം സമ്മതിച്ചു, തങ്ങളുടെ സൈനികര്‍ കൊല്ലപ്പെട്ടു; വെളിപ്പെടുത്തലുമായി ചൈനീസ് അംബാസഡര്‍

English summary
Coronil tablet; Jaipur police has registered a case against five persons including Baba Ramdev
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X