കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് കോര്‍പ്പറേറ്റുകള്‍.... ബിജെപിക്കുള്ള ഫണ്ടുകള്‍ കുറയും!!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ തിരഞ്ഞെടുപ്പിന് ഫണ്ടിനായി കോണ്‍ഗ്രസ് കഷ്ടപ്പെട്ട കൊണ്ടിരിക്കുകയാണ്. മികച്ച റാലികള്‍ നടത്താന്‍ പോലും പാര്‍ട്ടിക്ക് പണം ആവശ്യമാണ്. അധികാരം നഷ്ടപ്പെട്ടതിനാല്‍ പ്രമുഖ കമ്പനികള്‍ പോലും 2014ന് ശേഷം കോണ്‍ഗ്രസിനെ തഴഞ്ഞിരുന്നു. ബിജെപിയിലേക്കാണ് മൊത്തം സംഭാവനകളുടെ 75 ശതമാനവും പോകുന്നത്. നരേന്ദ്ര മോദിയെന്ന നേതാവിന്റെ പ്രതിച്ഛായയും ഇക്കാര്യത്തില്‍ ബിജെപിയെ സഹായിച്ചിരുന്നു.

എന്നാല്‍ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് പതിയെ കളം പിടിക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ പിന്തുണയ്ക്കാമെന്ന നിര്‍ദേശവും അവര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതേസമയം രാഹുലിന് മുന്നില്‍ ചില നിര്‍ദേശങ്ങളും ഇവര്‍ വെച്ചിട്ടുണ്ട്. ബിജെപിയില്‍ നിന്ന് കാര്യമായിട്ടുള്ള ഗുണം ലഭിക്കുന്നില്ലെന്ന പരാതിയും കോര്‍പ്പറേറ്റുകള്‍ ഉയര്‍ത്തുന്നുണ്ട്.

രാഹുലിന് പിന്തുണ

രാഹുലിന് പിന്തുണ

രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാമ്പത്തികമായി സഹായിക്കമെന്നാണ് കോര്‍പ്പറേറ്റുകള്‍ സൂചിപ്പിക്കന്നത്. കഴിഞ്ഞ നാല് വര്‍ഷത്തോളമായി നരേന്ദ്ര മോദിയില്‍ നിന്ന് ബിസിനസ് മേഖലയ്ക്ക് ഒന്നും ലഭിക്കുന്നില്ലെന്നാണ് പരാതി. പല സ്ഥാപനങ്ങള്‍ക്കെതിരെയും പ്രതികാര നടപടികളും മോദി സര്‍ക്കാര്‍ എടുത്തിട്ടുണ്ട്. ഇത്തവണ ബിജെപിക്കുള്ള പണം നല്‍കുന്നത് കുറയ്ക്കാനാണ് എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാഹുലിനുള്ള നിര്‍ദേശം

രാഹുലിനുള്ള നിര്‍ദേശം

രാഹുല്‍ ഗാന്ധി പാവപ്പെട്ടവര്‍ക്ക് മിനിം വരുമാനം നല്‍കുമെന്നുള്ള വാഗ്ദാനം പിന്‍വലിക്കണമെന്നാണ് ആവശ്യം. വന്‍കിട-ചെറുകിട കോര്‍പ്പറേറ്റുകളെല്ലാം ഇത് പിന്‍വലിക്കാന്‍ രാഹുലിനോട് നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനുള്ള പണം കോണ്‍ഗ്രസ് എവിടെ നിന്ന് കണ്ടെത്തുമെന്നാണ് ഇവരുടെ ചോദ്യം. കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഇതിനെ കുറിച്ചുള്ള കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. ഈ പദ്ധതി നടപ്പിലാക്കണമെങ്കില്‍ ഇന്ത്യയുടെ വരവ് ചെലവുകള്‍ ഇനിയും വര്‍ധിപ്പിക്കേണ്ടി വരും.

എന്തുകൊണ്ട് എതിര്‍ക്കുന്നു

എന്തുകൊണ്ട് എതിര്‍ക്കുന്നു

ഇന്ത്യയുടെ വരുമാനം വര്‍ധിപ്പിക്കണമെങ്കില്‍ ഉയര്‍ന്ന നികുതി ഈടാക്കേണ്ടി വരും. അടിസ്ഥാന സൗകര്യങ്ങളിലും, ചെലവുകളിലും കുറവ് വരും. ഇതെല്ലാം നടപ്പിലാക്കണമെങ്കില്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഉയര്‍ന്ന നികുതി നല്‍കേണ്ടി വരും. മറ്റൊന്ന് മധ്യവര്‍ഗത്തില്‍ കൂടുതല്‍ നികുതിയും ചുമത്തേണ്ടി വരും. ഇതെല്ലാം കോര്‍പ്പറേറ്റുകളെ പ്രതിസന്ധിയിലേക്ക് തള്ളിയിടും. നികുതി ഈടാക്കുന്നതിനേക്കാള്‍ പ്രശ്‌നമാണ്, ചെലവാക്കുന്ന പണത്തിന്റെ അളവ് കുറയുന്നത്. അതാണ് മാറ്റാന്‍ ആവശ്യപ്പെട്ട് കോര്‍പ്പറേറ്റുകള്‍ രംഗത്തെത്തിയത്.

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്

കോണ്‍ഗ്രസ് പക്ഷേ പദ്ധതി നടപ്പിലാക്കാന്‍ വേറെ ചില രീതികളാണ് പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. നികുതി വെട്ടിക്കുന്നവരെ നിരന്തരം നിരീക്ഷിച്ച് അവരില്‍ നിന്ന് കൃത്യമായി നികുതി ഈടാക്കാനാണ് ആദായ പദ്ധതി. ഭക്ഷണത്തിനും ഇന്ധനത്തിനുമുള്ള നികുതി അര്‍ഹരായവര്‍ക്ക് നല്‍കുക എന്നിവയിലൂടെയാണ് കോണ്‍ഗ്രസ് പദ്ധതി ശക്തമായി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ ബിജെപിക്ക് തയ്യാറാക്കിയ പട്ടികയില്‍ നിരവധി പേര്‍ അനര്‍ഹരാണെന്ന് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം സര്‍ക്കാരിന്റെ വരുമാനം വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്.

നികുതി വര്‍ധിപ്പിക്കും

നികുതി വര്‍ധിപ്പിക്കും

കോണ്‍ഗ്രസ് രഹസ്യമായി നികുതി വര്‍ധിപ്പിക്കുമെന്ന കാര്യം അംഗീകരിക്കുന്നുണ്ട്. പക്ഷേ ഇത് പണക്കാര്‍ക്ക് മാത്രമാണ് നികുതി വര്‍ധനം ഏര്‍പ്പെടുത്തുക. പാവപ്പെട്ടവര്‍ക്ക് പണക്കാരില്‍ നിന്ന് വരുമാനം എത്തിക്കുക എന്നതാണ് ലക്ഷ്യം അതേസമയം കോണ്‍ഗ്രസിനുള്ള പിന്തുണ മോദിയുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ്. മാസങ്ങള്‍ക്ക് മുമ്പ് കോര്‍പ്പ്‌റേറ്റുകളെ ഭരണത്തിന്റെ ശക്തി കാണിച്ച് ഭയപ്പെടുത്താനുള്ള ബിജെപിയുടെ തന്ത്രം ഇവരെ ചൊടിപ്പിച്ചിരിക്കുകയാണ്. പല കമ്പനികള്‍ക്കെതിരെയും അനാവശ്യം റെയ്ഡുകള്‍ വരുന്നതും ഇവരെ ബിജെപിയില്‍ നിന്ന് അകറ്റിയിരിക്കുകയാണ്.

തിരഞ്ഞെടുപ്പ് തോല്‍വി

തിരഞ്ഞെടുപ്പ് തോല്‍വി

ബിജെപിയില്‍ നിന്ന് പിഴവ് വരാന്‍ അവസരം നോക്കിയിരിക്കുകയായിരുന്നു കോര്‍പ്പറേറ്റുകള്‍. നോട്ടുനിരോധനവും, അതിന് പിന്നാലെ ദേശീയ സെയില്‍സ് ടാക്‌സും മോദി പ്രഖ്യാപിച്ചത് വന്‍കിട കോര്‍പ്പറേറ്റുകളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പുറമേ കോര്‍പ്പറേറ്റ് ടാക്‌സ് 30 ശതമാനത്തില്‍ നിന്ന് 25 ആയി ഉയര്‍ത്തുമെന്ന മോദിയുടെ വാഗ്ദാനവും നടപ്പിലാക്കിയിട്ടില്ല. ഇതാണ് ഏറ്റവും ചൊടിപ്പിച്ചത്. അതേസമയം കോര്‍പ്പറേറ്റുകള്‍ക്ക് ഇളവ് നല്‍കില്ലെന്നാണ് മോദിയുടെ പ്രഖ്യാപനം.

ബിജെപിയെ വീഴ്ത്തും

ബിജെപിയെ വീഴ്ത്തും

കോണ്‍ഗ്രസിനുള്ള ഫണ്ടിംഗ് വ്ര്‍ധിപ്പിക്കാനാണ് കോര്‍പ്പറേറ്റുകള്‍ തീരുമാനിച്ചിരിക്കുന്നത്. ചെറുകിട വ്യാപാരികളും ഇത് തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ തോല്‍വിയോടെ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരില്ലെന്ന ട്രെന്‍ഡ് രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്നാണ് ഇവരുടെ വിലയിരുത്തല്‍. കോണ്‍ഗ്രസിനെയും രാഹുലിനെയും ഇപ്പോള്‍ പിന്തുണച്ചിട്ടില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തിരിച്ചടിയാവും. അതുകൊണ്ട് പ്രചാരണത്തിന് കോണ്‍ഗ്രസിന് മനസ്സറിഞ്ഞ് സഹായിക്കും.

സഖ്യം ബാധ്യതയാവും, ജനങ്ങള്‍ കയ്യൊഴിയും; തമിഴ്നാട്ടില്‍ ബിജെപിയെ കൂടെക്കൂട്ടാതെ എഐഎഡിഎംകെസഖ്യം ബാധ്യതയാവും, ജനങ്ങള്‍ കയ്യൊഴിയും; തമിഴ്നാട്ടില്‍ ബിജെപിയെ കൂടെക്കൂട്ടാതെ എഐഎഡിഎംകെ

മോദി രാഷ്ട്രീയത്തില്‍ ജൂനിയറാണ്, പലതവണ സര്‍ എന്ന് വിളിക്കേണ്ടി വന്നെന്ന് ചന്ദ്രബാബു നായിഡു!!മോദി രാഷ്ട്രീയത്തില്‍ ജൂനിയറാണ്, പലതവണ സര്‍ എന്ന് വിളിക്കേണ്ടി വന്നെന്ന് ചന്ദ്രബാബു നായിഡു!!

English summary
corporate groups support congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X