Get Updates
Get notified of breaking news, exclusive insights, and must-see stories!

കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം, സെന്‍സെക്സില്‍ വന്‍ കുതിപ്പ്

ദില്ലി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര കമ്പനികള്‍ക്കും പുതിയ നിര്‍മാണ സ്ഥാപനങ്ങള്‍ക്കുമായുള്ള കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമാന്‍ പറഞ്ഞു. ഇതോടെ സർചാർജുകൾ അടക്കം 25.17 ശതമാനം നികുതി അടച്ചാൽ മതി. നേരത്തെ ഇതു 30% ആയിരുന്നു. ഗോവയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനെത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി .

2019 ഒക്ടോബര്‍ 1 മുതല്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് 15 ശതമാനമായിരിക്കും നികുതി. ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ കമ്പനികള്‍ 2023 ഒക്ടോബറിന് മുമ്പ് ഉത്പാദനം തുടങ്ങണമെന്നാണ് വ്യവസ്ഥ. വളര്‍ച്ചയും ഉത്പാദനവും ഉറപ്പാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും 1961 ലെ ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവന്നതായും മന്ത്രി പറഞ്ഞു.

nirmal
2019-20

സാമ്പത്തിക വര്‍ഷം മുതലാണ് ആദായനികുതി നിയമത്തില്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്‍ പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22 ശതമാനും നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും. കൂടാതെ ഒഹരികള്‍ തിരികെ വാങ്ങാനുള്ള പ്രഖ്യാപനവും മന്ത്രി നടത്തി. ഒരു ലക്ഷത്തി നാൽപ്പത്തിയ്യായിരം കോടി രൂപയും ആകെ ആനുകൂല്യമാണ് കോർപ്പറേറ്റ് നികുതിയിൽ പ്രഖ്യാപിക്കപ്പെട്ടത്. 2019 ജൂലൈ അഞ്ചിനു മുമ്പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനമാണിത്. തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് ഈ കമ്പനികള്‍ നികുതി നല്‍കേണ്ടതില്ല.

സാമ്പത്തിക ഉത്തേജന നടപടികളുടെ ഭാഗമായി രാജ്യമാകെ വായ്പാമേള നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റമാണു രേഖപ്പെടുത്തിയത്. സെന്‍സെക്‌സ് 1300 പോയിന്റും നിഫ്റ്റി 345 പോയിന്റും ഉയര്‍ന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ നേട്ടമാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+