കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി ആരോപണത്തിൽ കുടുങ്ങി വിദ്യാഭ്യാസ മന്ത്രി: ബിഹാറിൽ നിതീഷ് കുമാർ- മേലവാൽ കൂടിക്കാഴ്ച

Google Oneindia Malayalam News

പട്ന: പുതിയ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ ഊഹാപോഹങ്ങൾക്ക് വഴിയൊരുക്കി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും പുതിയതായി നിയമിതനായ വിദ്യാഭ്യാസ മന്ത്രിയുടേയും കൂടിക്കാഴ്ച. വിദ്യാഭ്യാസ മന്ത്രി മേവലാൽ ചൌധരിയുമായാണ് നിതീഷ് കുമാർ കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. അഴിമതി ആരോപണത്തെത്തുടർന്ന് നിതീഷ് കുമാറിനെ ലക്ഷ്യമിട്ട് ആർജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നുണ്ട്. നിതീഷ് കുമാർ തന്റെ മന്ത്രിസഭയിലെ മന്ത്രിമാർക്ക് തന്നെ വിപ്പ് നൽകാൻ തുടങ്ങിയോ എന്നാണ് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുള്ള ആശങ്ക.

പ്രളയത്തെ അതിജീവിക്കാൻ പുതുവഴിയുമായി അഗ്നിശമന സേന; പാഴ്‌വസ്തുക്കളില്‍ നിന്നും ബോട്ട് പ്രളയത്തെ അതിജീവിക്കാൻ പുതുവഴിയുമായി അഗ്നിശമന സേന; പാഴ്‌വസ്തുക്കളില്‍ നിന്നും ബോട്ട്

പട്നയിലെ 1 അന്നെ മാർഗ്ഗിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് വിദ്യാഭ്യാസ മന്ത്രി മേവ് ലാൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ചൌധരിയെ സംബന്ധിച്ച വിവാദങ്ങളെക്കുറിച്ചാണ് ഇരുവരും സംസാരിച്ചിട്ടുള്ളതെന്നാണ് കരുതുന്നത്. അടുത്ത ദിവസമാണ് ചൌധരി ബിഹാർ വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

 mewa-lal-23-1

മേവാല ചൌധരിയ്ക്ക് പകരമായി വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും യോഗത്തോടെ പുറത്തുവരുന്നുണ്ട്. നേരത്തെ ബാഗ്പൂർ സബർ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടം വൈസ് ചാൻസലാറിയിരിക്കെ 2017ൽ ഉയർന്ന അഴിമതി ആരോപണത്തിന്റെ പേരിലാണ് ആശങ്കകളുള്ളത്. സംഭവത്തിൽ ഇദ്ദേഹത്തിനെതിരെ എഫ്ഐആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചൌധരിയും നിയമന തട്ടിപ്പിന്റെ ഭാഗമായിരുന്നുവെന്നാണ് ആരോപണമുയർന്നത്. 161 അസിസ്റ്റന്റ് പ്രൊഫസർമാരെയും ജുനിയർ സയിന്റിസ്റ്റുകളെയുമാണ് ചട്ടങ്ങൾ ലംഘിച്ച് നിയമിച്ചിട്ടുള്ളത്. ഇതിന് പുറമേ സർവ്വകലാശാലയിൽ ഒരു കെട്ടിട നിർമാണത്തിന്റെ പേരിലും ഇദ്ദേഹം അഴിമതി ആരോപണം നേരിടുന്നുണ്ട്.

2017 ൽ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ബിഹാർ ഗവർണറായിരുന്ന കാലയളവിൽ മേവാലാൽ ചൗധരിയ്ക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. ചൗധരിയ്‌ക്കെതിരെ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ പിന്നീട് ശരിയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ബിഹാർ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി തനിക്കെതിരായ ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രംഗത്തെത്തിയിട്ടുള്ളത്. ജയിലിലടച്ച ആർ‌ജെ‌ഡി മേധാവി ലാലു പ്രസാദ് യാദവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ലക്ഷ്യമിട്ട മേവാലാൽ ചൗധരിയെ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായി നിയമിക്കുകയായിരുന്നു.

ബിജാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് ബുധനാഴ്ച ട്വിറ്ററിലൂടെ പറഞ്ഞു, "തേജശ്വി യാദവ് തന്റെ ആദ്യ മന്ത്രിസഭാ യോഗത്തിൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നിതീഷ് കുമാർ തന്റെ ആദ്യ മന്ത്രിസഭയിൽ നിയമന കുംഭകോണത്തിൽ ഉൾപ്പെട്ട മേവലാലിനെ നിയമിച്ചു. മന്ത്രി നിതീഷ് തന്റെ മുൻഗണനകൾ പ്രദർശിപ്പിച്ചു.

English summary
Corruption allegation against Newly elected Bihar education minister, Nitheesh Kumar- Chaudhary meeting leads to speculations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X