കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതി കേസുകള്‍ യുപിഎയുടെ ചരിത്രം വ്യക്തമാക്കുന്നു... മന്‍മോഹന് വീണ്ടും ധനമന്ത്രിയുടെ മറുപടി!!

Google Oneindia Malayalam News

ദില്ലി: യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതികള്‍ ഇന്നത്തെ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിംഗ് പറഞ്ഞ കാര്യങ്ങള്‍ക്കുള്ള മറുപടിയാണ് ധനമന്ത്രി നല്‍കിയത്. ഞാന്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞതിനെ ബഹുമാനിക്കുന്നു. പരസ്പരം പഴിചാരുന്നതില്‍ അര്‍ത്ഥമില്ല. ഒരു പ്രത്യേക കാലയളവില്‍ എന്തൊക്കെ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ പ്രസക്തമാണെന്നും ധനമന്ത്രി പറഞ്ഞു.

1

മോദി സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്നില്ലെന്നും, പ്രതിപക്ഷത്തിന്റെ പേരില്‍ ആരോപണം ഉന്നയിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസം മന്‍മോഹന്‍ സിംഗ് പറഞ്ഞിരുന്നു. ഇത് യുപിഎ സര്‍ക്കാരാണ് പ്രതിസന്ധിക്ക് കാരണമെന്ന് ധനമന്ത്രി പറഞ്ഞതിനുള്ള മറുപടിയായിരുന്നു. അതേസമയം യുപിഎ സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്ത അഴിമതി കേസുകള്‍ എല്ലാം വ്യക്തമാക്കി തരുന്നുണ്ടെന്നും നിര്‍മല വ്യക്തമാക്കി.

യുപിഎയുടെ കാലത്ത് പൊതുമേഖലാ ബാങ്കുകളില്‍ വളരെ മോശമായ കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത് പരിഹരിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യുപിഎയുടെ കാലത്ത് അഴിമതി നടത്തി കൊണ്ടുപോയ പണം തിരികെ പിടിക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിക്കുന്നത്. വെറും ഫോണ്‍ കോളിന്റെ ബലത്തിലാണ് അക്കാലത്ത് വായ്പകള്‍ നല്‍കിയിരുന്നത്. ചങ്ങാത്ത മുതലാളിത്തം അത്രയ്ക്ക് വലുതായിരുന്നു. ഇത് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

ധനമന്ത്രി രാജ്യത്തിനകത്ത് സംസാരിക്കേണ്ട കാര്യങ്ങള്‍ വിദേശത്ത് പോയി സംസാരിക്കുന്നുവെന്നാണ് ചിലര്‍ പറയുന്നത്. എന്നാല്‍ രാഷ്ട്രീയ പരാമര്‍ശം നടത്തണമെങ്കില്‍, അത് എവിടെ വെച്ചുമാകാം. യുപിഎ സര്‍ക്കാരിന്റെ കാലത്ത് തട്ടിപ്പ് നടത്തിയവരെല്ലാം മോദി സര്‍ക്കാരിനെ ഭയന്ന് രാജ്യം വിട്ടു. ഞങ്ങള്‍ ഒരിക്കലും തെറ്റുകള്‍ ചെയ്തിട്ടില്ല. അഴിമതിയിലും ഞങ്ങളുടെ പേരില്ല. ബിജെപി ഒരു മുതലാളിക്കും വായ്പ നല്‍കിയിട്ടില്ല. ഞങ്ങള്‍ ഒരു തെറ്റിനെയും അംഗീകരിച്ചിട്ടില്ല. ഒരിക്കലും ജനങ്ങള്‍ ഞങ്ങളുടെ പ്രധാനമന്ത്രിയെ സംശയത്തോടെ നോക്കിയിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

യുപി കസ്റ്റഡി കൊല: 3 പോലീസുകാര്‍ക്കെതിരെ കേസ്, പക്ഷേ അറസ്റ്റില്ല, നടന്നത് കൊടും ക്രൂരതയുപി കസ്റ്റഡി കൊല: 3 പോലീസുകാര്‍ക്കെതിരെ കേസ്, പക്ഷേ അറസ്റ്റില്ല, നടന്നത് കൊടും ക്രൂരത

English summary
corruption cases shows upas real face says fm nirmala sitharaman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X