കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി; ലാഭം കൊയ്ത് ബിസിനസുകാര്‍, സിബിഐ അന്വേഷിക്കണം

  • By Desk
Google Oneindia Malayalam News

ഗുവാഹത്തി: കര്‍ഷകര്‍ക്ക് ആശ്വാസമേകാന്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ വന്‍ അഴിമതി. ഗുണഭോക്താക്കളില്‍ മിക്കയാളുകളും കര്‍ഷകരല്ല. ഉദ്യോഗസ്ഥരും ബിസിനസുകാരും വന്‍ തോതില്‍ ലാഭമുണ്ടാക്കിയെന്നാണ് കണ്ടെത്തല്‍. അഴിമതിയുടെ വിശദാംശങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

അസമിലാണ് വ്യാപകമായ തിരിമറി നടന്നത്. പദ്ധതി അട്ടിമറിക്കപ്പെട്ടുവെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സര്‍ബാനന്ദ സോനോവാള്‍, കാര്‍ഷിക മന്ത്രി അതുല്‍ ബോറ എന്നിവരും സമ്മതിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

അഴിമതിയുടെ യഥാര്‍ഥ മുഖം

അഴിമതിയുടെ യഥാര്‍ഥ മുഖം

അഴിമതിയുടെ യഥാര്‍ഥ മുഖം പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുണ്‍ ബോറ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. യഥാര്‍ഥ കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബിസിനസുകാരും സാമ്പത്തികമായി മെച്ചപ്പെട്ടവരും ആനുകൂല്യം തട്ടിയെടുക്കുകയായിരുന്നുവെന്നും കത്തില്‍ പറയുന്നു.

31 ലക്ഷം കര്‍ഷകര്‍

31 ലക്ഷം കര്‍ഷകര്‍

അസമിലെ 31 ലക്ഷം കര്‍ഷകര്‍ക്കാണ് പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്. ഓരോരുത്തര്‍ക്കും 6000 രൂപ വീതം കിട്ടണമായിരുന്നു. 2000 രൂപ വീതം മൂന്ന് ഘഡുക്കളായിട്ടാണ് ലഭിക്കേണ്ടിയിരുന്നത്. ബാങ്കുകളിലേക്ക് പണമെത്തുമെന്നും പ്രഖ്യാപന വേളയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു.

ബന്ധുക്കളെ മാത്രം തിരഞ്ഞെടുത്തു

ബന്ധുക്കളെ മാത്രം തിരഞ്ഞെടുത്തു

ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കിയത് പഞ്ചായത്ത് തലത്തിലാണ്. ഉദ്യോഗസ്ഥരാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കുന്നതിന് പകരം ഉദ്യോഗസ്ഥരുടെ ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആനുകൂല്യം നല്‍കുകയായിരുന്നുവെന്നാണ് ആരോപണം.

ബിജെപി സര്‍ക്കാരും സമ്മതിച്ചു

ബിജെപി സര്‍ക്കാരും സമ്മതിച്ചു

പിഎം കിസാന്‍ പദ്ധതിയില്‍ വ്യാപകമായ തിരിമറി നേരത്തെ അസമിലെ ബിജെപി സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ചില ഉദ്യോസ്ഥരെ സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. നല്‍ബാരി ജില്ലയിലെ ജില്ലാ കാര്‍ഷിക ഓഫീസര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക മന്ത്രി അതുല്‍ ബോറയും അഴിമതി നടന്നുവെന്ന് സമ്മതിച്ചു.

ധവള പത്രം ഇറക്കണം

ധവള പത്രം ഇറക്കണം

കാര്‍ഷിക-ക്ഷീര മേഖലയില്‍ ലോക്ക് ഡൗണ്‍ കാരണമായുണ്ടായ നഷ്ടം സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നഷ്ടം നേരിട്ടവര്‍ക്ക് സര്‍ക്കാരിന്റെ ആശ്വാസം ലഭിച്ചുവെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണിത്. കൊറോണ വൈറസ് രോഗം വേഗത്തില്‍ ഇല്ലാതാകില്ല. നഷ്ടം നേരിട്ടവരെ സഹായിക്കുകയും സാമ്പത്തിക ഉത്തേജന പദ്ധതികള്‍ നടപ്പാക്കുകയും വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Modi should reconsider this economic package, give money directly to needy: Rahul Gandhi
 പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന

പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന

പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ കൂടുതലായി ഉപയോഗിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയെ പിന്തുണയ്ക്കുന്നുവെന്ന് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രിപുണ്‍ ബോറ പറഞ്ഞു. നാഗോണ്‍, കാച്ചര്‍ എന്നിവിടങ്ങളില്‍ രണ്ട് പേപ്പര്‍ മില്ലുകള്‍ അടഞ്ഞുകിടക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ച വാഗ്ദാനം നിറവേറ്റി ഇത് തുറന്നുപ്രവര്‍ത്തിക്കുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മോദി പ്രഖ്യാപിച്ച പദ്ധതി

മോദി പ്രഖ്യാപിച്ച പദ്ധതി

2018 ഡിസംബര്‍ ഒന്നിനാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതി നിലവില്‍ വന്നത്. എല്ലാ കര്‍ഷകര്‍ക്കും 6000 രൂപ വര്‍ഷത്തില്‍ ഉറപ്പാക്കുന്നതാണ് പദ്ധതി. 12.5 കോടി കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഇതിന് വേണ്ടി 75000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിനിയോഗിക്കുന്നത്.

നാല് മാസത്തില്‍ 2000 രൂപ

നാല് മാസത്തില്‍ 2000 രൂപ

വര്‍ഷത്തിലാണ് 6000 രൂപ ഓരോ കര്‍ഷകനും ലഭിക്കുക. നാല് മാസത്തില്‍ 2000 രൂപ കിട്ടും. മൂന്ന് ഘഡുക്കളായി വര്‍ഷത്തില്‍ ലഭിക്കും. ഒരു കര്‍ഷക കുടുംബത്തിന് 6000 രൂപ എന്നതാണ് കണക്ക്. ഭാര്യ, ഭര്‍ത്താവ്, കുട്ടികള്‍ എന്നിവയാണ് പദ്ധതി പ്രകാരമുള്ള കുടുംബം എന്ന പരിധിയില്‍ വരിക. കുടുംബത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നേരിട്ടെത്തും.

ആനുകൂല്യം ലഭിക്കണമെങ്കില്‍

ആനുകൂല്യം ലഭിക്കണമെങ്കില്‍

പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെങ്കില്‍ കര്‍ഷകന് സ്വന്തം പേരില്‍ കൃഷി ഭൂമി നിര്‍ബന്ധമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കില്ല. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും കിട്ടില്ല. ഉയര്‍ന്ന വരുമാനമുള്ള കര്‍ഷകര്‍ക്കും കിട്ടില്ല. ആദായ നികുതി അടയ്ക്കുന്നവരും പദ്ധതിക്ക് പുറത്താണ്.

ബിജെപിയും കോണ്‍ഗ്രസും

ബിജെപിയും കോണ്‍ഗ്രസും

ഈ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതില്‍ കൃഷി ഭവനും പഞ്ചായത്ത് ഭരണകൂടത്തിനും നിര്‍ണായക പങ്കുണ്ട്. ഇവരാണ് അസമില്‍ അഴിമതി നടത്തിയത്. ആനുകൂല്യങ്ങള്‍ സ്വന്തക്കാര്‍ക്ക് മാത്രം നല്‍കുകയാണ് ചെയ്തത്. ബിജെപിയും കോണ്‍ഗ്രസും ഒരു പോലെ അഴിമതി നടന്നുവെന്ന് പറയുന്നത് ആരെയും ആശ്ചര്യപ്പെടുത്തും.

അമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കംഅമേഠിയില്‍ രാഹുലിന് കിട്ടിയ പണി!! അതേനാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ്, പ്രഗ്യാ സിങിനെതിരെ നീക്കം

ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളുംബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി കൂട്ടരാജി; നാല് പ്രമുഖ നേതാക്കള്‍ രാജിവച്ചു, ഒട്ടേറെ അണികളും

വിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി പെട്ടു!! പുറത്തുവിട്ടത് പഴയ നിസ്‌കാര വീഡിയോവിദ്വേഷ പ്രചാരണം നടത്തിയ ബിജെപി എംപി പെട്ടു!! പുറത്തുവിട്ടത് പഴയ നിസ്‌കാര വീഡിയോ

English summary
Corruption in PM-Kisan Scheme: Congress demands CBI Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X