കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂനെയിലെ ബാങ്കില്‍ സെര്‍വര്‍ ഹാക്കിങ്..... ഹാക്കര്‍മാര്‍ കൊണ്ടുപോയത് 94 കോടി, വിവരങ്ങള്‍ ചോര്‍ത്തി

Google Oneindia Malayalam News

പൂനെ: ഹാക്കര്‍മാരുടെ കരുത്ത് ശരിക്കുമറിഞ്ഞ് പൂനെയിലെ പ്രശസ്തമായ കോസ്‌മോസ് ബാങ്ക്. ബാങ്കിങ് സെര്‍വറില്‍ നുഴഞ്ഞു കയറിയ ഹാക്കര്‍മാര്‍ കൊണ്ടുപോയത് 94 കോടി രൂപയാണ്. അന്തം വിട്ട് പോയെങ്കിലും ബാങ്കധികൃതര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സെര്‍വറുകളില്‍ മാല്‍വെയര്‍ അറ്റാക്കിങാണ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റ് 11നും 13നും ഇടയിലാണ് പണം നഷ്ടപ്പെട്ടത്. വിസ, റുപേ കാര്‍ഡ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എടിഎം സെര്‍വര്‍ വഴിയാണ് ഹാക്കിങ് നടന്നിരിക്കുന്നത്. ഓഗസ്റ്റ് 11ലെ ആദ്യത്തെ ഹാക്കിങില്‍ 80 കോടി രൂപയാണ് നഷ്ടമായത്.

1

വൈകിട്ട് മൂന്നു മണിക്കും രാത്രി പത്ത് മണിക്കും ഇടയിലായി 2800ലധികം വ്യാജ ഇടപാടുകളിലാണ് ഇത്രയും പണം നഷ്ടമായത്. അതേസമയം അന്താരാഷ്ട്ര തലത്തിലുള്ള ഹാക്കര്‍മാരാണ് ബാങ്കിങ് മേഖലയെ കടുത്ത രീതിയില്‍ ആക്രമണിച്ചിരിക്കുന്നത്. 400 എടിഎം കാര്‍ഡുകളുടെ രേഖകളാണ് ഇതിനായി ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. മൊത്തം തുക 14849 ഇടപാടുകളിലൂടെയാണ് ഹാക്കര്‍മാര്‍ തട്ടിയെടുത്തത്. ഇതില്‍ വിസാ കാര്‍ഡുകള്‍ വഴി 12000 ഇടപാടുകളാണ് നടത്തിയത്. 78 കോടി രൂപ ഇങ്ങനെ നഷ്ടമായത്. ഈ പണം രാജ്യത്തിന് പുറത്തേക്ക് കടത്തിയതായി പോലീസ് പറഞ്ഞു. റുപേ കാര്‍ഡില്‍ 2849 ഇടപാടുകള്‍ നടത്തി രണ്ടു കോടി രൂപയും ഹാക്കര്‍മാര്‍ അപഹരിച്ചിട്ടുണ്ട്.

ഇന്ത്യയിലും ഹോങ്കോങിലുമുള്ള വിവിധ അക്കൗണ്ടുകളിലേക്കാണ് പണം നിക്ഷേപിച്ചിരിക്കുന്നത്. ബാങ്കിന്റെ എടിഎം സെര്‍വര്‍ ആക്രമണിച്ച ഹാക്കര്‍മാര്‍ പിന്നീട് ഓണ്‍ലൈന്‍ സുരക്ഷാ ക്രമീകരണങ്ങളും താളംതെറ്റിച്ചു. അതേസമയം നിരവധി ഉപഭോക്താക്കളുടെ ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും നഷ്ടമായതായി ബാങ്ക് പോലീസിനെ അറിയിച്ചു. കാനഡ കേന്ദ്രീകരിച്ചാണ് ഹാക്കിങ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അവരുടെ പണം സുരക്ഷിതമാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. ഇന്ത്യയിലെ ബാങ്കിങ് മേഖലയെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നു എന്നതിന്റെ സൂചനയാണ് ഈ ആക്രമണമെന്ന് പോലീസ് കരുതുന്നു.

ഇന്ത്യന്‍ കറന്‍സി മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ.... കറന്‍സിയുടെ പ്രിന്‍റിങിനെ കുറിച്ച് അറിയേണ്ടതെല്ലാംഇന്ത്യന്‍ കറന്‍സി മെയ്ഡ് ഇന്‍ ഇന്ത്യ തന്നെ.... കറന്‍സിയുടെ പ്രിന്‍റിങിനെ കുറിച്ച് അറിയേണ്ടതെല്ലാം

ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റില്ല... കേസ് അട്ടിമറിക്കുന്നു, കന്യാസ്ത്രീ കോടതിയിലേക്ക്?ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും അറസ്റ്റില്ല... കേസ് അട്ടിമറിക്കുന്നു, കന്യാസ്ത്രീ കോടതിയിലേക്ക്?

English summary
94 Crore Siphoned Off By Hackers From Cooperative Bank In Pune
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X