മരണം വിതച്ച കഫ് സിറപ്പ്; ഡോക്ടര്‍ വാങ്ങിയത് 10 % കമ്മിഷന്: ബന്ധുവിന്റെ പേരില്‍ മെഡിക്കല്‍ ഷോപ്പും
ഭോപ്പാല്‍: മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ കഫ് സിറപ്പ് കുടിച്ച് നിരവധി കുട്ടികള്‍ മരിച്ച സംഭവത്തില്‍ ചികിത്സിച്ച സര്‍ക്കാര്‍ ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട്. കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കോള്‍ഡ്രിഫ് കഫ് സിറപ്പ് നിര്‍ദേശിച്ചതിന് 10 ശതമാനം കമ്മിഷന് ഡോക്ടര്‍ക്ക് ലഭിച്ചതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുകൂടാതെ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കിനോട് ചേര്‍ന്ന് ഇദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഒരു മെഡിക്കല്‍ ഷോപ്പ് നടത്തിയിരുന്നതായും വെളിപ്പെടുത്തലുണ്ട്.
കുട്ടികളുടെ മരണത്തിന് ഇടയാക്കിയ മരുന്ന് ഇവിടെ സ്റ്റോക്ക് ഉണ്ടായിരുന്നു. ഇതോടെ പൊലീസ് അന്വേഷണം ഡോക്ടറുടെ കുടുംബാംഗങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശ് സംസ്ഥാന പൊലീസ് സെഷന്‍സ് കോടതിയില്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഗൗരവമേറിയ കണ്ടെത്തലുകള്‍ ഉള്ളത്.

വൃക്കകള്‍ വരെ തകരാറിലാക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച കുട്ടികളാണ് മരിച്ചത്. മരിച്ച കുട്ടികള്‍ എല്ലാം അഞ്ചു വയസില്‍ താഴെയുള്ളവരാണ്. ഈ മരുന്ന് നിര്‍മ്മിച്ച തമിഴ്നാട് ആസ്ഥാനമായുള്ള ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മാനുഫാക്ചറര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഡോക്ടര്‍ പ്രവീണ്‍ സോണി 10 ശതമാനം കമ്മീഷന് സ്വീകരിച്ചതായി റിപ്പോര്‍ട്ടില്‍ ഉള്ളത്. കഴിഞ്ഞ ദിവസം തമിഴ്നാട് സര്‍ക്കാര്‍ കമ്പനി അടച്ചു പൂട്ടാന്‍ ഉത്തരവിടുകയും സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. അതേസമയം ശ്രീസാന്‍ കമ്പനിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയിരുന്നു.
ഡോക്ടര്‍ പ്രവീണ്‍ സോണിക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഗൗതം കുമാര്‍ ഗുജാര്‍ ജാമ്യം നിഷേധിച്ചിരുന്നു. നാലു വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ നിര്‍ദ്ദേശിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ 2023-ലെ ഉത്തരവിനെ കുറിച്ച് അറിവുണ്ടായിട്ടും കുട്ടികളുടെ മരണത്തിന് കാരണമായേക്കാവുന്ന അപകടകരമായ കഫ് സിറപ്പ് ഡോക്ടര്‍ മനപ്പൂര്‍വ്വം നിര്‍ദേശിച്ചതായും കോടതി വാദത്തിനിടെ കുറ്റപ്പെടുത്തി.
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ് നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചുമ മരുന്ന് കൊടുക്കരുതെന്ന് നിര്‍ദേശിച്ച് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 2023 ഡിസംബര്‍ 18ന് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നതായി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണം റിപ്പോര്‍ട്ടില്‍ പറയുന്നു
ഇത്തരം ഉത്തരവുകള്‍ നിലനിന്നിരുന്നിട്ടും ഡോക്ടര്‍ പ്രവീണ്‍ സോണി പിഞ്ചുകുട്ടികള്‍ക്ക് അത്തരം മരുന്നുകളും സിറപ്പും നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. കുട്ടികള്‍ക്ക് വൃക്ക സംബന്ധമായ തകരാറിനു വരെ കാരണമാകുന്നതാണ് ഇത്തരം മരുന്നുകള്‍. ഡോക്ടര്‍ പ്രവീണിന്റെ ചികിത്സയില്‍ കഴിഞ്ഞിരുന്ന 15 കുട്ടികള്‍ ഇതുവരെ മരിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം ഡോക്ടര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ഒരു സര്‍ക്കാര്‍ ഡോക്ടര്‍ എന്ന നിലയില്‍ മരുന്നുകള്‍ നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് വാദിച്ചു. മാരകമായ രാസവസ്തുക്കള്‍ അടങ്ങിയ മരുന്നിന്റെ ബാച്ച് കമ്പനി നിര്‍മ്മിച്ചതാണ്. അതിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു അറിവുമില്ലായിരുന്നു. 40 വര്‍ഷത്തോളമായി വൈദ്യശാസ്ത്രത്തില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ അറിഞ്ഞുകൊണ്ട് ദോഷകരമായ മരുന്നുകള്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തേണ്ടത് ഡ്രഗ് കണ്ട്രോളര് വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
അതിനിടെ, അറസ്റ്റിലായ ശ്രീസാന്‍ മരുന്ന് നിര്‍മാണ കമ്പനിയുടെ ഉടമയായ രംഗനാഥനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായും തെളിവെടുപ്പിനായും മധ്യപ്രദേശ് എസ്ഐടി തമിഴ്നാട്ടിലേക്കു കൊണ്ടുപോയി.
സംഭവം നടന്ന ചിന്ദ്വാര ജില്ലയിലെ പരേഷ്യയിലെ ഗവണ്മെന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ശിശുരോഗ വിദഗ്ധനാണ് ഡോ. സോണി. ജലദോഷവും ചുമയും പനിയുമായി തന്റെ അരികില്‍ എത്തിയിരുന്ന അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് കോള്‍ഡ്രിഫ് കഫ് സിറപ്പാണ് നിര്‍ദേശിച്ചത്. ഈ മരുന്ന് കഴിച്ച ശേഷം കുട്ടികള്‍ക്ക് മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട്, ക്രിയാറ്റിന്‍ അളവ് കൂടിപ്പോകുക, വൃക്ക തകരാര്‍ എന്നീ പ്രശ്നങ്ങളുണ്ടായി. പിന്നാലെ ഈ കുട്ടികള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications