ഇറോം ശര്‍മിള മണിപ്പൂരില്‍ ബിജെപിയുടെ മെഹ്ബൂബ മുഫ്തിയാകുമോ?
ഇംഫാല്‍: 16 വര്‍ഷത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ് മണിപ്പൂരിന്റെ ഉരുക്കുവനിത ഇറോം ഷര്‍മിള. ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്കുന്ന അഫ്സ്പയ്ക്കെതിരായിരുന്നു ഇറോം ഷര്‍മിളയുടെ പോരാട്ടം. നിരാഹാര സമരം അവസാനിപ്പിച്ച് ഇറോം ഷര്‍മിള ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും വരെ അത്ഭുതപ്പെടുത്തി എന്ന് വേണം പറയാന്‍.
വിവാഹിതയായി ഒരു കുടുംബജീവിതം നയിക്കാനാണ് 44 കാരിയായ ഇറോം ഷര്‍മിളയുടെ താല്പര്യം. കഴിഞ്ഞില്ല, അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇറോം മത്സരിക്കും എന്നാണ് അറിയുന്നത്. നിരാഹാര സമരം കൊണ്ടല്ല രാഷ്ട്രീയ സമ്മര്‍ദ്ദം കൊണ്ട് അഫ്സ്പ പിന്‍വലിക്കാന്‍ കഴിയുമോ എന്ന അന്വേഷണത്തിലാണ് ഇറോം ഷര്‍മിള എന്ന് കരുതുന്നവരുണ്ട്.

എങ്കില്‍ ആര്‍ക്കൊപ്പമായിരിക്കും അവര്‍ മത്സരിക്കുക. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം കാണിച്ചിട്ടില്ല ഇറോം ഷര്‍മിള. സ്വതന്ത്രയായി മത്സരിക്കുമോ. അതോ ഇറോം ഷര്‍മിള ഒരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമോ. നിലവിലുള്ള ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ കൂടെ ചേരുമോ - ഇങ്ങനെ ചോദ്യങ്ങള്‍ ഒരുപാടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി ഇതിനോടകം തന്നെ ഇറോം ഷര്‍മിളയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ശക്തി വ്യാപിക്കാന്‍ ശ്രമിക്കുന്ന ബി ജെ പിക്ക് വളരെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് മണിപ്പൂര്‍. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലും ഇവിടെ കോണ്‍ഗ്രസാണ് ജയിച്ചത്. കോണ്‍ഗ്രസിനോടുള്ള ഭരണ വിരുദ്ധ വികാരം, ഇറോം ശര്‍മിള കൂടി ഒപ്പമുണ്ടെങ്കില്‍ സുഖമായി മുതലെടുക്കാം എന്നാണ് ബി ജെ പിയുടെ പ്രതീക്ഷ. ജമ്മു കാശ്മീരില്‍ മെഹബൂബ മുഫ്തിയെ കൂടെ നിര്‍ത്തി ജയിച്ചത് പോലെ ഒരു തിരഞ്ഞെടുപ്പാകും മണിപ്പൂരിലും ബി ജെ പി ആഗ്രഹിക്കുന്നുണ്ടാകുക.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications