കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാര്‍ട്ടോസാറ്റ് 3 വിക്ഷേപണത്തിനുള്ള 26 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു: ഐഎസ്ആർ നിർണായക ദൌത്യത്തിന്

  • By S Swetha
Google Oneindia Malayalam News

ബംഗളൂരു: ഇന്ത്യയുടെ കാര്‍ട്ടോഗ്രാഫി സാറ്റലൈറ്റായ കാര്‍ട്ടോസാറ്റ് 3 വിക്ഷേപണത്തിനുള്ള 26 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചതായി ഐഎസ്ആര്‍ഒ. നവംബര്‍ 27ന് രാവിലെ 9.28ന് പിഎസ്എല്‍വി-സി 47 വിക്ഷേപണ വാഹനത്തില്‍ പര്യടനം ആരംഭിക്കും. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് വാഹനം യാത്ര ആരംഭിക്കുക. യുഎസിന്റെ പതിമൂന്ന് ചെറിയ ഉപഗ്രഹങ്ങളും സെക്കന്ററി പേലോഡുകളായി ഈ ലോഞ്ചറിലുണ്ടാകും.

 മറ്റ് മാർഗ്ഗങ്ങളില്ലാതെ മടങ്ങുന്നു: ശബരി ദർശനത്തിനായി വീണ്ടുമെത്തുമെന്ന് തൃപ്തി ദേശായി മറ്റ് മാർഗ്ഗങ്ങളില്ലാതെ മടങ്ങുന്നു: ശബരി ദർശനത്തിനായി വീണ്ടുമെത്തുമെന്ന് തൃപ്തി ദേശായി

ഉയര്‍ന്ന റെസല്യൂഷനില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള മൂന്നാം തലമുറയിലെ പുതിയ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് -3. 509 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ 97.5 ഡിഗ്രി ചെരിവിലാണ് ഉപഗ്രഹം സ്ഥാപിക്കുക. ബഹിരാകാശ വകുപ്പിന് കീഴില്‍ അടുത്തിടെ ആരംഭിച്ച പുതിയ കമ്പനിയായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡുമായുള്ള (എന്‍എസ്‌ഐഎല്‍) വാണിജ്യ ഉടമ്പടിയുടെ ഭാഗമായാണ് യുഎസില്‍ നിന്നുള്ള 13 നാനോ സാറ്റലൈറ്റുകളെന്ന് ഇസ്‌റോ പറയുന്നു.

isro-1574324489-1

റോക്കറ്റ് കുതിച്ചുയര്‍ന്ന് ഏകദേശം 17 മിനിറ്റ് കഴിഞ്ഞാല്‍ കാര്‍ട്ടോസാറ്റ് -3 ഭ്രമണപഥത്തില്‍ വിന്യസിക്കും. അഞ്ച് വര്‍ഷമാണ് കാര്‍ട്ടോസാറ്റിന് ബഹിരാകാശത്ത് കാലാവധി. നഗര വികസനം, ഗ്രാമീണ വിഭവ- അടിസ്ഥാന സൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി തുടങ്ങിയ മേഖലകള്‍ക്ക് വേണ്ട ചിത്രങ്ങള്‍ കാര്‍ട്ടോസാറ്റ് -3 കൊടുക്കും.

English summary
Count down started for cartosat launching
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X