കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച

Google Oneindia Malayalam News

ദില്ലി: നാലു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം ഞായറാഴ്ച പുറത്തുവരും. ദില്ലി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലാണ് നടക്കുന്നത്.

കഴിഞ്ഞ 15 വര്‍ഷമായി ദില്ലി ഭരിയ്ക്കുന്ന കോണ്‍ഗ്രസ് ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തണ്ണപ്പെടുമെന്നാണ് കരുതുന്നത്. അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രകടനം ഇന്ത്യ മുഴുവന്‍ ഉറ്റുനോക്കി കൊണ്ടിരിക്കുകയാണ്.

Election Counting

70 സീറ്റുകളുള്ള ദില്ലിയില്‍ നിലവില്‍ കോണ്‍ഗ്രസിന് 43ഉം ബിജെപിയ്ക്ക് 23ഉം മറ്റുള്ളവര്‍ക്ക് നാലും സീറ്റുകളാണുള്ളത്. മധ്യപ്രദേശില്‍ മൊത്തമുള്ള 230 സീറ്റില്‍ 143ഉം ബിജെപിക്കൊപ്പമായിരുന്നു. ഇവിടെ പാര്‍ട്ടി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 71ഉം ബിഎസ്പിയ്ക്ക് ഏഴും മറ്റുള്ളവര്‍ക്ക് ഒമ്പതും സീറ്റുമാണുള്ളത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. 96 സീറ്റാണ് പാര്‍ട്ടിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബിജെപിക്ക് 78 സീറ്റും മറ്റുള്ളവര്‍ക്ക് 26 സീറ്റുമുണ്ട്. ഇവിടെ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നാണ് സൂചനകള്‍ വ്യക്തമാക്കുന്നത്.

ഛത്തീസ്ഗഡില്‍ 90 സീറ്റുകളില്‍ 50 എണ്ണവും ബിജെപിയുടെ കൈയിലാണ്. 38 എണ്ണത്തില്‍ വിജയിച്ച കോണ്‍ഗ്രസിന് ഇത്തവണയും ഭരണത്തിലെത്താന്‍ സാധിക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ബിഎസ്പിക്ക് ഇവിടെ രണ്ടു സീറ്റുണ്ട്. മിസോറാമിലെ വോട്ടെണ്ണല്‍ തിങ്കളാഴ്ച നടക്കും.

English summary
Delhi, Rajasthan, Madhya Pradesh and Chhattisgarh get set for counting of votes on Sunday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X