കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ടിആര്‍എസ്, ആന്ധ്രയില്‍ ടിഡിപി

Google Oneindia Malayalam News

ഹൈദരാബാദ്: പുതിയ സംസ്ഥാനം നിലവില്‍ വന്നതിനുശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ടിആര്‍എസും ആന്ധ്രയില്‍ ടിഡിപിയും ഭരണം പിടിച്ചെടുത്തു. 119 സീറ്റില്‍ 64ഉം നേടിയാണ് ടിആര്‍എസ് തെലങ്കാനയിലെ കന്നി സര്‍ക്കാറുണ്ടാക്കാന്‍ പോകുന്നത്. 23 സീറ്റ് നേടിയ ടിഡിപിയും 21 സീറ്റ് നേടിയ കോണ്‍ഗ്രസുമാണ് പിറകിലുള്ളത്.

ആന്ധ്രയിലെ 175 സീറ്റുകളില്‍ 104ഉം ടിഡിപി നേടി. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 67 സീറ്റ് ലഭിച്ചു. കോണ്‍ഗ്രസിന് ഒര സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

TRS Leader

ഒറീസ്സയിലെ 147 മണ്ഡലത്തില്‍ 106 എണ്ണവും ബിജു ജനതദള്‍ നേടി. കോണ്‍ഗ്രസിന് 22ഉം ബിജെപിയ്ക്ക് 12ഉം സീറ്റുകളാണ് കിട്ടിയത്.

അരുണാചലിലെ 60 മണ്ഡലങ്ങളില്‍ 34 എണ്ണത്തിന്റെ ഫലം മാത്രമാണ് ഇതുവരെ പറത്തുവന്നിട്ടുള്ളത്. അതില്‍ 25ഉം സ്വന്തമാക്കിയ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാനാണ് സാധ്യത. സിക്കിമിലെ 22 മണ്ഡലത്തില്‍ 18 എണ്ണത്തിന്റെ ഫലം പുറത്തുവന്നപ്പോള്‍ എസ്ഡിഎഫ് 14 സീറ്റ് നേടി ഭരണം ഉറപ്പാക്കി.

English summary
Votes are being counted in 294 assembly seats in Andhra Pradesh today, which will be split for the creation of Telangana on June 2.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X