Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ മാത്രമല്ല, ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന മറ്റ് രാജ്യങ്ങള്‍ ഇതൊക്കെയാണ്

Recommended Video

cmsvideo
    ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങള്‍ | Oneindia Malayalam

    ദില്ലി: 73ാം സ്വാതന്ത്ര്യ ദിനം ആഘോഷപൂര്‍വ്വം കൊണ്ടാടാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യ മാത്രമല്ല ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നത്. നാല് രാജ്യങ്ങള്‍ കൂടി ഇതേ ദിവസമാണ് സ്വാതന്ത്ര്യ ദിനം കൊണ്ടാടുന്നത്. ആ രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം

     indenew-

    കൊറിയ: ദേശീയ വിമോചന ദിനം എന്നാണ് കൊറിയക്കാര്‍ ഈ ദിവസത്തെ വിശേഷിപ്പിക്കുന്നത്. 1945 ആഗസ്റ്റ് 15 ന് യു‌എസും സോവിയറ്റ് സേനയും കൊറിയൻ ഉപദ്വീപിലെ ജാപ്പനീസ് അധിനിവേശം അവസാനിപ്പിച്ച ദിനത്തിന്‍റെ സ്മരണയ്ക്കായാണ് ഈ ദിവസം ആഘോഷിക്കപ്പെടുന്നത്. മൂന്നു വർഷത്തിനുശേഷം, കൊറിയയെ ഉത്തര, ദക്ഷിണ കൊറിയ എന്നിങ്ങനെ വിഭജിക്കപ്പെട്ടു.ഉത്തര-ദക്ഷിണ കൊറിയകള്‍ ഒരുപോലെ പൊതു അവധി നല്‍കുന്ന ഏകദിനം കൂടിയാണിത്.

    ബഹ്‌റൈൻ: ഐക്യരാഷ്ട്രസഭ നടത്തിയ സർവേയെത്തുടർന്ന് 1971 ഓഗസ്റ്റ് 15 നാണ് ബഹ്‌റൈൻ ബ്രിട്ടീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതായി പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് പഴ കരാറുകള്‍ എല്ലാം അവസാനിപ്പിച്ചുള്ള സൗഹൃദ ഉടമ്പടിയിൽ ഇരുവിഭാഗവും ഒപ്പ് വെച്ചു. യഥാര്‍ത്ഥത്തില്‍ ആഗസ്റ്റ് 14 നാണ് സ്വാതന്ത്രം ലഭിച്ചതായി പ്രഖ്യാപിക്കപ്പെട്ടതെങ്കിലും 15 നാണ് ബെഹ്റിനില്‍ ആഘോഷം.

    കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയാണ് മറ്റൊരു രാജ്യം.1960 ഓഗസ്റ്റ് 15, ഫ്രാൻസിൽ നിന്ന് രാജ്യത്തിന് പൂർണ സ്വാതന്ത്ര്യം ലഭിച്ചു. 80 വര്‍ഷത്തെ ഫ്രാന്‍സ് ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു പ്രഖ്യാപനം.

    ലിച്ചെൻ‌സ്റ്റൈൻ: ലോകത്തിലെ ആറാമത്തെ ചെറിയ രാജ്യമായ ലിച്ചെൻ‌സ്റ്റൈൻ 1866 ൽ ജർമ്മൻ ഭരണത്തിൽ നിന്ന് മോചിപ്പിച്ചതിന്റെ സ്മരണയ്ക്കായാണ് ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത്. 1940 മുതൽ ലിച്ചെന്‍സ്റ്റൈന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നുണ്ട്.

    കേരളത്തിന് ഒരു കൈ സഹായം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങള്‍ക്കും സംഭാവന നല്‍കാം: Name of Donee: CMDRF Account Number : 67319948232 Bank: State Bank of India Branch: City branch, Thiruvananthapuram IFSC Code: SBIN0070028 Swift Code: SBININBBT08 keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകള്‍ നല്‍കാവുന്നതാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+