• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാകിസ്താന് റാവത്തിന്റെ വക ഇരുട്ടടി! തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കണം

  • By Ankitha

ദില്ലി: വീണ്ടും തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് ഇന്ത്യൻ കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. തീവ്രവാദം പ്രോൽസാഹിപ്പിക്കുന്ന രാജ്യങ്ങളെ ആക്രമിക്കുകയാണ് വേണ്ടതെന്നും കരസേന മേധാവി പറയുന്നു. പിന്തുണ കിട്ടും തേറും തീവ്രവാദം ശക്തമാകുകയാണ്. നിരന്തരം തീവ്രവാദ ആക്രമണങ്ങൾക്ക് ഇരയാകുന്ന രാജ്യമാണ് ഇന്ത്യ. അതിനാൽ തന്നെ ഭീകരർക്കെതിരെ സ്വന്തം രീതിയിൽ യുദ്ധം ചെയ്യണമെന്നും റാവത്ത് പറഞ്ഞു. വർഷം തോറും ചേരാറുള്ള റെയ്സിന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റാവത്ത്.

ഫ്ലാഷ് മോബ് കളിച്ച പെൺകുട്ടികൾക്കെതിരെ അസഭ്യവർഷം.. ജസ്ല മാടശ്ശേരിയുടെ പരാതിയിൽ ഒരാൾ പിടിയിൽ!

കൂടാതെ തീവ്രവാദത്തിനെ ലോകത്ത് നിന്ന് തുടച്ചു നീക്കാനായി എല്ലാരാജ്യങ്ങളും ഒറ്റകെട്ടായി നിൽക്കണമെന്നും ആർമി ചീഫ് പറയുന്നുണ്ട്. ലോകത്ത് നിന്ന് തീവ്രവാദം തുടച്ചു നീക്കണമെങ്കിൽ ആദ്യം ഇവർക്ക് ഫണ്ട് ലഭിക്കുന്നത് തടയുകയാണ് വേണ്ടത്. ഇവർക്ക് ആണവ രാസായുധങ്ങൾ ലഭിക്കാനുള്ള അവസരം വളരെ കൂടുതലാണെന്നും റാവത്ത് കൂട്ടിച്ചേർത്തു.

അന്വേഷണം വഴിമുട്ടാൻ കാരണം പോലീസ്! ആദ്യമേ എന്തോ മറച്ചു വച്ചിരുന്നു, ജസ്റ്റിസ് കോശി പറഞ്ഞതിങ്ങനെ

തീവ്രവാദം യുദ്ധമല്ല

തീവ്രവാദം യുദ്ധമല്ല

തീവ്രവാദത്തെ ഒരു യുദ്ധമായി കാണാൻ സാധിക്കില്ല. ഒരു നാണയത്തിന്റെ ഇരു വശംപ്പോലെ തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുണ്ട് അവരെയാണ് ആദ്യം നേരിടേണ്ടത്. പാകിസ്താനെ പേരെടുത്തു പറയാതെ റാവത്ത് വിമർശിച്ചു. എല്ലാ രാജ്യങ്ങളും ഒരുമിച്ചു നിന്നാൽ മാത്രമേ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളു. കൂടാതെ നമ്മൾ ചെയ്യേണ്ട ജോലി നമ്മൾ തന്നെ ചെയ്യണം. ആഗോളതലത്തിൽ ഇതിനെതിരെ ഒരു പരിശ്രമം ഉണ്ടായാൽ മാത്രമേ ഭീകരവാദം എന്ന വിപത്തിനെ നമുക്ക് ലോകത്തിൽ നിന്ന് തുടച്ചു നീക്കാൻ സാധിക്കുകയുള്ളുവെന്നും റാവത്ത് പറഞ്ഞു.‌‌

ഭീകരുടെ പണത്തിന്റെ സ്രേതസ് കണ്ടുപിടിക്കണം

ഭീകരുടെ പണത്തിന്റെ സ്രേതസ് കണ്ടുപിടിക്കണം

ഭീകരർക്ക് പണം ലഭിക്കുന്ന സ്ത്രോതസിനെ കുറിച്ച് കണ്ടു പിടിക്കണമെന്നും റാവത്ത് സമ്മേളനത്തിൽ പറഞ്ഞു. പണം കണ്ടെത്തുന്നതിന് ഇവർ ഉപയോഗിക്കുന്ന മറ്റൊരു മാർഗമാണ് മയക്കു മരുന്നു കച്ചവടം. ഇതിനെ തടയിടാനുള്ള മാർഗങ്ങൾ സ്വീകരിക്കണമെന്നും സൈനിക മേധാവി പറഞ്ഞു. കൂടാതെ ആയുധ വിൽപ്പനക്കാർ ആയുധങ്ങൾ വിൽക്കുമ്പോൾ അവയ്ക്ക് മുകളിൽ അത് എവിടെ നിന്നാണ് ഉണ്ടാക്കിയത് അത് സംബന്ധമായ വിവരങ്ങൾ നൽകണം. തീവ്രവാദികള്‍ക്ക് ലഭിക്കുന്ന അതിനൂന ആയുധങ്ങള്‍ അവര്‍ക്ക് എവിടെ നിന്ന്‌ ലഭിക്കുന്നുവെന്ന് അറിയാത്ത സാഹചര്യമാണിപ്പോൾ.

 പാകിസ്താനെ ലക്ഷ്യവെച്ച്

പാകിസ്താനെ ലക്ഷ്യവെച്ച്

പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി സൈനിക മേധാവി ബിപിൻ റാവത്ത് രംഗത്തെത്തിയിരുന്നു.ആണവ ശക്തിയെ കുറിച്ചുള്ള പാകിസ്താന്റെ വീമ്പിളക്കൽ ഇല്ലാതാക്കാൻ സൈന്യം തയ്യാറാണെന്നും സർക്കാർ ആവശ്യപ്പെടുകയാണെങ്കിൽ അതിർത്തി കടന്നുള്ള ആക്രമണ തയ്യാറാണെന്നു പറഞ്ഞിരുന്നു. റാവത്തിന്റെ ഈ പ്രസ്താവന പാകിസ്താനെ ചൊടിപ്പിച്ചിരുന്നു. ഇതിനു മറുപടിയുമായി പാക് സർക്കാർ രംഗത്തെത്തിയിരുന്നു. അതിനു ശേഷം വീണ്ടും പ്രസ്താവനയുമായി റാവത്ത് രംഗത്തെത്തിയിരിക്കുകയാണ്.

ഉത്തരവാദിത്വ രഹിതം

ഉത്തരവാദിത്വ രഹിതം

റാവത്തിനെതിരെ പാക് വിദേശകാര്യ മന്ത്രി ഖ്യാജ ആസീഫ് രംഗത്തെത്തിയിരുന്നു. വളരെ ഉത്തരാവാദിത്വ രഹിതമായ പ്രസ്താവനയാണ് ബിബിൻ റാവാത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ പദവിയ്ക്ക് യോജിക്കുന്ന തരത്തിലുള്ളതല്ല പ്രസ്താവനയല്ല അദ്ദേഹം നടത്തിയത്. ഇത് യുദ്ധത്തിന് ക്ഷണിക്കുന്നതിന് തുല്യമാണെന്നും പാക് വിദേശകാര്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. കൂടാതെ ഇന്ത്യ ഇതു ആഗ്രഹിക്കുന്നുണ്ടെങ്കിൽ പാകിസ്താൻ ആണവയുദ്ധത്തിന് തയ്യാറാണെന്നും . ഇന്ത്യൻ ജനറലിന്റെ സംശയം തീർത്തു കൊടുക്കാമെന്നും ഖ്യാജ ആസിഫ് പറഞ്ഞു.

English summary
countries that back terror must be tacked army chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X