'രാജ്യമാണ് എല്ലാത്തിലും വലുത്'; ഇന്ത്യ സഖ്യത്തിൻ്റെ റാലിക്ക് പിന്തുണയുമായി സിജെപി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് നടക്കുന്ന ഇന്ത്യ സഖ്യ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് സിജെപി. രാജ്യമാണ് പ്രധാനമെന്ന് സിജെപി നിലപാട് വ്യക്തമാക്കിക്കൊണ്ട് പങ്കുവെച്ച എക്സ് പോസ്റ്റിൽ സംഘടന സ്ഥാപകൻ അഭിജിത് ദീപ്കെ കുറിച്ചു.

'ജനാധിപത്യത്തിൻ്റെ അടിസ്ഥാന തത്വം എന്നത് ജനങ്ങളാണ് തങ്ങളുടെ സർക്കാരിനെ തിരഞ്ഞെടുക്കേണ്ടത് എന്നതാണ്, അല്ലാതെ സർക്കാർ തങ്ങളുടെ വോട്ടർമാരെ തിരഞ്ഞെടുക്കും എന്നതല്ല. എസ്ഐആർ അട്ടിമറിച്ചതിലൂടെ സ്വാതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാർ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യതയും സ്വാതന്ത്ര്യവും ഊട്ടിയുറപ്പിക്കുന്നതിനായി ഗ്യാനേഷ് പറത്തുപോയേ പറ്റൂ. നീതിയുക്തവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനയേയും ഞങ്ങൾ പിന്തുണയ്ക്കും', സിജെപി വ്യക്തമാക്കി. അതേസമയം റാലിയിൽ സിജെപി നേതാക്കൾ ഭാഗമാകുമോയെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ സംഘടന വ്യക്തമാക്കിയിട്ടില്ല.

cjp2-81

ഗ്യാനേഷ് കുമാറിൻ്റെ രാജിക്കായി നേരത്തേ കോണ്‍ഗ്രസും സിജെപിയും വെവ്വേറെ പ്രതിഷേധങ്ങളായിരുന്നു നടത്തിയിരുന്നത്. തുടക്കത്തിൽ സിജെപി രംഗത്തിറങ്ങിയപ്പോൾ കോണ്‍ഗ്രസ് അതിൻ്റെ ഭാഗമായിരുന്നില്ല. എന്നാൽ തൃണമൂൽ കോണ്‍ഗ്രസ്, ഇടതുപാർട്ടികൾ, ശിവസേന, എൻസിപി തുടങ്ങിയ കക്ഷികൾ സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിഷേധത്തിൻ്റെ പേരിൽ സിജെപി നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടതിൻ്റെ തൊട്ടടുത്ത ദിവസമാണ് കോണ്‍ഗ്രസ്ൻ്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.

ഇതിനിടെ കോണ്‍ഗ്രസും സിജെപിയും തമ്മിലുള്ള അകൽച്ച ബിജെപി ചർച്ചയാക്കി. എന്നാൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയെ ചായ സത്കാരത്തിന് തൻ്റെ വസതിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് രാഹുൽ ഇതിന് മറുപടി നൽകിയത്. ഗ്യാനേഷ് കുമാറിനെതിരെ നടക്കുന്ന സമരങ്ങൾ ഒറ്റക്കെട്ടാണെന്നും രാഹുൽ വ്യക്തമാക്കി. തങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി തുടരുമെന്നും എന്നാൽ ഒരേ ലക്ഷ്യമായതിനാൽ ഇന്ത്യ സഖ്യത്തെ എതിർക്കില്ലെന്നും ദീപ്കെയും പിന്നീട് പ്രതികരിച്ചിരുന്നു.

അതേസമയം രാംലീസ മൈതാനത്താണ് ഇന്ത്യ സഖ്യത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിക്കുന്നത്. റാലിക്ക് പോലീസ് അനുമതി നൽകിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകീട്ട് 5വരെയാണ് അനുമതി. 10 ലക്ഷത്തോളം പേരെ റാലിയിൽ അണിനിരത്താനാണ് പ്രതിപക്ഷ സഖ്യം ലക്ഷ്യം വെയ്ക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്‍റെ പോരാട്ടത്തിൽ കർഷകരും യുവാക്കളും വിദ്യാർത്ഥികളും സ്ത്രീകളും പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma