കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചു; നിയമം അവരുടെ നൻമയ്ക്കെന്നും പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി; കാർഷിക പരിഷ്കാരങ്ങൾ കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിച്ചെന്നും നിയമം അവരുടെ നൻമയ്ക്കാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.നിയമത്തിന്റെ ഗുണം കർഷകർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധ ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. കാർഷിക നിയമങ്ങൾക്കെതിരെ രാജ്യത്ത് കർഷക പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

modi

കാർഷിക നിയമങ്ങൾ നടപ്പായതോടെ രാജ്യത്തെ കർഷകരുടെ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിച്ചു. ഇന്ത്യയിലെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് പുതിയ മാനങ്ങൾ വന്ന് ചേർന്നിരിക്കുകയാണ്.കാർഷിക പരിഷ്കാരങ്ങൾ ഇപ്പോൾ നമ്മുടെ കർഷകർക്ക് സാധ്യതകളുടെ പുതിയ വാതിലുകൾ തുറന്നിരിക്കുകയാണ്.

പുതിയ നിയമം നടപ്പായതോടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില കർഷകർക്ക് ലഭിച്ച് തുടങ്ങി.കഠിനാധ്വാനികളായ രാജ്യത്തെ കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബന്ധമാണെന്നും മോദി പറഞ്ഞു.നിങ്ങളുടെ സമീപത്തുള്ള കർഷകരെ പുതിയ കർഷക നിയമങ്ങളെ കുറിച്ച് ബോധവത്കരിക്കാൻ എല്ലാ കാർഷിക വിദ്യാർത്ഥികളോടും ഞാൻ ആവശ്യപ്പെടുകയാണെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായി കർഷകർ നടത്തുന്ന പ്രതിഷേധം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. തങ്ങൾ നിർദ്ദേശിക്കുന്ന സ്ഥാവത്ത് പ്രതിഷേധിക്കാൻ കർഷകർ തയ്യാറാകണമെന്ന ഉപാധിയാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെയ്ക്കുന്നത്.

ഡിസംബർ 3 ന് കർഷക സംഘടനകൾ ചർച്ച നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പ്രതിഷേധം മറ്റൊരുസ്ഥലത്തേക്ക് മാറ്റണം,ഉടൻ തന്നെ നിങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് എന്നാൽ സർക്കാർ തയ്യാറാകുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. നേരത്തെ കർഷകർക്ക് പ്രതിഷേധിക്കാൻ ബുരാരിയിൽ സ്ഥലം അനുവദിച്ചിരുന്നു.എന്നാൽ ഇവിടെ അധികം കർഷകർ എത്തിയിരുന്നില്ല.ജന്തർ മന്തറിൽ പ്രതിഷേധിക്കാൻ അനുവദിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ കർഷകരാണ് നിയങ്ങൾക്കെതിരെ പ്രതിഷേധിച്ച് ദില്ലി ചലോ മാർച്ച് നടത്തുന്നത്. എന്നാൽ അതിർത്തി അടച്ചിട്ടും ശക്തമായ പോലീസ് വിന്യാസം തീർത്തും പ്രതിഷേധങ്ങളെ നേരിടുകയാണ് പോലീസ്.

സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ: ന്യൂസിലന്‍ഡ് എംപിയെ അഭിനന്ദിച്ച് മോദി, ഇന്ത്യയെ ലോകമറിയുന്നു!!സംസ്‌കൃതത്തില്‍ സത്യപ്രതിജ്ഞ: ന്യൂസിലന്‍ഡ് എംപിയെ അഭിനന്ദിച്ച് മോദി, ഇന്ത്യയെ ലോകമറിയുന്നു!!

അനുഭാവം സിപിഎമ്മിനോട്; അമ്മയിൽ അംഗത്വമില്ല, എടുക്കാനുദ്ദേശിച്ചിട്ടില്ലെന്നും നടി കനി കുസൃതിഅനുഭാവം സിപിഎമ്മിനോട്; അമ്മയിൽ അംഗത്വമില്ല, എടുക്കാനുദ്ദേശിച്ചിട്ടില്ലെന്നും നടി കനി കുസൃതി

'ഇവരുടെ ലക്ഷ്യം മോദിയാണ്,രാഷ്ട്രീയ ഗൂഡാലോചനയിലെ പാവകളാണ് തെരുവിലിറങ്ങിയവർ'; ശോഭ സുരേന്ദ്രൻ'ഇവരുടെ ലക്ഷ്യം മോദിയാണ്,രാഷ്ട്രീയ ഗൂഡാലോചനയിലെ പാവകളാണ് തെരുവിലിറങ്ങിയവർ'; ശോഭ സുരേന്ദ്രൻ

English summary
country considered the needs of the farmers; they will get the benefits of the agricultural law says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X