കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പദവിയല്ല, രാജ്യമാണ് പ്രധാനം'; പ്രവർത്തക സമിതി യോഗത്തിന് പിന്നാലെ കപിൽ സിബലിന്റെ ട്വീറ്റ്

Google Oneindia Malayalam News

ദില്ലി; കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി യോഗത്തിലെ പൊട്ടിത്തെറികൾക്ക് പിന്നാലെ പുതിയ ട്വീറ്റുമായി മുതിർന്ന നേതാവും അഭിഭാഷകനുമായ കപിൽ സിബൽ. ഒരു പദവിയല്ല, എന്റെ രാജ്യമാണ് പ്രധാനം എന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു. കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് കത്തയച്ച 23 നേതാക്കളിൽ ഒരാളാണ് കപിൽ സിബൽ.

തിങ്കളാഴ്ച ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കത്തിനെ ചൊല്ലി വലിയ നാടകീയ മുഹൂർത്തങ്ങളാണ് അരങ്ങേറിയത്.കത്തെഴുതിയവർ ബിജെപിയെ സഹായിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി ആദ്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കത്ത്​ എഴുതിയ സമയം ഉചിതമായി​ല്ലെന്നും സോണിയാ ഗാന്ധിയുടെ ആരോഗ്യനില നേതാക്കൾ പരിഗണിച്ചില്ലെന്നും രാഹുൽ വിമർശനം ഉന്നയിച്ചതായും വാർത്തകൾ വന്നിരുന്നു.ഇതിന് തൊട്ട് പിന്നാലെ രാഹുലിന്റെ പേരെടുത്ത് പറഞ്ഞ് കപിൽ സിബൽ ട്വീറ്റ് ചെയ്തു.

 kapil6676776-

രാജസ്ഥാനിലും മണിപ്പൂരിലും നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു. 30 വർഷത്തിനിടെ ബിജെപിയെ അനുകൂലിച്ച് യാതൊരു പ്രസ്താവനയും നടത്തിയിട്ടില്ല. എന്നിട്ടും ഞങ്ങൾക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണോയെന്നായിരുന്നു കപിലിന്റെ ആദ്യ ട്വീറ്റ്. എന്നാൽ തൊട്ട് പിന്നാലെ കപിൽ ട്വീറ്റ് പിൻവലിച്ചിരുന്നു.

Recommended Video

cmsvideo
Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam

കത്തയച്ച നേതാക്കൾ ബിജെപിയെ സഹായിച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് രാഹുൽ ഗാന്ധി തന്നെ നേരിട്ട് വിളിച്ച് പറഞ്ഞതോടെയാണ് ഇത്. ഇക്കാര്യം വ്യക്തമാക്കി കപിൽ മറ്റൊരു പോസ്റ്റും പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് കപിലിന്റെ പുതിയ രണ്ട് വരി പോസ്റ്റ്.

അതേസമയം ദേശീയ നേതൃത്വത്തിൽ പൊട്ടിത്തെറിക്ക് വഴിമരുന്നിട്ട കത്തിന് ശശി തരൂരിന്റെ വീട്ടിൽ നിന്നാണ് തുടക്കമായതെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ സപ്തംബറിൽ ശശി തരൂരിന്റെ വീട്ടിൽ വെച്ച് നടന്ന വിരുന്നിനിടെയാണ് കത്ത് സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടന്നതെന്നും പിന്നീട് ആണ് ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തിയതെന്നും റിപ്പോർട്ടുണ്ട്. അതേസമയം വിരുന്നിൽ പങ്കെടുത്ത മുഴുവൻ പേരും കത്തിൽ ഒപ്പുവെച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ

മലപ്പുറം മുള്‍മുനയില്‍; ഇന്ന് മാത്രം 400ലധികം കൊറോണ രോഗികള്‍, ചികില്‍സയില്‍ 3154 പേര്‍മലപ്പുറം മുള്‍മുനയില്‍; ഇന്ന് മാത്രം 400ലധികം കൊറോണ രോഗികള്‍, ചികില്‍സയില്‍ 3154 പേര്‍

'നാണമില്ലേ പിണറായി വിജയന്?, എതിർസ്വരങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സിപിഎമ്മിനേറ്റ തിരിച്ചടി''നാണമില്ലേ പിണറായി വിജയന്?, എതിർസ്വരങ്ങളെ ആയുധം കൊണ്ട് നേരിടുന്ന സിപിഎമ്മിനേറ്റ തിരിച്ചടി'

മാമനോടൊന്നും തോന്നല്ലേ മക്കളേ! ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!! ഒടുവിൽ 'മുറുക്ക് വരെ കുരുക്കി'...!മാമനോടൊന്നും തോന്നല്ലേ മക്കളേ! ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ!! ഒടുവിൽ 'മുറുക്ക് വരെ കുരുക്കി'...!

English summary
'Country is more important than status'; Kapil Sibal's tweet after the working committee meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X