പ്രധാനമന്ത്രി മോഡി തന്നെ; കോണ്‍ഗ്രസ് എംഎല്‍എ
അഹമ്മദാബാദ്: നരേന്ദ്രമോഡി പ്രധാനമന്ത്രിയാകാന്‍ വേണ്ടിയാണ് രാജ്യം കാത്തിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് എം എല്‍ എ. 2007 ലും 2012 ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ബാവുകു ഉന്‍ധാദ് ആണ് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുന്നത്. ഗുജറാത്തിലെ അംമ്രലി ജില്ലയിലെ ലതി മണ്ഡലത്തിലെ എം എല്‍ എയാണ് ഉന്‍ധാദ്.
കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച ഉന്‍ധാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നു. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി അധികാരത്തിലെത്തുമെന്നാണ് ഇദ്ദേഹം പറയുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തന്നോടൊപ്പമുള്ള ഒട്ടേറെ പ്രവര്‍ത്തകരെയും കൊണ്ടാണ് ഉന്‍ധാദ് ബി ജെ പിയിലേക്ക് ചേക്കേറുന്നത്.

ഖാന്‍പൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് ഉന്‍ധാദ് ബി ജെ പിയില്‍ ചേര്‍ന്നത്. പാര്‍ട്ടിയിലെ സംസ്ഥാന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയില്‍ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോജിച്ചത് നരേന്ദ്രമോഡിയാണ് എന്നാണ് ഉന്‍ധാദ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ നരേന്ദ്രമോഡി ബി ജെ പിയെ ഏകാധിപതിയെപ്പോലെയാണ് നയിക്കുന്നത് എന്നാരോപിച്ച് 2007 ല്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ പോയ ആളാണ് ഇദ്ദേഹം.
എന്നാല്‍ നരേന്ദ്രമോഡിയെക്കുറിച്ചുള്ള തന്റെ മുന്‍ അഭിപ്രായങ്ങള്‍ മാറ്റിയാണ് ഉന്‍ധദ് ബി ജെ പിയിലേക്ക് തിരിച്ചെത്തുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് ഒരു നീതികേടും ചെയ്തിട്ടില്ല എന്നും നരേന്ദ്രമോഡി പ്രധാനമന്ത്രിയാകേണ്ടിന്റെ പ്രാധാന്യം കണക്കിലെടുത്താണ് താന്‍ ബി ജെ പിയിലേക്ക് തിരിച്ചുവരുന്നതെന്നും ഉന്‍ധദ് പറഞ്ഞു. ഉന്‍ധദ് പാര്‍ട്ടി വിട്ടതോടെ ഗുജറാത്ത് അസംബ്ലിയില്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 56 ആയി കുറഞ്ഞു.












Click it and Unblock the Notifications