കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

125 കിലോഗ്രാം ഭാരവും, 365 അടി ഉയരത്തിലും ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ഉയര്‍ത്തിയ പതാക!!

ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള പതാക ഇന്ത്യ-പാക് അതിര്‍ത്തിയായ അത്താരിയില്‍ സ്ഥാപിച്ചു. 365 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്.

  • By Akhila
Google Oneindia Malayalam News

അമൃത്സര്‍; ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള പതാക ഇന്ത്യ-പാക് അതിര്‍ത്തിയായ അത്താരിയില്‍ സ്ഥാപിച്ചു. 365 അടി ഉയരത്തിലാണ് പതാക സ്ഥാപിച്ചത്. പാകിസ്താനിലെ ലാഹോറില്‍ നിന്ന് പോലും നോക്കിയാല്‍ കാണത്തക്ക രീതിയിലാണ് പതാക സ്ഥാപിച്ചിരിക്കുന്നത്.

നേരത്തെ റാഞ്ചിയില്‍ സ്ഥാപിച്ച 300 അടി ഉയരത്തിലുള്ള പതാകയാണ് ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള പതാകയായി കരുതിയിരുന്നത്. അത്താരിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അനില്‍ ജോഷിയും പങ്കെടുത്തു.

120 അടിയും 80 അടി വീതിയും

120 അടിയും 80 അടി വീതിയും

120 അടി ഉയരവും 80 അടി വീതിയുമുള്ള പതാക 360 അടി ഉയരത്തിലുള്ള കൊടിമരത്തിന് മുകളിലാണ് സ്ഥാപിച്ചത്. പാരച്യൂട്ട് ദ്രവ്യംകൊണ്ട് നിര്‍മ്മിച്ച പതാകയ്ക്ക് 125 കിലോ ഭാരാമുണ്ട്.

മുതല്‍ മുടക്ക്

മുതല്‍ മുടക്ക്

രാത്രിയിലും വളരെ ദൂരത്ത് നിന്നും പതാക കാണുന്നതിന് വേണ്ടി കൊടിമരത്തില്‍ എല്‍ഇഡി ഫ്‌ളഡ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. നാല് കോടി രൂപയാണ് പതാകയുടെ മൊത്തം നിര്‍മ്മാണ ചെലവ്.

നിര്‍മ്മാണവും സംരക്ഷണവും

നിര്‍മ്മാണവും സംരക്ഷണവും

അമൃത്സര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റാണ് പതാകയുടെ നിര്‍മ്മാണ ചെലവുകള്‍ വഹിച്ചത്. എന്നാല്‍ പതാകയുടെ സംരക്ഷണവും മറ്റ് പ്രവര്‍ത്തനങ്ങളും ചെയ്യുന്നത് അതിര്‍ത്തി രക്ഷാസേനയായിരിക്കും.

പാകിസ്താന്‍ രംഗത്ത്

പാകിസ്താന്‍ രംഗത്ത്

പതാക സ്ഥാപിച്ചതിനെതിനോട് പാകിസ്താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യാന്തര ലംഘനമാണിതെന്ന് പാകിസ്താന്‍ പറയുന്നു. ഉയരമുള്ള പതാക സ്ഥാപിച്ച് ഇന്ത്യയ്ക്ക് പാകിസ്താനില്‍ നടത്താനാണിതെന്നും പാകിസ്താന്‍ ഭയക്കുന്നത്. എന്നാല്‍ യാതൊരു തരത്തിലുള്ള അന്താരാഷ്ട്ര നിയമങ്ങള്‍ക്കും എതിരല്ലെന്ന് ഇന്ത്യ.

English summary
Country’s tallest Tricolour hoisted at Attari border.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X