കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

OROP അല്ല ODOMOS;ഒൺലി രാഹുൽ ഒൺലി പ്രിയങ്ക പരാമർശത്തിന് മറുപടി, തിരിച്ചടിച്ച് ഒമർ അബ്ദുള്ള

Google Oneindia Malayalam News

Recommended Video

cmsvideo
OROP അല്ല ODOMOS എന്ന് ഒമർ അബ്ദുള്ള | Oneindia Malayalam

ദില്ലി: രാഹുൽ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും ഉന്നംവെച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ ഒആർഒപി (OROP) പരാമർശത്തിന് മറുപടിയുമായി ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുളള. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്നത് കോണ്‍ഗ്രസിലാണെങ്കില്‍ ഒൺലി രാഹുല്‍ ഒൺലി പ്രിയങ്കാ എന്ന് മാത്രമാണെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.

ഹിമാചൽ പ്രദേശിലെ ഉനയിൽ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരിഹാസം. ബിജെപി വൺ റാങ്ക് വൺ പെൻഷൻ പദ്ധതി കൊണ്ടുവന്നത് സേനാംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ്. എന്നാൽ കോൺഗ്രസിനത് ഒരു കുടുംബത്തെ ശക്തിപ്പെടുത്താൻ വേണ്ടി മാത്രമാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തിയിരുന്നു.

mm

അമിത് ഷായുടെ പരിസാഹത്തിന് അതോ നാണയത്തിൽ തിരിച്ചടി നൽകിയിരിക്കുകയാണ് ഒമർ അബ്ദുള്ള. രാജ്യം ഒഡോമോസ് (ODOMOS)അധികമായതിനെ തുടർന്ന് ദുരിതത്തിലാണെന്നാണ് ഒമർ അബ്ദുള്ള പറയുന്നത്. ഒഡോമോസ് എന്നാൽ ഓവർ ഡോസ് ഓഫ് ഒൺലി മോദി ഓൺലി അമിത് ഷാ എന്നാണെന്നും ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.

കഴിഞ്ഞയാഴ്ചയാണ് പ്രിയങ്ക ഗാന്ധി പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് പ്രഖ്യാപനം ഉണ്ടായത്. ഇതിന് പിന്നാലെ പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷമായ കടന്നാക്രമണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയാണ് പ്രിയങ്കയുടെ നിയമനം

ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്; നിർണായക പ്രഖ്യാപനം, പാവങ്ങൾക്ക് മിനിമം വേതനം, പട്ടിണി മാറ്റും!!ചരിത്രപരമായ തീരുമാനവുമായി കോൺഗ്രസ്; നിർണായക പ്രഖ്യാപനം, പാവങ്ങൾക്ക് മിനിമം വേതനം, പട്ടിണി മാറ്റും!!

English summary
country suffers from ODOMOS- overdose of only modi only amit sha says omar abdulla, after amit sha jibe at congress that ORPO is oly rahul only priyanka for congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X