Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിവാഹമല്ലേ, ഒട്ടും കുറച്ചില്ല', കുടുംബക്കാർക്ക് വേണ്ടി ഫ്ലൈറ്റ് മുഴുവനായി ബുക്ക് ചെയ്തു; വൈറൽ വീഡിയോ

ദില്ലി: ഇന്ത്യൻ വിവാഹങ്ങൾ എത്രത്തോളം ആഡംബരവും ആഘോഷം നിറഞ്ഞതാണെന്നും പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.ഭക്ഷണം മുതൽ അലങ്കാരം, അതിഥികളുടെ പട്ടിക വരെ അതിങ്ങനെ നീണ്ട് കിടക്കും. കൊവിഡ് പ്രതിസന്ധി തീർന്നതോടെ ആഘോഷപൂർവ്വമുള്ള വിവാഹങ്ങൾ വീണ്ടും സജീവമായി തുടങ്ങി, 'ഡെസ്റ്റിനേഷൻ വെഡ്ഡിംഗുകളും'.

flight-1670133532.jpg -Properties

അത്തരത്തിൽ വളരെ ആഡംബരം നിറഞ്ഞ ഒരു 'ഡെസ്റ്റിനേഷൻ' വിവാഹത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.വധുവരൻമാർക്കും കുടുംബത്തിനും യാത്ര ചെയ്യാന് ഒരു ഫ്ലൈറ്റ് മുഴുവൻ ബുക്ക് ചെയ്തതാണ് സംഭവം. വീഡിയോ കണ്ട് അമ്പരക്കുകയാണ് സോഷ്യൽ ലോകം.

ശ്രേയ ഷാ എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. ജയ്സാൽമീറിൽ വെച്ച് നടക്കുന്ന തന്റെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാനായി പോകുകയാണെന്നും ഫ്ലൈറ്റ് മുഴുവൻ തന്റെ കുടുംബക്കാർക്ക് വേണ്ടി ബുക്ക് ചെയ്തെന്നും യുവതി പറയുന്നു. വീഡിയോയിൽ മുഴുവൻ കുടുംബാംഗങ്ങളും കൈവീശി സന്തോഷം പങ്കുവെയ്ക്കുന്നത് കാണം. വീഡിയോയുടെ അവസാനം വധുവരൻമാരെയും കാണാം.

ഇതിനോടകം തന്നെ 10 മില്യണിൽ അധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. 'ജീവിതത്തിൽ ഇത്രയും പണം വേണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ' , എന്നായിരുന്നു ഒരാൾ കുറിച്ചത്. നിങ്ങൾ ഒരു ഇന്ത്യക്കാരൻ ആണെന്ന് പറയാതെ തന്നെ അത് തെളിയിക്കൂ' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. എന്തായാലും ഫുൾ ഫ്ലൈറ്റ് ബുക്ക് ചെയ്തതിന്റെ ആശ്ചര്യവും അത്ഭുതവും ആരും മറച്ചുവെയ്ക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+