ഒളിച്ചോടി വിവാഹം, പോലീസ് കസ്റ്റഡിയില്‍ മരണം: യുവാവിന്റെയും പെണ്‍കുട്ടിയുടെയും സംഭവ കഥകളിങ്ങനെ
റാഞ്ചി: ഒളിച്ചോടി വിവാഹിതരായ യുവാവും പെണ്‍കുട്ടിയും പോലീസ് കസ്റ്റഡിയില്‍ ജീവനൊടുക്കി. ഇരുപതുകാരനായ യുവാവും പ്രയപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുമാണ് തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യ ചെയ്തത്. ജാര്‍ഖണ്ഡ് റാഞ്ചി അര്‍ഗോറ പോലീസ് സ്റ്റേഷന് ലോക്കപ്പിലാണ് സംഭവം. ഗോഡാ സ്വദേശികളായ ഇരുവരുടെയും പ്രണയ ബന്ധത്തെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു.
എന്നാല്‍ അന്യമതത്തില്‍പ്പെട്ട ഇരുവരും ഒരു മാസം മുന്‍പ് ഇരുവരും ഒളിച്ചോടി രഹസ്യ വിവാഹം ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതാണെന്ന് ആരോപിച്ച് ബന്ധുക്കല്‍ ഗോഡാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഒരുമാസമായി ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തി വരികയായിരുന്നു.

എന്നാല്‍ ഇരുവരും റാഞ്ചിയില്‍ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ തിങ്കളാഴ്ച വൈകിട്ടോടെ ഇവരെ അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കി. സ്റ്റേഷനില്‍ അടുത്തടുത്ത മുറികളിലാണ് ഇവരെ നിര്‍ത്തിയിരുന്നത്. എന്നാല്‍ രാത്രിയില്‍ ഇരുവരും വിഷം കഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേ സമയം കമിതാക്കളെ വിഷം കൈവശം വച്ചിരുന്നതായും മതിയായ പരിശോധന നടത്താതെയാണ് ലോക്കപ്പിലാക്കിയതെന്നും റാഞ്ചി സീനിയര്‍ എസ്പി കുല്‍ദീപ് ദ്വിവേദി അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് മൂന്നു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. വിഷം കഴിച്ച് ഏറെ സമയം കഴിഞ്ഞാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തെ കുറിച്ച് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് സര്ക്കാകര് ഉത്തരവിട്ടു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications