കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസ്സില്‍ കൊറോണ രോഗികള്‍; യാത്രക്കാര്‍ ഇറങ്ങിയോടി, നിലവിളിച്ച് കണ്ടക്ടര്‍, പിന്നീട് സംഭവിച്ചത്...

  • By Desk
Google Oneindia Malayalam News

ചെന്നൈ: കൊറോണ രോഗികളെ സമൂഹം അകറ്റി നിര്‍ത്തുന്ന വാര്‍ത്തകള്‍ പലതവണ വന്നുകഴിഞ്ഞു. ക്വാറന്റൈനില്‍ കഴിയുന്നവരെ പോലും സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്. വിദേശത്ത് നിന്നോ ഇതര സംസ്ഥാനത്ത് നിന്നോ എത്തി ക്വാറന്റൈനില്‍ കഴിയുന്നവരുടെ വീടുകള്‍ ആക്രമിക്കപ്പെട്ട സംഭവവും വാര്‍ത്തയായതാണ്. രോഗം വ്യാപിക്കുമോ എന്ന ആശങ്കയാണ് ഇതിനെല്ലാം കാരണം.

കൊറോണ ബാധിച്ചാല്‍ മരണം ഉറപ്പ് എന്ന തെറ്റിദ്ധാരയും വ്യാപകമാണ്. ഇത്തരം ഒരു സാഹചര്യത്തിലാണ് ഒട്ടേറെ പേര്‍ യാത്ര ചെയ്യുന്ന ബസില്‍ രണ്ടു പേര്‍ക്ക് കൊറോണ രോഗമുണ്ടെന്ന് അറിയുന്നത്. പിന്നീട് സംഭവിച്ചത് ആശ്ചര്യപ്പെടുത്തുന്ന സംഭവങ്ങളാണ്. രോഗികള്‍ എങ്ങനെ ബസിലെത്തി എന്നതും പ്രധാന ചോദ്യമാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. 55കാരനും ഭാര്യയ്ക്കുമാണ് കൊറോണ രോഗമുണ്ടായിരുന്നത്. ഇത് ഇരുവരും അറിഞ്ഞിരുന്നില്ല. ഭര്‍ത്താവിന് ക്ഷയരോഗമുണ്ടായിരുന്നു. ആശുപത്രിയലായിരുന്ന ഇദ്ദേഹം ഞായരാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ശനിയാഴ്ച കൊറോണ പരിശോധനയ്ക്ക് സ്രവം എടുത്തിരുന്നു.

ബന്ധുവീട്ടിലേക്ക് പുറപ്പെട്ടു

ബന്ധുവീട്ടിലേക്ക് പുറപ്പെട്ടു

ഡിസ്ചാര്‍ജ് ചെയ്ത ദമ്പതികളോട് വീട്ടില്‍ ക്വാറന്റൈനില്‍ തുടരാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇരുവരും നെയ്‌വേലിയിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. വീട് പൂട്ടി ബസില്‍ പുറപ്പെടുകയും ചെയ്തു. ഈ വേളയിലാണ് വീട്ടില്‍ ആരോഗ്യ പ്രവര്‍ത്തകരെത്തിയത്.

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam
രോഗം അറിഞ്ഞു

രോഗം അറിഞ്ഞു

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ദമ്പതികളെ ഫോണില്‍ ബന്ധപ്പെട്ടു. തങ്ങള്‍ ബസില്‍ യാത്രയിലാണെന്ന് മറുപടി നല്‍കി. നിങ്ങളുടെ കൊറോണ പരിശോധന ഫലം വന്നുവെന്നും പോസറ്റീവ് ആണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. ശേഷം ഫോണ്‍ കണ്ടക്ടര്‍ക്ക് കൈമാറാനും നിര്‍ദേശിച്ചു.

കണ്ടക്ടര്‍ നിലവിളിച്ചു

കണ്ടക്ടര്‍ നിലവിളിച്ചു

കാര്യങ്ങള്‍ അറിയാതെ കണ്ടക്ടര്‍ ഫോണ്‍ വാങ്ങി സംസാരിച്ചു. ദമ്പതികള്‍ക്ക് കൊറോണ രോഗമുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടക്ടറെ അറിയിച്ചതോടെ അദ്ദേഹം നിലവിളിക്കുകയായിരുന്നു. യാത്രക്കാര്‍ കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു. പാതി വഴിയില്‍ ബസ് നിര്‍ത്തി യാത്രക്കാര്‍ ഓടിപ്പോയി.

ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രിയിലേക്ക് മാറ്റി

അപ്പോഴേക്കും ആരോഗ്യ പ്രവര്‍ത്തകരെത്തി ദമ്പതികളെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ രോഗികളില്‍ നിന്ന് ഫോണ്‍ വാങ്ങിയതിന്റെ ഭീതിയിലായിരുന്നു കണ്ടക്ടര്‍. ബസില്‍ യാത്ര തുടങ്ങും മുമ്പ് സീറ്റ് നിറയെ ആളുകളുണ്ടായിരുന്നു. പലരും ഇറങ്ങിപ്പോകുകയും ചെയ്തു.

ബാക്കിയുള്ളവരെ കണ്ടെത്താന്‍ ശ്രമം

ബാക്കിയുള്ളവരെ കണ്ടെത്താന്‍ ശ്രമം

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിലായിരുന്നു യാത്ര. ബസ് ഡിപ്പോയിലേക്ക് മാറ്റി അണുനശീകരണം നടത്തി. ബസിലുണ്ടായിരുന്ന എല്ലാവരെയും ക്വാറന്റൈനിലാക്കി. നേരത്തെ ഇറങ്ങിപ്പോയവരെയും അവര്‍ സമ്പര്‍ക്കം പുലര്‍ത്തിയവരെയും ആരോഗ്യ പ്രവര്‍ത്തകര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ദമ്പതികള്‍ ഇപ്പോള്‍ രാജാ മുത്തയ്യ മെഡിക്കല്‍ കോളജിലാണ്.

ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്‍' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍ബിജെപി നേതാവും സിനിമയെടുക്കും!! 'വാരിയംകുന്നന്‍' കത്തുന്നു; ഒരുങ്ങുന്നത് നാല് സിനിമകള്‍

കോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപികോണ്‍ഗ്രസിന് മുന്‍തൂക്കം; ബിജെപി തന്ത്രം പൊളിഞ്ഞു, പിന്തുണയ്ക്കില്ലെന്ന് തീര്‍ത്തുപറഞ്ഞ് എന്‍പിപി

തിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെതിരഞ്ഞെടുപ്പില്‍ അടിമുടി മാറ്റം!! പ്രചാരണം ഓണ്‍ലൈന്‍ വഴി, കൊറോണ രോഗികള്‍ വോട്ട് ചെയ്യുക ഇങ്ങനെ

English summary
Couple confirmed coronavirus positive on bus; Panic travelers flee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X