128 കിലോ ഭാരമുള്ള ഭാര്യ ദേഹത്ത് വീണ് ഭര്‍ത്താവ് മരിച്ചു, പിന്നാലെ ഭാര്യയും മരിച്ചു!
രാജ്‌കോട്ട്: സ്‌റ്റെയര്‍കേസ് കയറവേ ഭാര്യ ദേഹത്തേക്ക് തെന്നിവീണ് ഭര്‍ത്താവ് മരിച്ചു. തൊട്ടുപിന്നാലെ ഭാര്യയും മരിച്ചു. ഗുജറാത്തിലെ രാജ്‌കോട്ടിലാണ് ഈ ദുരന്തം സംഭവിച്ചത്. 68 കാരിയായ മഞ്ജുള വിത്‌ലാനിയാണ് വീടിന്റെ മുകളിലെ നിലയിലേക്ക് കയറുന്നതിനിടെ കാല് തെന്നി വീണത്. ഇവര്‍ക്ക് 128 കിലോ ഭാരമുണ്ട്. പിന്നാലെ പടി കയറിവരികയായിരുന്ന ഭര്‍ത്താവ് നട്വര്‍തലിന്റെ ദേഹത്തേക്കാണ് ഇവര്‍ വീണത്.
ഇവരുടെ മകനായ ആശിഷും ഭാര്യ നിഷയും വീടിന്റെ മുകളിലെ നിലയിലാണ് താമസിച്ചിരുന്നത്. ഇവര്‍ താഴത്തെ നിലയിലും. ആശിഷിന് ഗുരുതരമായ ശ്വാസസംബന്ധിയായ പ്രശ്‌നങ്ങളുണ്ട്. ആശിഷിന് അസുഖം കൂടുതലായ വിവരം നിഷ താഴത്തെ നിലയില്‍ താമസിക്കുന്ന അച്ഛനോടും അമ്മയോടും വിളിച്ചുപറയുകയായിരുന്നു. ഇത് കേട്ടതും വേഗം സ്റ്റെയര്‍കേസ് കയറി മുകളിലെത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് അപകടം സംഭവിച്ചത്.

പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മകന്റെ അസുഖവിവരമോര്‍ത്ത് വളരെയധികം വേദനിച്ചുകഴിയുകയായിരുന്നത്രെ ഈ ദമ്പതികള്‍. മകന്റെ അടുത്തേക്ക് എത്താനായി മഞ്ജുള വേഗം പടികള്‍ കയറുകയായിരുന്നു. എന്നാല്‍ അടിതെറ്റിയ ഇവര്‍ പിന്നാലെ പടി കയറി വരികയായിരുന്ന ഭര്‍ത്താവിന്റെ ദേഹത്തേക്കാണ് വീണത്. പടികളിലൂടെ ഉരുണ്ട് താഴെയെത്തിയ ഇരുവരും മരിച്ചു.
രണ്ടുപേരെയും ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഈ അപകടം കണ്ടുനിന്ന നിഷയും വീണ്് കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തതായി രാജ്‌കോട്ട് താലൂക്ക് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രഥ്യുമാന്‍ രാവയ്യ പറഞ്ഞു.












Click it and Unblock the Notifications