ജീവിതത്തിൽ ഒരുമിക്കാൻ സമ്മതിച്ചില്ല! വീട് വിട്ടിറങ്ങിയ കമിതാക്കളുടെ മൃതദേഹം കനാലിൽ...
വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും അരുണിന്റെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല.
പൊള്ളാച്ചി: മാതാപിതാക്കൾ പ്രണയത്തെ എതിർത്തതിനെ തുടർന്ന് വീട് വിട്ടിറങ്ങിയ കമിതാക്കളെ മരിച്ചനിലയിൽ കണ്ടെത്തി. ഉദുമൽപേട്ട സ്വദേശികളായ അരുൺ ശങ്കർ(35), മഞ്ജുള(30) എന്നിവരെയാണ് പിഎപി കനാലിൽ മുങ്ങിയ കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ഉദുമൽപേട്ട സ്റ്റേറ്റ് ബാങ്ക് കോളനിയിൽ താമസിക്കുന്ന അരുൺശങ്കറെയും, ബോഡിപ്പെട്ടി നിവാസി മഞ്ജുളയെയും ഫെബ്രുവരി 20 മുതലാണ് കാണാതായത്. വർഷങ്ങളായി പ്രണയത്തിലായിരുന്ന ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചെങ്കിലും അരുണിന്റെ വീട്ടുകാർ സമ്മതിച്ചിരുന്നില്ല. ഇതിനെതുടർന്നാണ് രണ്ടുപേരും കഴിഞ്ഞയാഴ്ച വീട് വിട്ടിറങ്ങിയത്.

പ്രണയം...
ഉദുമൽപേട്ടയിൽ കാർ അലൈൻമെന്റ് വർക്ക്ഷോപ്പ് നടത്തുന്ന അരുൺശങ്കറും സ്വകാര്യ സ്കൂളിലെ അദ്ധ്യാപികയായ മഞ്ജുളയും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നു. ഒരേ ജാതിക്കാരായ ഇരുവർക്കും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കണമെന്നായിരുന്നു ആഗ്രഹം.

ആലോചന...
അടുത്തിടെയാണ് തങ്ങളുടെ പ്രണയത്തെക്കുറിച്ച് ഇരുവരും മാതാപിതാക്കളോട് പറഞ്ഞത്. രണ്ടുപേർക്കും വിവാഹാലോചനകൾ നടക്കുന്ന സമയത്തായിരുന്നു ഇവരുടെ വെളിപ്പെടുത്തൽ. മകളുടെ ഇഷ്ടത്തിന് മഞ്ജുളയുടെ മാതാപിതാക്കൾ സമ്മതം മൂളിയെങ്കിലും അരുണിന്റെ വീട്ടുകാർ ഈ ബന്ധത്തെ എതിർത്തു.

സാമ്പത്തികമായി...
വിവാഹലോചനയുടെ ഭാഗമായി മഞ്ജുളയുടെ വീട്ടുകാർ അരുണിന്റെ മാതാപിതാക്കളോട് സംസാരിച്ചെങ്കിലും ഇവർ സമ്മതം നൽകിയില്ല. ഒരേ ജാതിയാണെങ്കിലും മഞ്ജുളയുടെ കുടുബം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതായിരുന്നു എതിർപ്പിന് കാരണം.

ഫെബ്രുവരി 20 മുതൽ...
പ്രണയവിവാഹത്തിന് വീട്ടുകാർ അനുവാദം നൽകില്ലെന്ന് ഉറപ്പായതോടെയാണ് ഫെബ്രുവരി 20ന് അരുൺശങ്കർ വീട് വിട്ടിറങ്ങിയത്. കാമുകിയായ മഞ്ജുളയെയും ഇയാൾ കൂടെക്കുട്ടിയിരുന്നു. കമിതാക്കളെ കാണാതായതോടെ ഇരുവരുടെയും വീട്ടുകാർ ഉദുമൽപേട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

തിങ്കളാഴ്ച രാവിലെ...
മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ഉദുമൽപേട്ട പോലീസ് തമിഴ്നാട്, കേരളം, കർണ്ണാടക എന്നിവിടങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കമിതാക്കളെ കണ്ടെത്താനായില്ല. തുടർന്ന് അന്വേഷണം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് പിഎപി കനാലിൽ നിന്ന് അരുൺ ശങ്കറിന്റെ കാർ കണ്ടെത്തിയത്.

കാറിനുള്ളിൽ...
ചിന്ന പാപ്പനൂത്തിലെ പിഎപി കനാലിൽ ഒരു കാർ മുങ്ങിയ നിലയിൽ കണ്ടതായി നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ കാറിനുള്ളിൽ നിന്ന് അരുണിന്റെയും മഞ്ജുളയുടെയും ജീർണ്ണിച്ച മൃതദേഹങ്ങളും കണ്ടെത്തി.

കാണാൻ വൈകി...
കമിതാക്കളുടെ മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. നല്ല ആഴമുള്ള കനാലിലേക്ക് കാർ ഓടിച്ചിറക്കി ഇരുവരും ആത്മഹത്യ ചെയ്തതാകുമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാണാതായ ദിവസം തന്നെയാണ് സംഭവം നടന്നിരിക്കുന്നതെന്നും, കനാലിൽ നിറയെ വെള്ളമുള്ളതിനാൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടാൻ വൈകിയതാണെന്നും പോലീസ് കരുതുന്നു.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications