അന്ധേരിയിലെ അപാര്‍ട്ട്‌മെന്റില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
അന്ധേരി: മുംബൈയിലെ വാടകയ്ക്ക് എടുത്ത അപാര്‍ട്ട്‌മെന്റില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാകാളി കേവ്‌സ് റോഡിലെ പിഎംജിപി കോളനി ജനലക്ഷ്മി ബില്‍ഡിങ്ങിലെ മൂന്നൂം നിലയിലെ അപാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി അപാര്‍ട്ട്‌മെന്റിനുള്ളില്‍ നിന്നും ദുര്‍ഗന്ധം വരുന്നതായി അയല്‍വാസികള്‍ പരാതി പറഞ്ഞിരുന്നു. മഹാരാഷ്ട്ര ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് പോലീസിന്റെ സഹായത്തോടെ മുറിയില്‍ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയുടെ വാതില്‍ തുറന്ന് കിടക്കുകയായിരുന്നു.

35 വയസ്സിനടുത്ത് പ്രായം തോന്നുന്ന ദമ്പതികളാണ് ഇരുവരും. ആത്മഹത്യ ചെയ്തതായാണ് പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. രണ്ട് ദിവസം പഴകിയ മൃതദേഹം അഴുകിയ നിലയിലായിരുന്നു കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ജെജെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
വാടകയ്ക്കാണ് ഇവര്‍ അപാര്‍ട്ട്‌മെന്റില്‍ താമസിച്ചിരുന്നത്. എന്നാല്‍ വിവാഹിതരാണോ ലിവിങ് ടുഗെന്ദര്‍ ആണോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications