കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിലോയ്ക്ക് 2.70 ലക്ഷം; തോട്ടത്തിലെ മാമ്പഴത്തിന് കാവലായി 6 നായ്ക്കളും 4 ജീവനക്കാരും, എന്താണ് മിയസാക്കി മാമ്പഴം

Google Oneindia Malayalam News

തോട്ടത്തിലെ മാമ്പഴത്തിന് കാവല്‍ നില്‍ക്കാന്‍ നാല് സുരക്ഷ ജീവനക്കാരും ആറ് നായ്ക്കളും. എന്താ ഇത് കേട്ടിട്ട് വിശ്വാസം വരുന്നില്ലേ. എന്നാല്‍ സംഗതി ഉള്ളതാണ്. മധ്യപ്രദേശിലെ ദമ്പതികളാണ് തങ്ങളുടെ തോട്ടത്തിലെ ആറ് മാമ്പഴത്തിന്റെ സംരക്ഷണത്തിനായി ഇത്രയും വലിയ സുരക്ഷ സംവിധാനത്തെ വിന്യസിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ തമാശയായി തോന്നുമെങ്കിലും ഈ മാങ്ങയുടെ വിലയെ കുറിച്ച് കേട്ടാല്‍ ആരായാലും ഒന്നു ഞെട്ടും. എന്താണ് ഈ മാങ്ങയുടെ പ്രത്യേകത, ഇതിന്റെ വില എന്നിവയെ കുറിച്ച് വിശദമായി അറിയാം.

അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

1

ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴമായ ജാപ്പനീസ് മിയസാക്കിക്ക് വേണ്ടിയാണ് ദമ്പതികള്‍ ഇത്രയും വലിയ സുരക്ഷ ഒരുക്കിയത്. രണ്ട് മാവുകളുടെ സംരക്ഷണത്തിന് നാല് സുരക്ഷ ജീവനക്കാരും ആറ് നായ്ക്കളെയുമാണ് ദമ്പതികള്‍ ചുമതലപ്പെടുത്തിയത്. ജബല്‍പൂരിലെ അവരുടെ തോട്ടത്തിലാണ് ഈ മാമ്പഴത്തിന്റെ കൃഷി.

2

തങ്ങളുടെ തോട്ടത്തില്‍ അറിയാതെ നട്ടുപിടിപ്പിച്ച മാമ്പഴം ജപ്പാനിലെ മിയസാക്കി മാമ്പഴങ്ങളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റാണിയും സങ്കല്‍പ് പരിഹറും ഒരു ലോട്ടറി അടിച്ച സന്തോഷത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ മാമ്പഴങ്ങളിലൊന്നായി അറിയപ്പെടുന്ന ജപ്പാനിലെ മിയസാക്കി മാമ്പഴത്തിന് ചുവപ്പ് നിറത്തിലാണ് ഉണ്ടാകുക.

3

സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളേക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് ഈ മാമ്പഴത്തിന് വിപണിയിലെ വില. ചെന്നൈയിലേക്കുള്ള ഒരു ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ഇവര്‍ക്ക് ഈ മാമ്പഴ തൈ നല്‍കുകയായിരുന്നു. സാധാരണ ഒരു മാമ്പഴ തൈ ആകുമെന്ന് കരുതിയാണ് ഇവര്‍ ഇത് തോട്ടത്തില്‍ നട്ടത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മാമ്പഴം ഉണ്ടാകാന്‍ തുടങ്ങിയപ്പോള്‍ ദമ്പതികള്‍ ശരിക്കും ഞെട്ടി.

4

നല്ല ചുവപ്പ് നിറത്തിലാണ് മാമ്പഴങ്ങള്‍ കുലച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഇത് ജാപ്പനീസ് മിയസാക്കി മാമ്പഴമാണെന്ന് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ ഏറ്റവും ഡിമാന്‍ഡുള്ള ഈ മാമ്പഴത്തിന് കിലോയ്ക്ക് രണ്ടര ലക്ഷത്തില്‍ കൂടുതല്‍ വില വരും. കഴിഞ്ഞ വര്‍ഷം ഇവര്‍ അന്താരാഷ്ട്ര വിപണിയില്‍ ഈ മാമ്പഴം വിറ്റത് 2.70 ലക്ഷം രൂപയ്ക്കാണ്.

5

ജപ്പാനിലെ മിയസാക്കിയിലാണ് ഈ മാമ്പഴം ആദ്യം കൃഷി ചെയ്തത്. അതുകൊണ്ടാണ് മാമ്പഴത്തിന് ഇങ്ങനെ ഒരു പേര് വന്നത്. ഈ മാമ്പഴത്തില്‍ ബീറ്റ കരോട്ടിന്‍, ഫോളിക് ആസിഡ്, ആന്റി ഓക്‌സൈഡുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തിക്ക് വളരെ നല്ലതാണ്. അതേസമയം, ഈ മാമ്പഴത്തെ കുറിച്ച് അറിഞ്ഞ് ചിലര്‍ കഴിഞ്ഞ വര്‍ഷം മോഷ്ടിക്കാന്‍ ശ്രമം നടത്തിയിരുന്നു. അതുകൊണ്ടാണ് ഇത്തവണ സുരക്ഷ ശക്തമാക്കാന്‍ ദമ്പതിമാര്‍ തീരുമാനിച്ചത്.

തന്നോട് ഇത്രയും വിദ്വേഷം തോന്നാൻ കാരണം എന്തായിരുന്നു; ഞെട്ടിച്ച് റിമിയുടെ ചോദ്യം, പിഷാരടിയുടെ മറുപടിതന്നോട് ഇത്രയും വിദ്വേഷം തോന്നാൻ കാരണം എന്തായിരുന്നു; ഞെട്ടിച്ച് റിമിയുടെ ചോദ്യം, പിഷാരടിയുടെ മറുപടി

Recommended Video

cmsvideo
Novavax vaccine is 90 percent effective against virus | Oneindia Malayalam

ലക്ഷ്യം സിപിഎം തന്നെ; ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ സുധാകരന്റെ നീക്കം ഇങ്ങനെ...ലക്ഷ്യം സിപിഎം തന്നെ; ഡിസിസി അധ്യക്ഷന്മാരുടെ കാര്യത്തിൽ സുധാകരന്റെ നീക്കം ഇങ്ങനെ...

മരയ്ക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍; തിയേറ്ററുകള്‍ വീണ്ടും ആരവങ്ങളിലേക്ക്മരയ്ക്കാര്‍ റിലീസ് തിയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍; തിയേറ്ററുകള്‍ വീണ്ടും ആരവങ്ങളിലേക്ക്

ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ

English summary
Couple from MP hired guards and dogs for precious mango in garden, What is Miyazaki Mangoes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X