Get Updates
Get notified of breaking news, exclusive insights, and must-see stories!

252 മൊബൈലുകളുമായി ദന്പതിമാരെ പിടികൂടി

Crime
നാഗ്പൂര്‍: ഇത്വാരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്ന് 252 മൊബൈല്‍ ഫോണുകളുമായി യുവ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. ഫോണുകള്‍ ദന്പതിമാര്‍ മോഷ്ടിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. ഒക്ടോബര്‍ മൂന്ന് വ്യാഴാഴ്ചയാണ് സംഘത്തെ പൊലീസ് പിടികൂടിയത്.

വിലകുറഞ്ഞ ചൈനീസ് നിര്‍മ്മിത മൊബൈലുകളാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ വന്‍വിലയുള്ള സ്റ്റിക്കറുകള്‍ ഫോണില്‍ ഒട്ടിച്ചിരുന്നു. അന്‍കുഷ് (21) ഭാര്യ ഗീത എന്നിവരാണ് പൊലീസ് പിടിയിലാകുന്നത്. പൊലീസ് പിടികൂടിയപ്പോള്‍ തങ്ങള്‍ മൊബൈല്‍ ഫോണുകള്‍ വില്‍പ്പനയ്ക്കായി വാങ്ങിയതാണെന്നും മോഷ്ടിച്ചതല്ലെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ മൊബൈല്‍ വാങ്ങിയതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. 28 പെട്ടികളിലായാണ് മൊബൈല്‍ ഫോണുകള്‍ സൂക്ഷിച്ചിരുന്നത്.

യുവാവിന്റെ കൈവശം വില കൂടിയ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ചോദ്യം ചെയ്യലിനൊടുവില്‍ ഈ ഫോണും പണവും ബുധനാഴ്ച ഹവ്‌റ-അഹമ്മദാബാദ് ട്രെയിനില്‍ യാത്ര ചെയ്ത ഒരു സ്ത്രീയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് സംഘം പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഇവരുടെ പക്കലുണ്ടായിരുന്ന 252 ഫോണുകള്‍ മോഷ്ടിച്ചതല്ലെന്നും വാങ്ങിയതാണെന്നും പറഞ്ഞു.

മുംബൈയില്‍ നിന്നാണ് ഫോണുകള്‍ വാങ്ങിയതെന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ അതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞില്ല. കുടുംബത്തെപ്പറ്റിയും ബിസിനസിനെപ്പറ്റിയും യുവാവ് നല്‍കിയ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിയ്ക്കുന്നതാണ്. മൊബൈല്‍ ഫോണുകള്‍ വാങ്ങിയെന്ന് യുവാവ് പറഞ്ഞ കടയുടമയെക്കുറിച്ച് അന്വേഷിയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+