മക്കളുടെ വിവാഹത്തിന് മുന്‍പ് മാതാപിതാക്കളുടെ ഒളിച്ചോട്ടം; തിരിച്ചെത്തി വീണ്ടും ഒളിച്ചോടി
സൂറത്ത് : മക്കളുടെ വിവാഹം നടക്കാനിരിക്കെ ഒളിച്ചോടിയ മാതാപിതാക്കളുടെ വാര്‍ത്ത നേരത്തെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇക്കഴിഞ്ഞ ജനുവരി പത്തിന് ഗുജറാത്തിലായിരുന്നു സംഭവം. വരന്റെ അച്ഛനും വധുവിന്റെ അമ്മയുമായിരുന്നു മക്കളുടെ വിവാഹത്തിന് ഒരാഴ്ച്ച മുന്‍പ് ഒളിച്ചോടിയത്. പിന്നാലെ ഇരുവരും വീട്ടില്‍ തിരിച്ചെത്തിയെങ്കിലും രണ്ടാമതും ഒളിച്ചോടിയെന്നാണ് പുതിയ കാര്യം.
46 വയസ്സുള്ള ഹിമ്മത്ത് പാണ്ഡെയും 43 കാരിയായ ശോഭന റാവലുമായിരുന്നു മക്കളുടെ വിവാഹത്തിന് മുന്‍പ് ഒളിച്ചോടിയത്. ഈ വര്‍ഷം ജനുവരിയില്‍ നടത്താനിരുന്ന മക്കളുടെ വിവാഹത്തിന് ആഴ്ച്ചകള്‍ക്ക് മുമ്പായിരുന്നു മാതാപിതാക്കളുടെ ഒളിച്ചോട്ടം.

ഈ ശനിയാഴ്ച്ചയാണ് രണ്ടാമതും ഇരുവരും വീട് വിട്ട് പോയതെന്നും സൂറത്തിലെ ഒരു വാടക വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും വൃത്തങ്ങള്‍ പറയുന്നു.
ആദ്യം ഒളിച്ചോടിയപ്പോള്‍ ഇരുവരേയും കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പന്നാലെ ഹിമ്മത്ത് പാണ്ഡെയും ശോഭനാ റാവലും പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. എന്നാല്‍ ഇത്തവണ പരാതിയുമായി ആരും പൊലീസ് സ്റ്റേഷനിലത്തെിയില്ല.
പാണ്ഡെയും റാവലും നേരത്തെ തന്നെ പരസ്പരം അറിയുമായിരുന്നുവെന്നും ചെറുപ്പത്തില്‍ ഇരുവരും ഗുജറാത്തിലെ കട്ടര്ഗ്രാമം പ്രദേശത്തായിരുന്നു താമസിച്ചിരുന്നതെന്നും റാവലിന്റെ വിവാഹത്തിന് ശേഷം നവ്സാരിയിലേക്ക് താമസം മാറുകയായിരുന്നുവെന്നും ബന്ധുക്കളിലൊരാള്‍ പറഞ്ഞു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications