മദ്യപാനിയായ മകനെ വൃദ്ധദന്പതിമാര്‍ കൊന്നു, കൊലപാതക വിവരം മാസങ്ങളോളം ഒളിപ്പിച്ചു
ദില്ലി: മദ്യപാനിയായ മകനെ വൃദ്ധ ദമ്പതിമാര്‍ കൊന്ന് കുഴിച്ച് മൂടി. കൊലപാതക രഹസ്യം ഒളിപ്പിച്ചത് ആഴ്ചകളോളം. മകന് ജോലി ലഭിച്ച് വിദേശത്തേയ്ക്ക് പോയെന്ന് പറഞ്ഞ് നാട്ടുകാരെ വിശ്വസിപ്പിയ്ക്കാനും ഇവര്‍ക്ക് കഴിഞ്ഞു. ഒടുവില്‍ മൃതദേഹം കണ്ടെത്തിയതോടെ മകന്റെ കൊലപാതകികളെ അന്വേഷിച്ച് യാത്ര നടത്തി. ഒരു സിനിമക്കഥയെ വെല്ലുന്ന തരത്തിലാണ് മാതാപിതാക്കള്‍ മകന്റെ കൊലപാതകം ഒളിപ്പിച്ച് വച്ചത്.
ഡിസംബര്‍ എട്ടു മുതലാണ് യുവാവിനെ കാണാതായതെന്ന് നാട്ടുകാര്‍ പറയുന്നു. സൂരജ് ഭാന്‍ (27) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. യുവാവിന്റെ മാതാപിതാക്കളായ നന്ദകിഷോര്‍, ആശ ദേവി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും 60 വയസ് പ്രായമുള്ളവരാണ്.

മദ്യപിച്ച് മാതാപിതാക്കളെ ഉപദ്രവിയ്ക്കുന്നത് സൂരജിന്റെ പതിവായിരുന്നു. ഇത്തരത്തില്‍ ഒരു ദിവസം മദ്യപിയ്ക്കാന്‍ പണം ആവശ്യപ്പെട്ട് സൂരജ് പിതാവിനെ മര്‍ദ്ദിച്ചു. തുടര്‍ന്നാണ് മാതാപിതാക്കള്‍ മകനെ കൊല്ലാന്‍ താരുമാനിച്ചത്. കോടാലി കൊണ്ട് ശരീരം കഷ്ണങ്ങളായി മുറിച്ച് വനത്തില്‍ മറവ് ചെയ്തു. എന്നാല്‍ യുവാവിന്റെ കൈപ്പത്തി ജനവരി എട്ടോടെ കണ്ടെത്തി. തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്
മകന് ജോലി കിട്ടി സൗദിയിലേയ്ക്ക് പോയെന്നാണ് ദമ്പതിമാര്‍ നാട്ടുകാരെ വിശ്വസിപ്പിച്ചത്. എന്നാല്‍ മകന്‍ കൊല്ലപ്പെട്ടന്നറിഞ്ഞതോടെ കഥയാകെ മാറി. മകന്റെ മരണമേല്‍പ്പിച്ച ദുഖം താങ്ങാനാവുന്നില്ലെന്ന് പറഞ്ഞ് പൊലീസിന്റെ ചോദ്യങ്ങളോട് സഹകരിയ്ക്കാതെ വന്നതോടെ സംശയം ഏറി. ഒടുവില്‍ കൊല്ലാനുപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ നിന്ന് തന്നെ കണ്ടെത്തിയതോടെ ദമ്പതിമാര്‍ കുറ്റം സമ്മതിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications