ഇരട്ടക്കുട്ടികള്‍ക്ക് പേര് നരേന്ദ്ര, മോദി
ഇന്‍ഡോര്‍: വന്‍ ഭൂരിപക്ഷത്തോടെ ഇന്ത്യന്‍ ഭരണം പിടിച്ചെടുത്ത ബിജെപി നേതാവ് നരേന്ദ്ര മോദി ജനങ്ങളുടെ വീരനായകനാകുന്നു. ഇന്‍ഡോറില്‍ മെയ് 16ന് പിറന്ന ഇരട്ടകുട്ടികളുടെ പേര് കേട്ടാല്‍ ഇത് ബോധ്യമാകും. 'നരേന്ദ്ര', 'മോദി' എന്നീ പേരുകള്‍ കുട്ടികള്‍ക്കിട്ട ആര്‍തി കുമാവത്തും ഭര്‍ത്താവും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തില്‍ ഞങ്ങള്‍ ഏറെ ആകൃഷ്ടരായിരുന്നു. പതിനാറാം തിയ്യതി പിറന്ന ഞങ്ങളുടെ കുട്ടികള്‍ക്ക് എന്തു പേരിടണമെന്ന കാര്യത്തില്‍ പിന്നെ അധികം ആലോചിക്കേണ്ടി വന്നില്ല. ബിജെപിയുടെ ചരിത്രജയവും മക്കളുടെ ജനനവും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്നും സമര്‍ത്ഥിച്ചുകൊണ്ട് ആരതി വ്യക്തമാക്കി.

മെയ് 16ന് ജനിച്ച ഈ കുട്ടികള്‍ക്ക് അതുല്യമായ പേരു വേണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. തീര്‍ച്ചയായും മോദിയുടെ പേര് നല്‍കിയതിലൂടെ ഞങ്ങള്‍ അത് നിറവേറ്റിയിരിക്കുകയാണ്. ജീവിതത്തില്‍ മുന്നേറാന്‍ പേര് തന്നെ ഇവര്‍ക്കു പ്രചോദനമാകുമെന്ന കാര്യത്തില്‍ സംശയമില്ല-സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന കുമാവത്ത് പറഞ്ഞു.
ജനങ്ങളുടെ മനസ്സ് തൊട്ടറിഞ്ഞതുകൊണ്ടു മാത്രമാണ് പ്രതീക്ഷയ്ക്കപ്പുറമുള്ള വിജയം നേടാന്‍ ഗുജറാത്ത് മുഖ്യമന്ത്രി മോദിയ്ക്ക് സാധിച്ചതെന്ന് വ്യക്തമാക്കുന്ന സംഭവം കൂടിയാണിത്.












Click it and Unblock the Notifications