കാമുകിയുമൊത്ത് ഹോട്ടലില്‍ റൂം എടുത്തു, പക്ഷെ റൂം നമ്പര്‍ 103 ല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു
ആഗ്ര: കമിതാക്കളായ സന്ദീപും സോനവും സിപ്പി ഹോട്ടലില്‍ മുറിയെടുക്കുമ്പോള്‍ ഇത്തരത്തില്‍ ഒരു ദുരന്തത്തിലായിരിക്കും അവസാനം എന്ന് പ്രതീക്ഷിച്ച് കാണില്ല. റൂം നമ്പര്‍ 103 ഇവര്‍ക്ക് സുപരിചിതാണ്. ആദ്യമായല്ല റൂം നമ്പര്‍ 103 ല്‍ ഇവര്‍ എത്തുന്നത്.
സന്ദീപും സോനവും തമ്മിലുണ്ടായ നിസാര തര്‍ക്കത്തിന്റെ പേരില്‍ സോനത്തിന്റെ മുഖത്ത് മണ്ണെണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. മണ്ണെണ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടു വന്നത് സോനമാണ് എന്നാണ് സന്ദീപ് പറയുന്നത്.

കാരണം
കമിതാക്കളായ സന്ദീപും സോനവും തമ്മിലുണ്ടായ തര്‍ക്കമാണ് സോനത്തിന്റെ മരണത്തില്‍ കലാശിച്ചത്. സന്ദീപ് ആര്‍മിയില്‍ ചേരുന്നത് സംബന്ധിച്ചാണ് തര്‍ക്കം ആരംഭിച്ചത്.

ജോലി
സന്ദീപിന് നാട്ടില്‍ ജോലി ഇല്ലായിരുന്നു. ആര്‍മിയില്‍ ചേരാന്‍ താല്പര്യം കാണിച്ചപ്പോള്‍ സോനം പല തവണ എതിര്‍ത്തു. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു സോനത്തിന്റെ ഭീഷണി.

തീ കൊള്ളുത്തി
ആര്‍മിയില്‍ ചേര്‍ന്നാല്‍ സന്ദീപ് തന്നെ ഉപേക്ഷിക്കും എന്നായിരുന്നു സോനത്തിന്റെ പേടി. കയ്യില്‍ മണ്ണെണ കരുതിയ സോനം താന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ് മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ദേഷ്യത്തില്‍ സന്ദീപ് ലൈറ്റര്‍ വച്ച് തീ കൊളുത്തുകയും ചെയ്തു.

മരിച്ചു
സോനത്തിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തിയ ഹോട്ടല്‍ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിക്കുന്നത്. എന്നാല്‍ മുഖത്ത് പൊള്ളലേറ്റതിനാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു. സംഭവത്തിൽ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications