8 മാസം പ്രായമുള്ള കുഞ്ഞിന് ദയാവധം തേടി മാതാപിതാക്കള്‍
ചിറ്റൂര്‍: എട്ടുമാസം പ്രായമായ കുഞ്ഞിന് ദയാവധം തേടി മാതാപിതാക്കള്‍ കോടതിയില്‍. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശികളാണ് ചൊവ്വാഴ്ച കുഞ്ഞിന് ദയാവധം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.
കരളിന് ഗുരുതരമായ അസുഖം ബാധിച്ച കുട്ടിയെ ചികിത്സിക്കാന്‍ പണമില്ലാത്തത് കൊണ്ടാണ് ദയാവധത്തിന് വേണ്ടി എത്തിയത്. കുഞ്ഞിന്റെ ജനനം മുതല്‍ ഇതുവരെ ലക്ഷങ്ങള്‍ ചിലവഴിച്ച് ചികിത്സ നടത്തിയെങ്കിലും രോഗം പൂര്‍ണമായും മാറില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

പലച്ചരക്ക് വ്യാപാരം നടത്തുന്ന രാമനപ്പയും ഭാര്യ സരസ്വതിയുമാണ് കോടതിയില്‍ എത്തിയത്. എന്നാല്‍ ദയാവധം കോടതിയുടെ നിയമ പരിധിയില്‍ വരാത്തതു കൊണ്ട് ഹര്‍ജിയില്‍ വിധി പറഞ്ഞില്ല. കോടതിയെ സമീപിച്ച ദമ്പതികള്‍ ഉന്നയിച്ചത് രണ്ടാവശ്യങ്ങളായിരുന്നു, കുഞ്ഞിന് ദയാവധം അനുവദിക്കുക, അല്ലാത്തപക്ഷം ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുക.
മാസത്തില്‍ 50,000 രൂപയാണ് കുട്ടിയുടെ ചികിത്സയ്ക്കായി ചിലവഴിക്കുന്നത്.കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിയാല്‍ കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.












Click it and Unblock the Notifications