രാഷ്ട്രപതി ഭവന് മുന്നില്‍ ദന്പതിമാര്‍ തുണിയുരിഞ്ഞു

രാഷ്ട്രപതി ഭവന്റെ പ്രധാന കവാടത്തില്‍ എത്തിയ ദമ്പതിമാര്‍ രാഷ്ട്രപതിയെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്തിനാണ് രാഷ്ട്രപതിയെ കാണുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരോട് അന്വേഷിച്ചു. എന്നാല്‍ വ്യക്തമായ മറുപടി നല്‍കാന്‍ ഇവര്‍ക്കായില്ല.
തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പ്രവേശനം നിഷേധിച്ചു. പ്രവേശനം നിഷേധിച്ച ഉടനെ ദമ്പതിമാര്‍ തുണിയുരിയുകയായിരുന്നു. ഗേറ്റിന് മുന്നില്‍ നിന്ന് തുണിയുരിഞ്ഞ ഇവരെ സുരക്ഷ ഉദ്യോഗസ്ഥരെത്തി വസ്ത്രങ്ങള്‍ ധരിപ്പിച്ചു. ഇതിനിടയില്‍ സ്ത്രീയോടൊപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പൊലീസ് ഇയാളെ പിടികൂടി. രണ്ട് പേരെയും പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയി. തുണിയുരിയാനുള്ള കാരണം എന്താണെന്നറിയാന്‍ ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്.












Click it and Unblock the Notifications