ഈ വിവാഹം നടക്കരുതെന്ന് ജോത്സ്യന്‍, വീട്ടുകാര്‍ എതിര്‍ത്തപ്പോള്‍ കമിതാക്കള്‍ ചെയ്തത് ഞെട്ടിക്കും!!
വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ 225 സ്ലീപ്പിങ് പില്‍സ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ 30യസുകാരനായ ശിവരഘുനാഥന്‍ മരിച്ചു.
ചെന്നൈ: വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കമിതാക്കള്‍ 225 സ്ലീപ്പിങ് പില്‍സ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ 30 വയസുകാരനായ ശിവരഘുനാഥന്‍ മരിച്ചു. ചെന്നൈയിലെ മാമല്ലപുറം റിസോര്‍ട്ടില്‍ വെച്ചാണ് ഇരുവരും ആത്മഹത്യക്ക് ശ്രമിച്ചത്.
റിസോര്‍ട്ടില്‍ ബോധരഹിതയായി കിടന്ന പെണ്‍കുട്ടി എഴുന്നേറ്റ് ആളുകളെ വിളിച്ചു വരുത്തി ശിവരഘുനാഥനെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചെന്നൈ ടി നഗറിലെ ഒരു സ്വകാര്യ കമ്പിനിയില്‍ ജോലി നോക്കുകയായിരുന്നു ഇരുവരും. പ്രണയത്തിലായിട്ട് മൂന്ന് വര്‍ഷമായി. താന്‍ യുവാവവുമായി പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്ന് വീട്ടില്‍ അറിയിച്ചതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ശിവരഘുനാഥന്റെ നക്ഷത്രം അറിഞ്ഞ ശേഷം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജോത്സ്യനെ കാണുകെയും ഈ വിവാഹം നടക്കാന്‍ പാടില്ലെന്നും പറഞ്ഞു. പിന്നീട് വീട്ടുകാര്‍ എതിര്‍ത്ത് തുടങ്ങിയതിന് ശേഷമാണ് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്.












Click it and Unblock the Notifications